Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടാം ഏകദിന മത്സരത്തില്‍ ശക്തരായ ഇന്ത്യ ബംഗ്ലാദേശിനു മുന്നില്‍ പരാജയപ്പെട്ടു

22 JUNE 2015 09:31 AM IST
മലയാളി വാര്‍ത്ത.

ഞായറാഴ്ച ഢാക്കയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തില്‍ ശക്തരായ ഇന്ത്യ ബംഗ്ലാദേശിനു മുന്നില്‍ പരാജയപ്പെട്ടു. ആറ് വിക്കറ്റിനായിരുന്നു ബംഗ്‌ളാദേശിന്റെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 20ന് സ്വന്തമാക്കി ആതിഥേയര്‍ ചരിത്രം കുറിച്ചു. ഇന്ത്യയ്‌ക്കെതിരെ ബംഗ്‌ളാദേശ് നേടുന്ന ആദ്യ പരമ്പര ജയമാണിത്. ഇന്ത്യ ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം 54 പന്ത് ബാക്കി നില്‍ക്കെ ആതിഥേയര്‍ മറികടക്കുകയായിരുന്നു. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ബംഗ്‌ളാദേശ് നേടുന്ന അഞ്ചാം ജയമാണിത്. 
ഇന്ത്യയ്ക്ക് കഴിഞ്ഞ മത്സരത്തിലേതു പോലെ ഇത്തവണയും മുസ്താഫിസുര്‍ റഹ്മാനാണ് വില്ലനായത്. മുസ്താഫിസുര്‍ മാസ്മരിക ബൗളിംഗിന് മുന്നില്‍ ഇന്ത്യന്‍ നിരയ്ക്ക് വീണ്ടും കാലിടറുകയായിരുന്നു. ആറ് വിക്കറ്റുകള്‍ കൊയ്ത മുസ്താഫിസിറിന്രെ മുകവില്‍ ഇന്ത്യയെ 200 റണ്‍സെന്ന താരതമ്യേന കുറഞ്ഞ സ്‌കോറില്‍ ബംഗ്‌ളാദേശ് ഒതുക്കി. മഴ തടസ്സപ്പെടുത്തിയ രണ്ടാം ഏകദിനത്തില്‍ ശിഖര്‍ ധവനും(53)? ക്യാപ്റ്റന്‍ എം.എസ്.ധോണി(47)?യ്ക്കും സുരേഷ് റെയ്‌നയ്ക്കും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. എന്നാല്‍, ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ തന്നെ ഇടംകൈയ്യന്‍ പേസര്‍ മുസ്താഫിസിര്‍ ഇന്ത്യയ്ക്ക് ആഘാതം സൃഷ്ടിച്ചു. ധോണിയെയും റെയ്‌നയേയും ജഡേജയേയും അക്‌സര്‍ പട്ടേലിനേയും ഭുവനേശ്വര്‍ കുമാറിനെയും പവലിയനിലേക്ക് മടക്കിയത് മുസ്താഫിസിറാണ്. ബംഗ്‌ളാദേശിനു വേണ്ടി നാസിര്‍ ഹുസൈനും റുബല്‍ ഹുസൈനും രണ്ട് വിക്കറ്റ് വീതം നേടി. ഇന്ത്യയുടെ സ്‌കോര്‍ 196 റണ്‍സില്‍ നില്‍ക്കെ മഴയെത്തി. തുടര്‍ന്ന് 47 ഓവറായി ചുരുക്കിയ മത്സരത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 200 റണ്‍സ് തികയ്ക്കുകയായിരുന്നു. അതേസമയം, ഡര്‍ക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ബംഗ്‌ളാദേശിന്രെ വിജയലക്ഷ്യം 47 ഓവറില്‍ 200 റണ്‍സായി പു:നിശ്ചയിക്കപ്പെട്ടു.

മറുപടി ബാറ്റിംഗില്‍ തമീം ഇക്ബാല്‍ 13 റണ്‍സിന് പുറത്തായെങ്കിലും സൗമ്യ സര്‍ക്കാര്‍(34), ലിറ്റണ്‍ ദാസ്(36), മുഷ്ഫിഖര്‍ റഹീം(31), ഷാക്കിബ് അല്‍ഹസന്‍(51), സാബിര്‍ റഹ്മാന്‍(22) എന്നിവരുടെ അവസരോചിതമായ ബാറ്റിംഗ് ആതിഥേയരെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends