Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..


വീണ്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം വീഡിയോ..അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക..വിദേശ കല്യാണം ഒഴിവാക്കുക..രാജ്യത്തെ ഞെട്ടിച്ച് ഇന്ത്യൻ പ്രധാനമന്ത്രി..


ക്യാഷ്വാലിറ്റിയിലെത്തിയ രോഗിയോട് മോശമായി പെരുമാറിയ വനിതാ ഡോക്‌ടർ..കാരണം കാണിക്കൽ നോട്ടീസ്...'ഇത് തുറന്നു വച്ചേക്കുന്നത് നിങ്ങൾക്ക് ഓടിക്കയറി വരാനല്ല' എന്ന കമന്റ്..


മലയാളി യുവതികള്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍..ആൻ മേരിയുടെ യൂടൂബ് ചാനലിൽ അവസാന ഓണാഘോഷ ദൃശ്യങ്ങൾ..അനിലയ്ക്കൊപ്പം അഞ്ജനയും ആനും കളിച്ച് തിമിർക്കുന്നു..


മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ കേസ്... മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ ഡിസിസി അംഗം ചേന്തി അനിലിനെ ഇന്ന് നേരിട്ടു ഹാജരാക്കാന്‍ ഉത്തരവിട്ട് മജിസ്ട്രേട്ട് കോടതി

സെഞ്ച്വറിയ്ക്കരികെ ബാറ്റ്സ്മാനെ പുറത്താക്കിയ ബൗളര്‍ വിക്കറ്റെടുത്ത ശേഷം ക്ഷമാപണത്തോടെ കൈകൂപ്പി!

01 NOVEMBER 2019 01:10 PM IST
മലയാളി വാര്‍ത്ത

വിക്കറ്റ് നേട്ടം പല വിധത്തില്‍ ആഘോഷിക്കുന്ന ബൗളര്‍മാരെ കണ്ടിട്ടുണ്ടാകും. വിക്കറ്റ് കിട്ടിയതിന്റെ ആവേശത്തില്‍ കൈവിട്ട ആഘോഷങ്ങള്‍ക്കു തുനിഞ്ഞ് 'പണി' മേടിക്കുന്നവരുമുണ്ട്. എന്നാല്‍ വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനു പകരം ഖേദം പ്രകടിപ്പിച്ച് കൈകൂപ്പുന്ന ബോളര്‍മാരെ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇതാ അങ്ങനെയൊരു താരം.

പാക്കിസ്ഥാനിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ സൂപ്പര്‍താരം ഫവാദ് ആലത്തെ പുറത്താക്കിയ പതിനാറുകാരന്‍ നസീം ഷായാണ് ബാറ്റ്‌സ്മാനു നേരെ കൈകൂപ്പി ഖേദം പ്രകടിപ്പിച്ചത്. സംഭവത്തിന്റെ വിഡിയോ നിമിഷങ്ങള്‍കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.

നസീം ഷാ 16-കാരന്‍ ആയതുകൊണ്ട് വെറും കുട്ടിയാണെന്നു കരുതരുത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനൊരുങ്ങുന്ന പാക്കിസ്ഥാന്‍ ടെസ്റ്റ് ടീമിന്റെ പ്രധാന ബോളര്‍മാരില്‍ ഒരാളാണ് ഈ പതിനാറുകാരന്‍! നസീം ഷാ പുറത്താക്കിയ ഫവാദ് ആലം പാക്ക് ആഭ്യന്തര ക്രിക്കറ്റിലെ സൂപ്പര്‍താരമാണ്. സെഞ്ചുറിയിലേക്കുള്ള കുതിപ്പില്‍ വെറും എട്ടു റണ്‍സ് മാത്രം അകലെ നില്‍ക്കെയാണ് നസീം ഷായുടെ പന്തില്‍ ഫവാദ് ആലം പുറത്തായത്.

