Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരിക്കലും പൊട്ടിക്കാന്‍ കഴിയില്ലെന്ന് വെല്ലു വിളിച്ച ആ പടക്കവും ഇന്ത്യക്കാര്‍ പൊട്ടിച്ചു; ദക്ഷിണാഫിക്കയെ 130 റണ്‍സിന് ഇന്ത്യ തകര്‍ത്തു; ശിഖര്‍ ധവാന്‍ മാന്‍ ഓഫ് ദ മാച്ച്

22 FEBRUARY 2015 07:37 PM IST
മലയാളി വാര്‍ത്ത.

ഒരിക്കലും പൊട്ടിക്കാന്‍ കഴിയില്ലെന്ന് ദക്ഷിണാഫ്രിക്കക്കാരും പാകിസ്ഥാന്‍കാരും വീമ്പിളക്കിയ മത്സരത്തില്‍ ഇന്ത്യക്ക് ആധികാരിക ജയം. ചരിത്രം തിരുത്തി ദക്ഷിണാഫ്രിക്കയെ 130 റണ്‍സിന് ഇന്ത്യ തോല്‍പിച്ചു. ലോകകപ്പില്‍ ഇതുവരെ ഇന്ത്യയോട് തോറ്റിട്ടില്ലെന്ന ദക്ഷിണാഫ്രിക്കയുടെ റെക്കോര്‍ഡ് പഴങ്കഥയായി. 
ഇന്ത്യയെ ആറാം വര്‍ഷവും ലോക കപ്പില്‍ പാകിസ്ഥാന് തോല്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് പടക്കത്തിന്റെ പരസ്യം വന്നത്. ഇനിയെന്ന് ഈ പടക്കം പൊട്ടിക്കാന്‍ കഴിയുമെന്ന പരസ്യം സൂപ്പര്‍ ഹിറ്റായി. തുടര്‍ന്നാണ് പാകിസ്ഥാന്‍ അനുകൂലികള്‍ മറ്റൊരു പരസ്യവുമായി രംഗത്തെത്തിയത്. അടുത്ത പടക്കം അവര്‍ ഇന്ത്യക്കാര്‍ക്ക് നല്‍കി. ദക്ഷിണാഫ്രിക്കയുമായി ഇത്തവണയെങ്കിലും ജയിച്ച് പടക്കം പൊട്ടിക്കാന്‍ കഴിയുമോ എന്നായിരുന്നു അവരുടെ ചോദ്യം. ആ ചോദ്യത്തിന് ഇന്ത്യ ആധികാരികമായി ഉത്തരം നല്‍കി.
ഇന്ത്യ ഏഴിന് 307 റണ്‍സെടുത്ത് ദക്ഷിണ ആഫ്രിക്കയെ വെല്ലുവിളിച്ചു. മറുപടിയായി ദക്ഷിണ ആഫ്രിക്ക 40.2 ഓവറില്‍ 177ന് പുറത്തായി. ഇന്ത്യക്ക് ചരിത്ര വിജയം.
സ്‌റ്റെയിന്‍ ഉള്‍പ്പെടുന്ന വന്‍ പേസ് നിരയ്‌ക്കെതിരെയായിരുന്നു ഇന്ത്യന്‍ ബാറ്റിങ് നിരയുടെ തേരോട്ടം. വെയ്ന്‍ പാര്‍ണലിനെതിരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഒന്‍പത് ഓവറില്‍ നേടിയത് 85 റണ്‍സാണ്. ദക്ഷിണാഫ്രിക്കയെ തകര്‍ക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച് സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് കളിയിലെ കേമന്‍.
മെല്‍ബണില്‍ ഇന്ന് ഇന്ത്യയുടെ ദിവസമായിരുന്നു. ടോസ് നേടി ഇന്ത്യ ആദ്യം തന്നെ ആധിപത്യമുറപ്പിച്ചു. പക്ഷേ, ഒന്‍പതാം റണ്‍സില്‍ ആദ്യ വിക്കറ്റ് വീണു. റണ്ണൊന്നുമെടുക്കാതെ രോഹിത് ശര്‍മ പുറത്ത്. എന്നാല്‍ ദക്ഷിണാഫ്രിക്കക്കാര്‍ കളി കാണാനാരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. കോഹ്ലിയും ധവാനും ചേര്‍ന്നതോടെ യഥേഷ്ടം റണ്ണൊഴുകി. നിര്‍ണായകമായ 127 റണ്‍സാണ് ഈ കൂട്ടികെട്ട് കൂട്ടിച്ചേര്‍ത്തത്. ഇന്ത്യന്‍ സ്‌കോര്‍ 136ലെത്തി നില്‍ക്കേ 46 റണ്‍സുമായി കോഹ്ലി മടങ്ങി. പിന്നീടെത്തിയ റഹാനെ വന്നപാടെ അടിയും തുടങ്ങി. 
ധവാനും രാഹനെയും ചേര്‍ന്ന് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ഇന്ത്യന്‍ സ്‌കോര്‍ 261 ല്‍ വച്ച് സെഞ്ചുറി നേടിയ ധവാന്‍ മടങ്ങി. 146 പന്തില്‍ നിന്ന് 16 ഫോറുകളും രണ്ടു സിക്‌സറും ഉള്‍പ്പെടെ 137 റണ്‍സായിരുന്നു ധവാന്റെ നിര്‍ണായക സമ്പാദ്യം. പക്ഷേ, പിന്നീട് ഇന്ത്യയ്ക്ക് സംഭവിച്ചത് കൂട്ടത്തകര്‍ച്ച. നിലയുറപ്പിക്കും മുമ്പേ റെയ്‌ന ആറു റണ്‍സുമായി മടങ്ങി. മികച്ച ഷോട്ടുകളുമായി കളം നിറഞ്ഞു കളിച്ച റഹാനെയും(60 പന്തില്‍ 70) മടങ്ങിയതോടെ ഇന്ത്യ വീണ്ടുമൊരു കൂട്ടത്തകര്‍ച്ചയെ നേരിട്ടു. എന്നാല്‍ ധോണി അവസാന നിമിഷം നടത്തിയ കടന്നാക്രമണം ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തി.
മറുപടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ തുടക്കം മുതല്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പിടിച്ചുകെട്ടുകയായിരുന്നു. 55 റണ്‍സെടുത്ത ഡ്യുപ്ലെസിസനു മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നില്‍കാനായത്. അവരുടെ വന്‍ പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്‍ ഡിവില്ലിയേഴ്‌സ് 30 റണ്‍സുമായി മടങ്ങി. മോഹിത് ശര്‍മയ്‌ക്കെതിരെ തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ പായിച്ച് ആത്മവിശ്വാസം നേടിയ ഡിവില്ലിയേഴ്‌സ് പിന്നീട് പതിയെ കളി തിരിച്ചു പിടിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് റണ്ണൗട്ടായത്. ഡേവിഡ് മില്ലറും(22) റണ്ണൗട്ടാവുകയായിരുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ പതറിപ്പോകുന്ന പതിവു ദക്ഷിണാഫ്രിക്കന്‍ കാഴ്ചയാണ് ഇന്നും മെല്‍ബണില്‍ കണ്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends