Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

സൗരവ് ഗാംഗുലി അധ്യക്ഷനായി ബിസിസിഐ ഭരണസമിതി ഇന്നു മുതല്‍

23 OCTOBER 2019 02:03 PM IST
മലയാളി വാര്‍ത്ത

മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ ബിസിസിഐ അധ്യക്ഷനായുള്ള ഗാംഗുലിയുടെ നിയമനത്തിന് ഔദ്യോഗിക അംഗീകാരമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐ സെക്രട്ടറിയായും ചുമതയേറ്റു. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ അരുണ്‍ ധൂമലാണ് ട്രഷറര്‍. ഉത്തരാഖണ്ഡില്‍ നിന്നുള്ള മാഹിം വര്‍മ വൈസ് പ്രസിഡന്റും കേരളത്തിന്റെ പ്രതിനിധി ജയേഷ് ജോര്‍ജ് ജോയിന്റ് സെക്രട്ടറിയുമായി ചുമതലയേറ്റു.

ദാദ പ്രതീക്ഷയുടെ പുതിയ യുഗത്തിനു കൂടിയാണ് തുടക്കം കുറിച്ചത്. ക്രിക്കറ്റ് ഭരണരംഗം ശുദ്ധീകരിക്കുന്നതിനായി സുപ്രീം കോടതി മുന്‍ സിഎജി വിനോദ് റായിയുടെ അധ്യക്ഷതയില്‍ നിയോഗിച്ച മൂന്നംഗ ഭരണസമിതിയുടെ 33 മാസ ഭരണത്തിനു ശേഷമാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അധികാരമേറ്റത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗധേയം നിര്‍ണയിക്കാന്‍, ബിസിസിഐയുടെ 39-ാം പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഗാംഗുലിക്ക് 9 മാസമേ ലഭിക്കുകയുള്ളു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി, പ്രസിഡന്റ് പദവികളിലുണ്ടായിരുന്ന ഗാംഗുലി അടുത്ത ജൂലൈ അവസാനം സ്ഥാനം ഒഴിയേണ്ടിവരും. പുതിയ ഭരണഘടന അനുസരിച്ച് തുടര്‍ച്ചയായി 6 വര്‍ഷം ഭരണത്തിലിരുന്നവര്‍ മാറിനില്‍ക്കണമെന്ന നിര്‍ദേശം അനുസരിച്ചാണിത്.

കുറച്ചു പേരുടെ കുത്തക ഭരണം വഷളാക്കിയ ബിസിസിഐയെ ശുദ്ധീകരിക്കുന്നതിന് സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പുതിയ ഭരണസംവിധാനം വരുന്നത്. എങ്കിലും പല അസോസിയേഷനുകളും മക്കളെയും ബന്ധുക്കളെയും അധികാരത്തിലെത്തിച്ച് പഴയ താപ്പാനകള്‍ തന്നെ കൈപ്പിടിയിലൊതുക്കിയിട്ടുണ്ട്.

ശരിക്കും 'കളി' അറിയാവുന്ന ഗാംഗുലിക്ക് ഈ ലോബികളെ നിലയ്ക്കു നിര്‍ത്താനാവുമോ എന്നതു പ്രധാനം. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍(ഐസിസി) ഇന്ത്യയ്ക്ക് പഴയ പ്രതാപം വീണ്ടെടുക്കേണ്ടതുണ്ട്. ഭിന്നതാല്‍പര്യ പ്രശ്‌നം രമ്യമായി പരിഹരിച്ചാലേ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി, നാഷനല്‍ സിലക്ഷന്‍ കമ്മിറ്റി എന്നിവയില്‍ യോഗ്യരായ മുന്‍ കളിക്കാരുടെ സേവനം പ്രയോജനപ്പെടുത്താനാവൂ.

രാജ്യത്തെ ക്രിക്കറ്റിന്റെ നട്ടെല്ലായ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ശക്തിപ്പെടുത്തുന്നതിനാണ് മുഖ്യ പരിഗണനയെന്ന് ഗംഗുലി വ്യക്തമാക്കിയിട്ടുണ്ട്. എം.എസ്. ധോണിയുടെ വിരമിക്കല്‍, പകല്‍/രാത്രി ക്രിക്കറ്റ്, ടെസ്റ്റ് മത്സരങ്ങള്‍ക്ക് സ്ഥിരം വേദി എന്നീ വിഷയങ്ങളും ഗാംഗുലിക്കു മുന്നിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (8 minutes ago)

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു തള്ളി...  (12 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (14 minutes ago)

ജാതി സെൻസസ് പട്ടികയിൽ വിവാദം  (21 minutes ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി പത്തുനാള്‍ മാത്രം... ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയത് പാലക്കാട്  (28 minutes ago)

പ്രൊഫ. അബ്ദുൾ ഘാനി ഭട്ട് അന്തരിച്ചു  (50 minutes ago)

ട്രെയിന്‍ തട്ടി രണ്ടു മരണം... ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചു വരുന്നു...  (51 minutes ago)

കീവ് മൗനാനുവാദം നൽകി  (1 hour ago)

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (1 hour ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (1 hour ago)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (1 hour ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (1 hour ago)

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (2 hours ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (8 hours ago)

Malayali Vartha Recommends