Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2016 ട്വന്റി 20 ലോകകപ്പ് ഫൈനല്‍; ഈഡന്‍ഗാര്‍ഡന്‍സ് വേദിയാകും

22 JULY 2015 09:19 AM IST
മലയാളി വാര്‍ത്ത.

അടുത്ത വര്‍ഷം മാര്‍ച്ച് 11ന് ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള വേദികള്‍ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. കൊല്‍ക്കത്ത, ബംഗളുരു, ചെന്നൈ, ധര്‍മശാല, മൊഹാലി, മുംബൈ, നാഗ്പൂര്‍, ഡല്‍ഹി എന്നീ എട്ടു വേദികളിലാണ് കുട്ടിക്രിക്കറ്റ് പൂരം അരങ്ങേറുന്നത്.
ഏപ്രില്‍ മൂന്നിനു നടക്കുന്ന ഫൈനലിന് കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സാണ് ആതിഥേയത്വം വഹിക്കുന്നത്. എന്നാല്‍ ഉദ്ഘാടന മത്സരം ഏതു സ്‌റ്റേഡിയത്തില്‍ എന്നതു സംബന്ധിച്ച് ബോര്‍ഡ് തീരുമാനം അറിയിച്ചിട്ടില്ല. ചെന്നൈയെ വേദിയാക്കിയതു സംബന്ധിച്ചും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ചെന്നൈയില്‍ ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തിലെ ഐ, ജെ, കെ സ്റ്റാന്‍ഡുകള്‍ ഉപയോഗയോഗ്യമല്ലെന്നതാണ് കാരണം.
ഇവിടെ നടന്ന കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഈ സ്റ്റാന്‍ഡുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനു രണ്ടു മാസം മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ബി.സി.സി.ഐ. തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഐ.സി.സി. ടൗര്‍ണമെന്റുകള്‍ നടക്കുന്ന വേദികളില്‍ ഗാലറി അടച്ചിടാനാകാത്തതിനാല്‍ ഈ കാലാവധിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ലെങ്കില്‍ വേദി നഷ്ടമാകുമെന്നും ബോര്‍ഡ് തമിഴ്‌നാട് അസോസിയേഷന് അന്ത്യശാസനം നല്‍കിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
നടാടെയാണ് ട്വന്റി 20 ലോകകപ്പിന് മൂന്നലധികം വേദികള്‍ നിശ്ചയിക്കപ്പെടുന്നത്. ഇതുവരെയുള്ള ടൂര്‍ണമെന്റുകള്‍ മൂന്നു വേദികളിലായാണ് അരങ്ങേറിയിട്ടുള്ളത്.
ഇക്കുറി വേദി അഞ്ചാക്കി ഉയര്‍ത്താന്‍ ഐ.സി.സി. അനുമതി നല്‍കിയിരുന്നു. പിന്നീട് ബി.സി.സി.ഐയുടെ താല്‍പര്യപ്രകാരം മൂന്നുവേദികള്‍ക്കു കൂടി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അനുമതി നല്‍കുകയായിരുന്നു.

ടൂര്‍ണമെന്റ് ഡയറക്ടറായി ബി.സി.സി.ഐ. ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ എം.വി. ശ്രീധറിനെ ഇന്നലെ ചേര്‍ന്ന യോഗം തീരുമാനിച്ചു. മുന്‍ ബിഹാര്‍ സ്പിന്നര്‍ പ്രസാദ് റാവുവിനെ ടൂര്‍ണമെന്റ് മാനേജറായും മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാറിനെ സുരക്ഷാ ചുമതലകളുടെയും അഴിമതിവിരുദ്ധ സുരക്ഷാ യൂണിന്റെയും ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends