ഐപിഎല്ലിലെ നിര്‍ണ്ണായക മത്സരത്തില്‍ മുംബൈക്ക് അഞ്ച് റണ്‍ ജയം
ഐപിഎല്ലിലെ നിര്‍ണ്ണായക മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് അഞ്ച് റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് ഏഴ് വിക്കറ്റിന് 166 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ജയത്തോടെ 13 മത്സരങ്ങളില്‍ 14 പോയന്റുമായി മുംബൈ നാലാം സ്ഥാനത്തെത്തി. ഇതോടെ അവസാന നാലിലെത്താനുള്ള സാധ്യത മുംബൈ സജീവമാക്കി. 13 മത്സരങ്ങളില്‍ നിന്ന് 15 പോയന്റുള്ള കൊല്‍ക്കത്ത പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 31 പന്തില്‍ 61 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈ ഇന്നിങ്സിന് കരുത്തായത്. കീറണ്‍ പൊള്ളാര്‍ഡിനൊപ്പം (38 പന്തില്‍ 33) അപരാജിതമായ അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക് 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മ (21 പന്തില്‍ 30), പാര്‍ഥിവ് പട്ടേല്‍ (14 പന്തില്‍ 21) എന്നിവരാണ് മുംബൈയുടെ മറ്റ് പ്രധാന സ്കോറര്‍മാര്‍.
യൂസഫ് പഠാന് (37 പന്തില്‍ 52), ഗൗതം ഗംഭീര്‍ (29 പന്തില്‍ 38), റോബിന് ഉത്തപ്പ (20 പന്തില്‍ 25), ഷാക്കിബല്‍ ഹസന് (15 പന്തില്‍ 23) എന്നിവരുടെ മികവില്‍ കൊല്‍ക്കത്ത തിരിച്ചടിച്ചെങ്കിലും വിജയത്തിലെത്താനായില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha