Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറിലും ഇന്ത്യ തോറ്റില്ല... പാക്കിസ്ഥാനെ 76 റണ്‍സിന് ഇന്ത്യ തകര്‍ത്തു; കോഹ്‌ലിയുടെ സെഞ്ച്വറിയും റെയ്‌നയുടേയും ധവാന്റേയും പോരാട്ടങ്ങളും വിജയത്തിലെത്തിച്ചു

15 FEBRUARY 2015 09:22 PM IST
മലയാളി വാര്‍ത്ത.

ആദ്യമത്സരത്തില്‍ തന്നെ പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റില്‍ വിജയത്തുടക്കമിട്ടു. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ തുടര്‍ച്ചയായ ആറാം വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. പാക്കിസ്ഥാനെ 76 റണ്‍സിനാണു ഇന്ത്യ പരാജയപ്പെടുത്തിയത്. കഴിഞ്ഞ ആറുവട്ടം നേര്‍ക്കുനേര്‍ വന്നിട്ടും ഇന്ത്യക്കുമേല്‍ ലോകകപ്പില്‍ ഒരു വിജയം നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന ചരിത്രം തിരുത്താന്‍ പാക് പടയ്ക്കു കഴിഞ്ഞില്ല. ഇന്ത്യ ഉയര്‍ത്തിയ 300 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 18 പന്തുകള്‍ ബാക്കി നില്‍ക്കെ 224 റണ്‍സിനു പുറത്തായി.
ഒരു ഘട്ടത്തില്‍പോലും ഇന്ത്യക്കു ഭീഷണിയാവാന്‍ പാക്കിസ്ഥാനു കഴിഞ്ഞിരുന്നില്ല. അര്‍ധ സെഞ്ചുറി നേടിയ മിസ്ബാ ഉള്‍ഹഖ് (76) മാത്രമാണു പാക് നിരയില്‍ പൊരുതി നിന്നത്. കളം ചൂടുപിടിക്കുംമുമ്പു തന്നെ പരിചയസമ്പന്നരായ യൂനിസ് ഖാനെ (6) രണ്ടക്കം കാണിക്കാതെ ഇന്ത്യ പറഞ്ഞുവിട്ടു.ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദിനൊപ്പം (47) ഹാരിസ് സൊഹൈയിലും (36) മിസ്ബാ ഉള്‍ഹഖും മധ്യനിരയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജയിക്കാന്‍ അതു മതിയാകുമായിരുന്നില്ല. വെറ്ററന്‍ ഷാഹിദ് അഫ്രീദി (22) മാജിക്കൊന്നും കാണിക്കാതെ കൂടാരംപൂകിയപ്പോള്‍ പാക്കിസ്ഥാന്‍ പരാജയം ഉറപ്പിച്ചു. ഷൊഹൈബ് മക്‌സൂദും ഉമര്‍ അക്മലും സംപൂജ്യരായാണു കളംവിട്ടത്. ഇന്ത്യക്കുവേണ്ടി മുഹമ്മദ് ഷമി നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഉമേഷ് യാദവും മോഹിത് ശര്‍മയും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. അശ്വിനും ജഡേജയും ഓരോ വിക്കറ്റ് വീതം പിഴുതു.
ബാറ്റ്‌സ്മാന്‍മാരെ തുണയ്ക്കുന്ന അഡ്‌ലെയ്ഡിലെ പിച്ചില്‍ കോഹ്‌ലിയുടെ സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. കോഹ്‌ലിക്കൊപ്പം (107) സുരേഷ് റെയ്‌നയും (74) ശിഖര്‍ ധവാനും (73) മികച്ചരീതിയില്‍ ബാറ്റുചെയ്തപ്പോള്‍ ഇന്ത്യ സുരക്ഷിത തീരമണഞ്ഞു. എന്നാല്‍ കോഹ്‌ലി പുറത്തായ ശേഷം അവസാന ഓവറുകളില്‍ ഇന്ത്യ തകര്‍ന്നടിയുന്നതാണു കണ്ടത്.
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച പാക് ബൗളര്‍ സൊഹൈല്‍ ഖാനാണു വലിയ സ്‌കോറിലേക്കു കുതിച്ച ഇന്ത്യയെ പിടിച്ചു കെട്ടിയത്. സൊഹൈല്‍ 10 ഓവറില്‍ 55 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends