Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഭാവി'യെ കുറിച്ച് ചോദിച്ചപ്പോള്‍ കോലിയുടെ മറുപടി : ധോണി ഡ്രസിങ് റൂമിലുണ്ട്, വന്ന് ഹലോ പറയൂ!

22 OCTOBER 2019 03:24 PM IST
മലയാളി വാര്‍ത്ത

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനുശേഷം പതിവുള്ള വാര്‍ത്താ സമ്മേളനത്തിന് എത്തിയ കോലിയോട് മഹേന്ദ്രസിങ് ധോണിയുടെ ഭാവിയെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി നല്‍കിയ ഉത്തരം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്നിങ്‌സ് വിജയം നേടി പരമ്പര തൂത്തുവാരിയതിന്റെ ആഹ്ലാദത്തിനിടെയാണ് 'ധോണിയുടെ ഭാവി'യെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ കോലിയോട് ചോദ്യമുന്നയിച്ചത്.

ചിരിയോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ കോലിയുടെ സരസമായ മറുപടിയെ സ്വീകരിച്ചത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് നടന്ന റാഞ്ചി, മഹേന്ദ്രസിങ് ധോണിയുടെ സ്വന്തം നാടാണ്. മത്സരത്തിന്റെ നാലാം ദിനമായ ഇന്നു രാവിലെ ഇന്ത്യന്‍ വിജയത്തിന് സാക്ഷിയാകാന്‍ ധോണിയും സ്റ്റേഡിയത്തിലെത്തിയിരുന്നു. മത്സരശേഷം ഇന്ത്യന്‍ താരങ്ങളെ കണ്ട ധോണി, ഈ ടെസ്റ്റിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയ ജാര്‍ഖണ്ഡുകാരന്‍ ഷഹബാസ് നദീമിനൊപ്പം സമയം ചെലവഴിച്ചു.

എട്ടു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുഃനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ, തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് നദീമാണ് അനിവാര്യമായ തോല്‍വിയിലേക്ക് തള്ളിവിട്ടത്.

'ആരാണ് ഇതെന്നു നോക്കൂ' എന്ന ക്യാപ്ഷനോടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ധോണിയും നദീമും ഒന്നിച്ചുള്ള ചിത്രം ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് ധോണിക്കൊപ്പമുള്ള ചിത്രം ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ട്വീറ്റ് ചെയ്തു. 'അതിശയകരമായ വിജയത്തിനുശേഷം ഒരു യഥാര്‍ഥ ഇന്ത്യന്‍ ഇതിഹാസത്തെ അദ്ദേഹത്തിന്റെ തട്ടകത്തില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം' എന്ന ക്യാപ്ഷനോടു കൂടിയായിരുന്നു ശാസ്ത്രിയുടെ ട്വീറ്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (11 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (11 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (11 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (11 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (12 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (12 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (12 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (12 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (12 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (12 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (13 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (13 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (13 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (13 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (13 hours ago)

Malayali Vartha Recommends