പാക്കിസ്ഥാനിലെ പ്രമുഖ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ഖായിദി അസം ട്രോഫിക്കിടെയാണ് സംഭവം. ടൂര്‍ണമെന്റില്‍ സെന്‍ട്രല്‍ പഞ്ചാബിന്റെ താരമാണ് നസീം ഷാ. ഫവാദ് ആലം സിന്ധ് താരവും. സിന്ധ് ഇന്നിങ്‌സില്‍ ടോപ് സ്‌കോററായ ആലം സെഞ്ചുറിക്ക് എട്ടു റണ്‍സ് അകലെ നില്‍ക്കെ വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മലിനു ക്യാച്ചു നല്‍കിയാണ് പുറത്തായത്. താരം പവലിയനിലേക്കു നടക്കവെ അടുത്തെത്തിയ നസീം ഷാ കൈകൂപ്പുകയായിരുന്നു. ഒന്നാം ഇന്നിങ്‌സിലാകെ 19 ഓവര്‍ എറിഞ്ഞ ഷാ 78 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് പിഴുതു. രണ്ടാം ഇന്നിങ്‌സില്‍ 11 ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് കൂടി പിഴുതപ്പോഴേയ്ക്കും മത്സരം സമനിലയില്‍ അവസാനിച്ചു.

പാക്കിസ്ഥാന്‍ ജഴ്‌സിയില്‍ മൂന്നു ടെസ്റ്റും 38 ഏകദിനങ്ങളും 24 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഷാ, പാക്ക് ആഭ്യന്തര ക്രിക്കറ്റിലെ മിന്നും താരമാണ്. 2015ലാണ് അവസാനമായി രാജ്യാന്തര ക്രിക്കറ്റില്‍ പാഡണിഞ്ഞത്. മൂന്നു ടെസ്റ്റില്‍നിന്ന് 41.66 ശരാശരിയില്‍ 250 റണ്‍സും 38 ഏകദിനങ്ങളില്‍നിന്ന് 40.25 ശരാശരിയില്‍ 966 റണ്‍സും 24 ട്വന്റി20യില്‍നിന്ന് 17.63 ശരാശരിയില്‍ 194 റണ്‍സും നേടിയിട്ടുണ്ട്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (3 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (3 hours ago)

നെയ്യാറ്റിന്‍കര ഗോപന്റെ മരണകാരണം കൊലപാതകവുമല്ല സമാധിയുമല്ലെന്ന് പൊലീസ്  (4 hours ago)

പുതിയ തലമുറയുടെ സ്വഭാവത്തെക്കുറിച്ച് നിവിന്റെ വാക്കുകള്‍  (4 hours ago)

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട അഞ്ജനയുടെ മൃതദേഹം ഒരാഴ്ചയ്ക്കുള്ളില്‍ നാട്ടിലെത്തിക്കും  (4 hours ago)

യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്  (4 hours ago)

ചെക്ക്‌കേസില്‍ പാലാ എംഎല്‍എ മാണി സി കാപ്പന് ഒരു വര്‍ഷം തടവ് വിധിച്ച് കോടതി  (7 hours ago)

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍കൂടി മരിച്ചു  (7 hours ago)

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍  (7 hours ago)

പക മാറാതെ പിണറായി! ഈ 13-ന് തീരുമാനമാകും; ഗോവിന്ദനും പിണറായിയും ഒരുമിച്ചിറങ്ങും... പണി വരുന്നു!"  (8 hours ago)

കൊടും മഴ..! 2 മരണം മുന്നറിയിപ്പ് നിമിഷ നേരത്തിൽ കാലാവസ്ഥ മാറി മറിയുന്നു..!  (8 hours ago)

അപര്‍ണ കുറുപ്പിനെ ചെന്നായക്കൂട്ടത്തിന് ഇട്ട് കൊടുത്ത് BIG TV..! കയറി അടിച്ച് വാചസ്പതി  (9 hours ago)

കൊലയ്ക്ക് ശേഷം ആനിന്റെ ഫോൺ മുക്കി അനില..!ഞാൻ അവരെ കൊന്നു സാറേ കസ്റ്റഡിയിൽ നിലവിളി..! ഞെട്ടി പ്രവാസികൾ  (9 hours ago)

കോഴിക്കോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 20 പേര്‍ക്ക് പരിക്ക്  (9 hours ago)

നേപ്പാളിലെ ഉരുക്കു കോട്ട... ആ 4 നില വീട്ടിൽ സംഭവിച്ചത്! 'മരിച്ചെന്നാ കരുതിയ സാറേ'— ഇരച്ചെത്തിയ പ്രളയജലം."  (9 hours ago)

Malayali Vartha Recommends