ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന്
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തിനായി ഇരു ടീമുകളും ഇന്നിറങ്ങും. ഇരു ടീമുകളും ഇറങ്ങുന്നത് വിജയത്തോടെ പരമ്പര ആരംഭിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇന്ന് രോഹിത്തിന് 84 റണ്‍സ് നേടാനായാല്‍ അത് പുതിയ ചരിത്രമായി മാറും.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടി20 യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണറെന്ന റെക്കോര്‍ഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. 424 റണ്‍സെടുത്ത ന്യൂസിലന്‍ഡിന്റെ മാര്ട്ടിന് ഗപ്റ്റിലിനെയാണ് രോഹിത് ഇതോടെ മറി കടക്കുക. ധര്‍മശാലയിലാണ് ഇന്ന് ആദ്യ ട്വന്റി 20 മത്സരം. രാത്രി ഏഴിന് മത്സരം ആരംഭിക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് പ്രതീക്ഷയേകുന്നത്. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യവും ഇന്ത്യയ്ക്കുണ്ട്.
"
https://www.facebook.com/Malayalivartha