Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

അമ്പയറിന്റെ താക്കീതില്‍ പ്രതിഷേധിച്ച് പൊള്ളാര്‍ഡ് ഗ്രൗണ്ടിലെത്തിയത് വായില്‍ സെലോടേപ്പ് ഒട്ടിച്ച്

20 APRIL 2015 03:25 PM IST
മലയാളി വാര്‍ത്ത.

വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ എവിടെയും വ്യത്യസ്ത പുലര്‍ത്തുന്നവരാണ്. മുംബൈ ഇന്ത്യന്‍സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം കെയ്‌റോണ്‍ പൊള്ളാര്‍ഡാണ് പ്രതിഷേധത്തിന് പുത്തന്‍ രീതി ഗ്രൗണ്ടില്‍ അവതരിപ്പിച്ചത്. മത്സരത്തിനിടെ അമ്പയര്‍ താക്കീത് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പൊള്ളാര്‍ഡ് വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ചത്.
കഴിഞ്ഞ ദിവസം ഐപിഎലില്‍ നടന്ന മുംബൈ ഇന്ത്യന്‍സ്‌റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മത്സരത്തിനിടെ ഇത്തരത്തില്‍ ഒരു പ്രതിഷേധ പ്രകടനം ഏവരെയും പൊട്ടിച്ചിരിപ്പിച്ചു.
ക്രിസ് ഗെയില്‍ ക്രീസില്‍ നിന്നപ്പോഴാണ് പൊള്ളാര്‍ഡ് ഗെയിലിനെ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത്. ഇരുവരും തമ്മില്‍ ചെറിയ വാഗ്വാദവും ഉണ്ടായി. ഇതിനെ തുടര്‍ന്നാണ് അമ്പയര്‍ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് പൊള്ളാര്‍ഡിന് താക്കീത് നല്‍കിയത്. ഇതില്‍ കുപിതനായ പൊള്ളാര്‍ഡ് വായില്‍ സെല്ലോ ടേപ്പ് ഒട്ടിച്ച് പ്രതിഷേധിക്കുകയായിരുന്നു.
എന്നാല്‍, പൊള്ളാര്‍ഡിന്റെ കൗതുകകരമായ പ്രതിഷേധം ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിലെ കാണികള്‍ക്കും താരങ്ങള്‍ക്കും രസകരമായ അനുഭവമായി തീര്‍ന്നു. മുംബൈ ഇന്ത്യന്‍സിന്റെ പരിശീലകരായ റിക്കി പോണ്ടിങ്, ജോണ്ടി റോഡ്‌സ്, റോബിന്‍ സിങ് തുടങ്ങിയവര്‍ പൊള്ളര്‍ഡിന്റെ പ്രതിഷേധത്തില്‍ പൊട്ടിച്ചിരിക്കുകയായിരുന്നു.
ക്രിസ് ഗെയിലിനെ വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിക്കാന്‍ പൊള്ളാര്‍ഡ് ശ്രമിച്ചിരുന്നു. ഇത് അമ്പയര്‍ തടഞ്ഞു. ഇതെത്തുടര്‍ന്നാണ് പൊള്ളാര്‍ഡ് പ്രതിഷേധിച്ചത്.
നേരത്തെ പൊള്ളാര്‍ഡിന്റെ പ്രവൃത്തിയെ ന്യായീകരിച്ച് ഹര്‍ഭജന്‍ സിംഗും രംഗത്തെത്തിയിരുന്നു. \'ഇതില്‍ തെറ്റായി ഒന്നുമില്ല. പൊള്ളാര്‍ഡിനോട് മിണ്ടാതിരിക്കാനാണ് അംപയര്‍ പറഞ്ഞത്. അത് അനുസരിച്ച് പൊള്ളാര്‍ഡ് വായ മൂടി വച്ചു. വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ക്ക് പരസ്പരം ഇടപെടുന്നതില്‍ അവരുടേതായ രീതിയുണ്ട്. ഐ പി എല്‍ അത് നന്നായി ആസ്വദിക്കുന്നുണ്ട്\' ഭാജി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെന്‍ഷന്‍ തുകയായ 500 രൂപയ്ക്ക് വേണ്ടി തൊണ്ണൂറുകാരിയെ ചുമലിലേറ്റി 5 കിലോമീറ്റര്‍ നടന്ന് മരുമകള്‍  (2 hours ago)

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (2 hours ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (2 hours ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (3 hours ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (3 hours ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (3 hours ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (3 hours ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (3 hours ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (4 hours ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (4 hours ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (4 hours ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (4 hours ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (4 hours ago)

ഖജനാവ് കാലിയല്ല; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ  (4 hours ago)

Malayali Vartha Recommends