കയ്യടി മക്കളേ.. ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറി..ബിസിസിഐ അമരത്ത് മലയാളി !
കേരളത്തിന് അഭിമാന നേട്ടമെന്നതിൽ തർക്കമില്ല , ബിസിസിഐയില്‍ നിന്നും കേരള ക്രിക്കറ്റ് അസോസിയേഷന് അംഗീകാരം. കെ.സി.എ പ്രസിഡന്റ് ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറി ആയി ചുമതലയേൽക്കുന്നു . മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി അധ്യക്ഷൻ . എല്ലാ സ്ഥാനാർത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
എസ്.കെ.നായര്‍ക്കും ടി.സി.മാത്യുവിനും ശേഷം ബിസിസിഐ ഭരവാഹി പദിവിയെത്തുന്ന മലയാളിയാണ് കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ്. ഗാംഗുലി അധ്യക്ഷനായ സമിതയില്‍ അംഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും കേരളത്തിേലക്ക് കൂടുതല്‍ മല്‍സരങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ജയേഷ് ജോര്‍ജ് പറയുന്നു
.
ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ നായകന് സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായി എന്നാൽ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേല്‍ പ്രസിഡന്റാകുമെന്നായിരുന്നു നേരത്തെ അഭ്യൂഹമുണ്ടായിരുന്നത്. എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് യോഗത്തില്‍ ഗാംഗുലിയുടെ പേര് ഉയര്‍ന്നു വന്നത്. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റാണ് ഗാംഗുലി.
https://www.facebook.com/Malayalivartha