ആശ്വാസജയത്തോടെ ടൂർണ്ണമെന്റ് അവസാനിപ്പിക്കാൻ ചെന്നൈ; ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബൗളിംഗ് തിരഞ്ഞെടുത്തു
ഐ.പി.എൽ ഇന്ന് ചെന്നൈ പഞ്ചാബ് പോരാട്ടം. മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിങ്സ് ബൗളിംഗ് തിരഞ്ഞെടുത്തു. ഐ.പി.എൽ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തിനാണ് ചെന്നൈ സൂപ്പർ കിങ്സ് ഇന്നിറങ്ങുന്നത്. ഐ.പി.എലിൽ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈ ആശ്വാസജയത്തോടെ ടൂർണ്ണമെന്റ് അവസാനിപ്പിക്കാം എന്ന പ്രതീക്ഷയിലാണ് ഇന്നിറങ്ങുന്നത്. പ്ലേ ഓഫ് സാധ്യതയിൽ മുന്നിൽ നിൽക്കുന്ന കിങ്സ് ഇലവൻ പഞ്ചാബിന് ഇന്നത്തെ മത്സരം നിർണ്ണായകമാണ്. മത്സരം വിജയിച്ചാല്‍ പഞ്ചാബിന്റെ അക്കൗണ്ടിലുണ്ടാവുക 14 പോയിന്റ്. രാജസ്ഥാന് - കൊല്‍ക്കത്ത പോരാട്ടത്തിലെ വിജയകളും അത്രയും പോയിന്റിലേക്ക് എത്തുന്നതോടെ റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും പ്ലേ ഓഫ് പ്രവേശനം.
https://www.facebook.com/Malayalivartha