ഇത് സഞ്ജുവിന്റെ രണ്ടാം വരവ്; ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടി സഞ്ജു വി. സാംസൺ
ബംഗ്ലാദേശിനെതിരെ നടക്കുന്ന ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മലയാളി താരം സഞ്ജു വി. സാംസണ്. സഞ്ജു ബംഗ്ലാദേശ് രണ്ടു ടെസ്റ്റും മൂന്നു ട്വന്റി 20-യും കളിക്കും. അടുത്തമാസമാണ് ഇന്ത്യയിൽ എത്തുന്നത്. സഞ്ജു വി. സാംസണ് നാലുവര്‍ഷത്തെ ഇടവേള കഴിഞ്ഞിട്ടാണ് ദേശീയ ടീമിൽ എത്തിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനാണ് സഞ്ജു. 2015-ല്‍ സിംബാബ്വെക്കെതിരേ ട്വന്റി 20-യില്‍ കളിച്ചിരുന്നു. പക്ഷേ പിന്നീട് അവസരങ്ങൾ സഞ്ജുവിനെ തേടി എത്തിയിട്ടില്ല.
എന്നാൽ ഇത് സഞ്ജുവിന്റെ രണ്ടാം വരവാണ്. സ്ഥിരത നിലനിർത്തിയാൽ സഞ്ജുവിന് ധാരാളം അവസരങ്ങൾ നൽകുമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ പറഞ്ഞു. സഞ്ജുവിൽ നിന്ന് ടോപ് ഓർഡർ ബാറ്റ്സ്മാനെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തെ പ്രകടനത്തിലൂടെ സഞ്ജു വലിയ തിരിച്ച് വരവ് നടത്തിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha