Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

റണ്ണൗട്ടിനുള്ള സുവര്‍ണാവസരം ശ്രീലങ്കന്‍ ബൗളര്‍ സന്ദാകന്‍ അവിശ്വസനീയമായ രീതിയില്‍ പാഴാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

31 OCTOBER 2019 01:12 PM IST
മലയാളി വാര്‍ത്ത

ശ്രീലങ്കന്‍ ബോളര്‍ ലക്ഷന്‍ സന്ദാകനു ഓസ്‌ട്രേലിയ-ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരത്തിനിടെ സംഭവിച്ചൊരു അബദ്ധം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. മത്സരത്തില്‍ ഓസ്‌ട്രേലിയ രണ്ടാമതു ബാറ്റു ചെയ്യവെ സ്റ്റീവ് സ്മിത്ത് സമ്മാനിച്ച റണ്ണൗട്ടിനുള്ള സുവര്‍ണാവസരം സന്ദാകന്‍ അവിശ്വസനീയമായ രീതിയില്‍ പാഴാക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 'ലൈഫ്' മുതലെടുത്ത് സ്മിത്ത്, അപരാജിത അര്‍ധസെഞ്ചുറിയുമായി ഓസീസിന് ഒന്‍പതു വിക്കറ്റിന്റെ കൂറ്റന്‍ വിജയവും സമ്മാനിച്ചു.

മത്സരത്തില്‍ ഓസീസ് താരങ്ങളുടെ ഉജ്വല ബോളിങ്ങിനു മുന്നില്‍ അടിപതറിയ ശ്രീലങ്ക 19 ഓവറില്‍ 117 റണ്‍സിനു പുറത്തായി. 118 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം ഓസീസ് പിന്തുടരുമ്പോഴാണ് ആരാധകരെയും താരങ്ങളെയുമെല്ലാം 'ഞെട്ടിച്ച്' സന്ദാകന് അബദ്ധം പിണഞ്ഞത്.

ഓസീസ് ഇന്നിങ്‌സിലെ 13-ാം ഓവര്‍ ബോള്‍ ചെയ്തത് സന്ദാകനായിരുന്നു. ഓസീസ് വിജയത്തിന് തൊട്ടരികെ നില്‍ക്കുന്നു. ഈ സമയത്ത് വാര്‍ണറായിരുന്നു (55) ക്രീസില്‍. സ്മിത്ത് (52) നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലും. ഓവറിലെ രണ്ടാം പന്ത് നേരിട്ട വാര്‍ണര്‍ സ്‌ട്രെയ്റ്റ് ഡ്രൈവിനാണ് ശ്രമിച്ചത്. നിലംപറ്റെയെത്തിയ പന്ത് നേരെ വന്ന് നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ സ്റ്റംപിലിടിച്ചു. അപ്പോഴേക്കും സിംഗിളിനായി ഓടിയിറങ്ങിയ സ്റ്റീവ് സ്മിത്ത് ചിത്രത്തില്‍പ്പോലും ഉണ്ടായിരുന്നില്ല. സ്റ്റംപില്‍തട്ടി തൊട്ടരികെ കിടന്ന പന്തെടുത്ത് സ്മിത്തിനെ റണ്ണൗട്ടാക്കാന്‍ സന്ദാകനു മുന്നില്‍ ഇഷ്ടംപോലെ സമയമുണ്ടായിരുന്നു.

ഞൊടിയിടയില്‍ പന്തു പിടിച്ചെടുത്ത സന്ദാകന്‍ സ്റ്റംപിളക്കിയെങ്കിലും ചെറിയൊരു പിഴവു പറ്റി. വലംകൈകൊണ്ട് പന്തു പിടിച്ചെടുത്ത സന്ദാകന്‍, ഇടംകൈകൊണ്ട് സ്റ്റംപ് വലിച്ചൂരി! വിക്കറ്റ് വീഴ്ത്തിയെന്ന ധാരണയില്‍ സന്ദാകന്‍ ആഹ്ലാദപ്രകടനത്തിനു തുനിയുമ്പോഴേയ്ക്കും സ്മിത്ത് ഓടി ക്രീസിലെത്തി. സ്റ്റംപു വലിച്ചൂരുമ്പോള്‍ സന്ദാകന്റെ ഒരു കയ്യില്‍ പന്തുണ്ടായിരുന്നെങ്കിലും, സ്റ്റംപിളക്കുന്ന സമയത്ത് പന്തും സ്റ്റംപും തമ്മില്‍ 'കോണ്‍ടാക്ട്' ഇല്ലാതെ പോയതോടെ അംപയര്‍ നോട്ടൗട്ട് വിളിച്ചു. തൊട്ടടുത്ത പന്തില്‍ ഫോറടിച്ചാണ് വാര്‍ണര്‍ ടീമിനു കിട്ടിയ അവസരം ആഘോഷിച്ചത്. തൊട്ടടുത്ത ഓവറില്‍ അവര്‍ വിജയറണ്ണും കുറിച്ചു.

എന്തായാലും സന്ദാകന് അബദ്ധം പിണയുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. സംഭവം മത്സര ഫലത്തില്‍ സ്വാധീനമൊന്നും ചെലുത്തിയില്ലെങ്കിലും സ്‌കൂള്‍ കുട്ടികള്‍ക്കുപോലും സംഭവിക്കുമോ ഇത്തരത്തിലുള്ള പിഴവെന്നാണ് ആരാധകരുടെ പരിഹാസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേറ്റൂര്‍ ബാലകൃഷ്ണന്‍ അന്തരിച്ചു....  (8 minutes ago)

ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള വഴക്കിനിടെ പിടിച്ചു തള്ളി...  (12 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (14 minutes ago)

ജാതി സെൻസസ് പട്ടികയിൽ വിവാദം  (21 minutes ago)

ഭാഗ്യശാലി ആരെന്നറിയാന്‍ ഇനി പത്തുനാള്‍ മാത്രം... ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റുപോയത് പാലക്കാട്  (28 minutes ago)

പ്രൊഫ. അബ്ദുൾ ഘാനി ഭട്ട് അന്തരിച്ചു  (50 minutes ago)

ട്രെയിന്‍ തട്ടി രണ്ടു മരണം... ആത്മഹത്യയാണോ അബദ്ധത്തില്‍ പറ്റിയതാണോ എന്ന് പരിശോധിച്ചു വരുന്നു...  (51 minutes ago)

കീവ് മൗനാനുവാദം നൽകി  (1 hour ago)

ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്,  (1 hour ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (1 hour ago)

പ്രതിരോധ കരാറിൽ ഒപ്പുവച്ചു  (1 hour ago)

ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ .... ദിവസഫലമറിയാം  (1 hour ago)

പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...  (1 hour ago)

ഈ വര്‍ഷത്തെ ആദ്യ ഇളവ്... പലിശ നിരക്ക് കുറച്ച് അമേരിക്ക  (2 hours ago)

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (8 hours ago)

Malayali Vartha Recommends