Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആശ്വാസജയം

25 JUNE 2015 08:10 AM IST
മലയാളി വാര്‍ത്ത.

 ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസജയം. ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 47 ഓവറില്‍ 240 റണ്‍സിന് ഓള്‍ ഔട്ടായി. പരമ്പരയില്‍ ആദ്യമായി ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഒരുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ഇന്ത്യക്ക് 77 റണ്‍സിന്റെ ആധികാരിക ജയം സമ്മാനിച്ചത്. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ബംഗ്ലാദേശ് നേരത്തേ പരമ്പര ഉറപ്പിച്ചിരുന്നു. സ്‌കോര്‍: ഇന്ത്യ 317/6 (50 ഓവര്‍); ബംഗ്ലാദേശ് 240/10 (47 ഓവര്‍).

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ മികവാണ് വലിയ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ ശിഖര്‍ ധവാനും (73 പന്തില്‍ 75) ക്യാപ്റ്റന്‍ ധോനിയും (77 പന്തില്‍ 69) അര്‍ധസെഞ്ച്വറികളുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ അമ്പാട്ടി റായുഡു (49 പന്തില്‍ 44), സുരേഷ് റെയ്‌ന (21 പന്തില്‍ 38) രോഹിത് ശര്‍മ (29 പന്തില്‍ 29), വിരാട് കോലി (35 പന്തില്‍ 25) എന്നിവര്‍ പിന്തുണ നല്‍കി. 

ക്രീസിലിറങ്ങിയ എല്ലാ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും രണ്ടക്കം കടന്നു. സ്റ്റുവര്‍ട്ട് ബിന്നിയും (11 പന്തില്‍ 17) അക്‌സര്‍ പട്ടേലുമായിരുന്നു (5 പന്തില്‍ 10) ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ക്രീസില്‍. ബംഗ്ലാദേശിനായി മഷ്‌റഫി മുര്‍ത്താസ മൂന്നും മുസ്തഫിസുര്‍ റഹ്മാന്‍ രണ്ടും വിക്കറ്റുമെടുത്തു. ഷാക്കിബല്‍ ഹസനാണ് ഒരു വിക്കറ്റ്.
മുന്നൂറിന് മുകളിലുള്ള വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശിനായി സൂമി സര്‍ക്കാര്‍ (34 പന്തില്‍ 40), ലിറ്റണ്‍ ദാസ് (50 പന്തില്‍ 34), മുഷ്ഫിഖുര്‍ റഹീം (30 പന്തില്‍ 24), ഷാക്കിബല്‍ ഹസന്‍ (21 പന്തില്‍ 20), സാബിര്‍ റഹ്മാന്‍ (38 പന്തില്‍ 43), നാസിര്‍ ഹുസൈന്‍ (30 പന്തില്‍ 32) എന്നിവര്‍ നന്നായി തുടങ്ങി. എന്നാല്‍ ആര്‍ക്കും വലിയ ഇന്നിങ്‌സ് കളിക്കാനാകാതെ പോയത് ആതിഥേയര്‍ക്ക് തിരിച്ചടിയായി.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ ബംഗ്ലാദേശിനെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സുരേഷ് റെയ്‌ന ബോളിങ്ങിലും തിളങ്ങി. ധവാല്‍ കുല്‍ക്കര്‍ണിയും രവി അശ്വിനും രണ്ട് വിക്കറ്റ് വീതം നേടി. സ്റ്റുവര്‍ട്ട് ബിന്നി, അക്‌സര്‍ പട്ടേല്‍, അമ്പാട്ടി റായുഡു എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു.

ഇന്ത്യക്കെതിരായ ബംഗ്ലാദേശിന്റെ ആദ്യ പരമ്പര ജയമാണിത്. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ബംഗ്ലാ ബോളര്‍ മുസ്തഫിസുര്‍ റഹ്മാന്‍ ആണ് മാന്‍ ഓഫ് ദ സീരീസ്. പത്തൊമ്പതുകാരനായി മുസ്തഫിസുറിന്റെ അരങ്ങേറ്റ പരമ്പരയായിരുന്നു ഇത്. സുരേഷ് റെയ്‌നയാണ് ഇന്നത്തെ മത്സരത്തിലെ താരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends