Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ പടക്കം പൊട്ടിക്കാനായില്ല.. പാകിസ്ഥാന് വെസ്റ്റ് ഇന്‍ഡീസിനെതിരെ വന്‍ തോല്‍വി

21 FEBRUARY 2015 02:17 PM IST
മലയാളി വാര്‍ത്ത.

അങ്ങനെ വിജയത്തിനായി കരുതി വച്ചിരിന്ന പടക്കം പാകിസ്ഥാന്‍ ആരാധകര്‍ക്ക് പൊട്ടിക്കാനായില്ല. എന്നു മാത്രമല്ല നാണം കെട്ട തോല്‍വിയും. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയോട് തോറ്റിരുന്നു. ആറ് ലോകകപ്പിലും ഇന്ത്യയെ പാകിസ്ഥാന് തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പൊട്ടിക്കാന്‍ കഴിയാത്ത പടക്കത്തിന്റെ കഥയുമായി പരസ്യമിറങ്ങിയത്. ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ലോകകപ്പ് ക്രിക്കറ്റ് പൂള്‍ ബി മത്സരത്തിലാണ് പാകിസ്ഥാന് വന്‍ തോല്‍വി നേരിട്ടത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 150 റണ്‍സിനാണ് പാക്കിസ്ഥാന്റെ തോല്‍വി. വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 39 ഓവറില്‍ 160 റണ്‍സിന് എല്ലാവരും പുറത്തായി. മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ എല്ലാവരും പരാജയപ്പെട്ടതാണ് പാകിസ്ഥാന്റെ തോല്‍വിക്ക് കാരണം. 
വിന്‍ഡീസിനായി ജെറോം ടെയ്‌ലര്‍, ആന്ദ്രെ റസല്‍ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. സുലൈമാന്‍ ബെന്‍ രണ്ടും ജേസണ്‍ ഹോള്‍ഡര്‍, ഡാരന്‍ സമ്മി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 13 പന്തില്‍ നിന്നും 42 റണ്‍സെടുക്കുകയും മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ആന്ദ്രെ റസലാണ് കളിയിലെ കേമന്‍. 
311 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാക്കിസ്ഥാന് ആദ്യ നാലോവറില്‍ ഒരു റണ്‍ എടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഏകദിനത്തില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ചെറിയ സ്‌കോറാണിത്. പാക്ക് ഇന്നിങ്‌സില്‍ മൂന്നു പേര്‍ \'സംപൂജ്യരായി. നാസിര്‍ ജംഷെഡ്, യൂനിസ് ഖാന്‍, ഹാരിസ് സൊഹൈല്‍ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. അഹ്മദ് ഷെഹ്‌സാദ്(1), നായകന്‍ മിസ്ബാഉള്‍ ഹഖ്(7) എന്നിവരും പെട്ടെന്നുതന്നെ മടങ്ങി. നാസിര്‍ ജംഷെഡിനെ റസലിന്റെ കൈകളിലെത്തിച്ച ടെയ്‌ലര്‍ വെറ്ററന്‍ താരം യൂനിസ് ഖാനെ വിക്കറ്റ് കീപ്പര്‍ രാംദിന്റെ കൈകളിലെത്തിച്ചു. 
പിന്നീടൊത്തു ചേര്‍ന്ന സൊഹൈബ് മക്‌സൂദും(50) ഉമര്‍ അക്മലും(59) ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 80 റണ്‍സാണ് പാക്കിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 26 പന്തില്‍ 28 റണ്‍സെടുത്ത അഫ്രീദിയെ സുലൈമാന്‍ ബെന്‍ മടക്കി. അതോടെ പാക്ക് പരാജയം സമ്പൂര്‍ണം. 
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിറങ്ങിയ വിന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ദിനേശ് രാംദിന്‍(51), ലെന്‍ഡല്‍ സിമ്മണ്‍സ്(50) എന്നിവരുടെയും 13 പന്തില്‍ 42 റണ്‍സെടുത്ത് പുറത്താകെ നിന്ന ആന്ദ്രെ റസലിന്റെയും മികവിലാണ് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിന്‍ഡീസ് 300 കടന്നത്. 
സ്‌കോര്‍: 
വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 310. പാക്കിസ്ഥാന്‍ 39 ഓവറില്‍ 160 റണ്‍സിന് എല്ലാവരും പുറത്ത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends