താന്‍ ശക്തനാണെന്നും വലിയ ക്രിക്കറ്റ് കളിക്കാരനാണെന്നുമാണ് ഷമി കരുതുന്നത്; മമത ബാനര്‍ജി മുഖ്യമന്ത്രിയായത് കൊണ്ടാണ് തനിക്ക് ഇവിടെ സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നത്- ഹസിന് ജഹാന്
ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച കോടതി വിധിയെ സ്വാഗതം ചെയ്ത് മുന്‍ ഭാര്യ ഹസിന് ജഹാന്. "നീതിന്യായ വ്യവസ്ഥയോട് നന്ദിയുണ്ട്. ഒരു വര്‍ഷത്തിലേറെയായി നീതിക്കായി പോരാടുകയാണെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാം. താന്‍ ശക്തനാണെന്നും വലിയ ക്രിക്കറ്റ് കളിക്കാരനാണെന്നുമാണ് ഷമി കരുതുന്നത്- ജഹാന് പറഞ്ഞു. ബംഗാളുകാരി ആയതനാലും മമത ബാനര്‍ജി മുഖ്യമന്ത്രിയായത് കൊണ്ടുമാണ് തനിക്ക് ഇവിടെ സുരക്ഷിതമായി ജീവിക്കാന്‍ കഴിയുന്നത്. ഉത്തര്‍പ്രദേശ് പൊലീസ് തന്നെയും മകളെയും ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha