Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍

14 FEBRUARY 2015 09:01 AM IST
മലയാളി വാര്‍ത്ത.

ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍. നിശ്ചിത 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 331 എന്ന നിലയിലാണ് അവര്‍. കോറി ആന്‍ഡേഴ്‌സണ്‍ ആണ് ന്യൂസിലന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍. 46 പന്തില്‍ എട്ട് ബൗണ്ടറിയും രണ്ട് സിക്‌സുമുള്‍പ്പെടെ 75 റണ്‍സെടുത്ത ആന്‍ഡേഴ്‌സണ്‍ ഇന്നിങ്‌സിലെ അവസാന പന്തിലാണ് പുറത്തായത്.
അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലവും (49 പന്തില്‍ 65) മാര്‍ട്ടിന്‍ ഗപ്റ്റിലും ചേര്‍ന്ന് മികച്ച തുടക്കമാണ് ആതിഥേയര്‍ക്ക് സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന 15.5 ഓവറില്‍ 111 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 136 ല്‍ ഗപ്റ്റിലും വീണെങ്കിലും പിന്നീടെത്തിയ കെയ്ന്‍ വില്ല്യംസണും അര്‍ധ സെഞ്ച്വറി നേടിയതോടെ ന്യൂസിലന്‍ഡ് ശക്തമായ നിലയിലായി.
എന്നാല്‍ ജീവന്‍ മെന്‍ഡിസിന്റെ അടുത്തടുത്ത പന്തുകളില്‍ വില്ല്യംസണും (57) റോസ് ടെയ്‌ലറും (14) വീണതോടെ കിവികള്‍ പ്രതിരോധത്തിലായി. പിന്നീട് എലിയട്ടിനെ കൂട്ടുപിടിച്ച് ആനഡേഴ്‌സണ്‍ ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. 44മത്തെ ഓവറില്‍ എലിയട്ട് (29) വീണെങ്കിലും അവസാന ഓവറുകളില്‍ ആനഡേഴ്‌സണൊപ്പം ലൂക്ക് റോഞ്ചിയും (19 പന്തില്‍ 29) കത്തിക്കയറിയതോടെ കിവികളുടെ സ്‌കോര്‍ അനായാസം 300 കടന്നു.
രാവിലത്തെ ഈര്‍പ്പത്തിന്റെ ആനുകൂല്യം മുതലെടുക്കാനായി ടോസ് നേടിയ ശ്രീലങ്ക ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ വിക്കറ്റ് പോകാതെ പിടിച്ചു നിന്ന കിവികള്‍ക്ക് ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചും വേഗമേറിയ ഔട്ട്ഫീല്‍ഡും മികച്ച സ്‌കോറിനുള്ള അവസരമൊരുക്കി. നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ടതും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താനാകാതെ പോയതും ശ്രീലങ്കയ്ക്കും വിനയായി.

പരിക്ക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയ്ക്ക് താളം കണ്ടെത്താനാകാതെ പോയതും ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. പത്തോവറില്‍ വിക്കറ്റൊന്നുമെടുക്കാതെ 84 റണ്ണാണ് മലിംഗ വിട്ടുകൊടുത്തത്. ലങ്കയ്ക്കായി ജീവന്‍ മെന്‍ഡിസും ലക്മലും രണ്ട് വിക്കറ്റ് വീതമെടുത്തപ്പോള്‍ കുലശേഖരയും ഹെറാത്തും ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends