ലൈംഗിക വീഡിയോയുമായി ബന്ധപ്പെട്ട കുരുക്കില്‍ പാക് ക്രിക്കറ്റ് ടീമിലെ കൗമാര താരം
ടിക് ടോക് താരമായ യുവതി പാകിസ്ഥാന് ദേശീയ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ പേസ് ബൗളറായ ഷഹീന് അഫ്രീദിയെ കുരുക്കിലാക്കി
വീഡിയോ ചാറ്റിംഗിനിടെ ഷഹീന് അഫ്രീദി സ്വയം ഭോഗം ചെയ്തെന്ന ആരോപണവുമായാണ് ടിക് ടോക് മോഡലായ ഹരീം ഷാ രംഗത്തെത്തിയിരിക്കുന്നത്.
യുവതി, സംഭവത്തിന്റെ വീഡിയോ ഉള്‍പ്പടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സെന്‍സര്‍പ്രശ്നങ്ങളെ തുടര്‍ന്ന് പിന്നീട് വീഡിയോ ട്വീറ്റില്‍ നിന്നും ഒഴിവാക്കി. വീഡിയോ കോളിനിടെ തന്റെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച അഫ്രീദി സ്വയംഭോഗം ചെയ്യുകയായിരുന്നു എന്നാണ് ട്വീറ്റില്‍ പറയുന്നത്.
സ്വകാര്യ ചിത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്ന സന്ദേശം യുവജനങ്ങള്‍ക്ക് നല്‍കിയാണ് ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പാക് ടീമിലെ മറ്റൊരു താരമായ ഇമാം ഉള്ഹഖിനെതിരേയും ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. ഇമാം ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി ബന്ധംപുലര്‍ത്തിയിരുന്നു എന്നായിരുന്നു ആരോപണം.
https://www.facebook.com/Malayalivartha