Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്‌കോട്‌ലന്‍ഡിനെതിരെ ഇംഗ്ലണ്ടിന് 119 റണ്‍സ് ജയം

24 FEBRUARY 2015 09:08 AM IST
മലയാളി വാര്‍ത്ത.

തുടര്‍ച്ചയായ രണ്ടു മത്സരങ്ങളിലെ പരാജയത്തിനു ശേഷം ഇംഗ്ലണ്ട് ജയിച്ചു. ലോകകപ്പിലെ ആദ്യജയം സ്വന്തമാക്കിയപ്പോള്‍ എതിരാളി സ്‌കോട്ട്‌ലന്‍ഡാണ്. സ്‌കോട്‌ലന്‍ഡിനെ 119 റണ്‍സിനു പരാജയപ്പെടുത്തിയ ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട്് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെടുത്തു. എന്നാല്‍ 304 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് 42.2 ഓവറില്‍ 184 റണ്‍സിന് എല്ലാവരും പുറത്തായി. 107 പന്തില്‍ 12 ബൗണ്ടറിയും അഞ്ചു സിക്‌സുമടക്കം 128 റണ്‍സ് നേടിയ ഇംഗ്ലീഷ് ഓപ്പണര്‍ മൊയീന്‍ അലിയാണു മാന്‍ ഓഫ് ദ മാച്ച്. ഇയാന്‍ ബെല്‍ 54 റണ്‍സും നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
സ്‌കോട്‌ലന്‍ഡ് നിരയില്‍ ഓപ്പണര്‍ കോട്‌സര്‍ (71) മാത്രമാണു തിളങ്ങിയത്. നായകന്‍ മോമ്‌സണ്‍ 26 റണ്‍സെടുത്ത് പുറത്തായി.
നേരത്തേ മോയിന്‍ അലിയും ബെല്ലും ചേര്‍ന്ന് ഇംഗ്ലണ്ടിനു മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 172 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സാവധാനം തുടങ്ങിയ മൊയീന്‍ അലി പിന്നീട് കത്തിക്കയറുകയായിരുന്നു. ക്രിക്കറ്റിലെ കുഞ്ഞന്മാരായ സ്‌കോട്‌ലന്‍ഡിനെ അതേരീതിയിലാണ് ഇംഗ്ലണ്ട് നേരിട്ടത്. 

മറുപടി ബാറ്റിംഗിനിറങ്ങിയ സ്‌കോട്‌ലന്‍ഡിനു തുടക്കത്തിലേ തിരിച്ചടിയേറ്റു. 54 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായി. എങ്കിലും ഓപ്പണര്‍ കോട്‌സര്‍ പിടിച്ചുനിന്നു. ലോകോത്തര ബൗളര്‍മാരെ നേരിട്ട കോട്‌സര്‍ 84 പന്തില്‍ 11 ബൗണ്ടറികളുടെ അകമ്പടിയോടെ 71 റണ്‍സ് കണ്ടെത്തി. മോംമ്‌സണ്‍ 26ഉം ക്രോസ് 23ഉം റണ്‍സ് നേടി. ഇംഗ്ലണ്ടിനു വേണ്ടി ഫിന്‍ മൂന്നും ആന്‍ഡേഴ്‌സന്‍, വോക്‌സ്, അലി എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (15 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (15 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (15 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (15 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends