ഇന്ത്യ ദക്ഷിണാഫ്രിക്ക എ ടീമുകളുടെ നാലാം ഏകദിനം ഇന്ന്... സീനിയര്‍ താരം ശിഖര്‍ ധവാനും മലയാളി താരമായ സഞ്ജു സാംസണും ഇന്ത്യയ്ക്കായി ഇന്നിറങ്ങും
ഇന്ത്യ ദക്ഷിണാഫ്രിക്ക എ ടീമുകളുടെ നാലാം ഏകദിനം ഇന്ന് . കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും അവശേഷിക്കുന്ന മത്സരങ്ങള്‍ കൂടി ജയിച്ച് സന്ദര്‍ശകരെ തൂത്തെറിയുകയാണ് ആതിഥേയരുടെ ലക്ഷ്യം. എന്നാല്‍ ഇനിയുള്ള മത്സരങ്ങളെങ്കിലും ജയിച്ച് തലയുയര്‍ത്തി മടങ്ങാനാണ് ദക്ഷിണാഫ്രിക്ക ആഗ്രഹിക്കുന്നത്. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ക്യാപ്റ്റനായിരുന്ന മനീഷ് പാണ്ഡെ നാട്ടിലേക്ക് മടങ്ങിയതിനെതുടര്‍ന്ന് അവസാന രണ്ട് ഏകദിനങ്ങളില്‍ ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്.
സീനിയര്‍ താരം ശിഖര്‍ ധവാനും മലയാളി താരമായ സഞ്ജു സാംസണും ഇന്ന് ഇന്ത്യക്കായി ഇറങ്ങും. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ ഇന്ത്യന്‍ വിജയത്തിന്റെ നട്ടെല്ലായിരുന്ന ഇഷാന് കിഷന് പകരമാണ് സഞ്ജു ഇറങ്ങുക. രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴയാണ് മത്സരത്തിന് ഭീഷണിയായിട്ടുള്ളത്.
https://www.facebook.com/Malayalivartha