Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

തന്നെപ്പോലെ സ്വപ്നങ്ങള്‍ പിന്തുടരാനുള്ള ശക്തി നിങ്ങള്‍ക്കും ഉണ്ടാകട്ടെ, രാജ്യാന്തര ക്രിക്കറ്റിലെ 11 വര്‍ഷങ്ങള്‍ക്ക് നന്ദിയോടെ, കോലിയുടെ ഹൃദയം തൊടുന്ന കുറിപ്പ്

19 AUGUST 2019 01:10 PM IST
മലയാളി വാര്‍ത്ത

രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് ആദ്യ മല്‍സരം കളിച്ചിട്ട് ഓഗസ്റ്റ് 18-ന്, 11 വര്‍ഷം പൂര്‍ത്തിയായി. ക്രിക്കറ്റില്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുമ്പോഴും വന്നവഴി മറക്കാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി 11 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിന് ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. തിങ്കളാഴ്ചയാണ് കോലിയുടെ കുറിപ്പ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

കോലിയുടെ ആദ്യ മല്‍സരത്തിലെ ചിത്രമുള്‍പ്പെടെ പങ്കുവച്ചുകൊണ്ടുള്ള കുറിപ്പ് നിമിഷനേരം കൊണ്ട് ആരാധകരും ഏറ്റെടുത്തു. 11 വര്‍ഷം തികയുന്ന വേളയില്‍ ട്വിറ്ററില്‍ കോലി ഇങ്ങനെ കുറിച്ചു- ഒരു കൗമാരക്കാരനായി 2008-ല്‍ അരങ്ങേറിയതു മുതല്‍ ഇതുവരെ സ്വപ്നം പോലും കാണാത്തത്രയും അനുഗ്രഹമാണ് ദൈവം എനിക്കുമേല്‍ ചൊരിഞ്ഞത്. സ്വപ്നങ്ങള്‍ പിന്തുടരാനുള്ള ശക്തി നിങ്ങള്‍ക്കും ഉണ്ടാകട്ടെ, എല്ലായ്‌പോഴും ശരിയായ പാത തന്നെ തിരഞ്ഞെടുക്കപ്പെടട്ടെ.

2008 ഓഗസ്റ്റ് 18-ന് ശ്രീലങ്കയ്‌ക്കെതിരെ ദാംബുള്ളയില്‍ നടന്ന ഏകദിന മല്‍സരത്തിലായിരുന്നു വിരാട് കോലിയുടെ രാജ്യാന്തര ക്രിക്കറ്റിലെ അരങ്ങേറ്റം. ഗൗതം ഗംഭീറിനൊപ്പം ഇന്ത്യയ്ക്കായി ഓപ്പണ്‍ ചെയ്ത കോലി ആദ്യ മല്‍സരത്തില്‍ നേടിയത് 22 പന്തില്‍ വെറും 12 റണ്‍സ് മാത്രം. ഈ മല്‍സരത്തില്‍ ഇന്ത്യയെ 146 റണ്‍സിന് എറിഞ്ഞൊതുക്കിയ ലങ്ക 8 വിക്കറ്റിനു ജയിക്കുകയും ചെയ്തു. ടെസ്റ്റില്‍ 2011-ല്‍ വെസ്റ്റിന്‍ഡീസിനെതിരെയും ട്വന്റി20-യില്‍ 2010-ല്‍ സിംബാബ്വെയ്‌ക്കെതിരെയുമായിരുന്നു കോലിയുടെ അരങ്ങേറ്റ മല്‍സരങ്ങള്‍.

അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ക്യാപ്റ്റനെന്ന നിലയ്ക്കാണ് രാജ്യാന്തര ക്രിക്കറ്റിലെ തുടക്കകാലത്ത് കോലി അറിയപ്പെട്ടത്. 2011 ലോകകപ്പ് ടീമിലും കോലിക്ക് ഇടം ലഭിച്ചു. വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ തോല്‍പിച്ച് ഇന്ത്യ കിരീടം സ്വന്തമാക്കിയപ്പോള്‍ കോലി നേടിയത് 35 റണ്‍സ്. ഏകദിന ക്രിക്കറ്റില്‍ ആദ്യ മല്‍സരം കളിച്ച 2008-ല്‍ കോലി ഒരു സെഞ്ചുറി പോലും നേടിയില്ല. 2009-ല്‍ കൊല്‍ക്കത്തയില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു കോലിയുടെ ആദ്യ സെഞ്ചുറി.

 

2014ല്‍ എം.എസ്. ധോണിയില്‍നിന്ന് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത കോലി നിര്‍ണായക പരമ്പരകളില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. ഓസ്‌ട്രേലിയയെ 2-1ന് പരാജയപ്പെടുത്തി, ഓസീസിനെതിരെ അവരുടെ നാട്ടില്‍ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ ടീമായി കോലിയും കൂട്ടരും. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളിലുമുള്ള റെക്കോര്‍ഡുകളും അതിവേഗമാണ് കോലി തകര്‍ക്കുന്നത്. 100 സെഞ്ചുറികളെന്ന സച്ചിന്റെ നേട്ടത്തിനൊപ്പമെത്താന്‍ കോലിക്ക് ഇനി 32 സെഞ്ചുറികള്‍ കൂടി മതി. 11 വര്‍ഷത്തില്‍ കോലി നേടിയത് 68 സെഞ്ചുറികള്‍!. ഏകദിന, ടെസ്റ്റ് റാങ്കിങ്ങുകളില്‍ നിലവില്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് കോലി.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി വെസ്റ്റിന്‍ഡീസിലാണ് കോലിയുള്ളത്. ആന്റിഗ്വയില്‍ നടക്കുന്ന വിന്‍ഡീസ് എ ടീമിനെതിരായ മൂന്ന് ദിവസത്തെ സന്നാഹ മല്‍സരത്തില്‍ താരം കളിക്കുന്നില്ല. ഏകദിന പരമ്പരയ്ക്കിടെ കോലിക്കു പരുക്കേറ്റതിനാല്‍ സന്നാഹ മല്‍സരത്തില്‍ താരത്തിനു വിശ്രമം അനുവദിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (45 minutes ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (57 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (1 hour ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (2 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (2 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (2 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (3 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (3 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (3 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (4 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (4 hours ago)

Malayali Vartha Recommends