Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


22 നിലകളുടെ ഉയരത്തിൽ നിന്ന് താഴേക്ക് പതിച്ചു; ഷാർജയിൽ മലയാളി അമ്മയുടെയും മകളുടെയും വിയോഗത്തിൽ ഞെട്ടൽ മാറാതെ പ്രവാസലോകം....


ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ദര്‍ശനം നടത്തി കേരള മുഖ്യമന്ത്രി വി.ഡി. സതീശന്‍... മുഖ്യമന്ത്രി വെണ്ണ കൊണ്ട് തുലാഭാര വഴിപാടും നടത്തിയാണ് മടങ്ങിയത്..


സോന കുറിച്ചിട്ടത് അതുപോലെ സംഭവിച്ചു..! രജിനും ഒടുവിൽ മരണത്തിനു കീഴടങ്ങി: നെഞ്ചുപൊട്ടി രണ്ട് കുടുംബങ്ങൾ...


ശിവൻകുട്ടിയുടെ പരാജയത്തിന് പിന്നിൽ വൻ ഗൂഢാലോചന; ചതിച്ച നേതാക്കളെ പുറത്തുകൊണ്ടുവരാൻ അടിയന്തര പാർട്ടി അന്വേഷണ കമ്മീഷനെ വെക്കണമെന്ന് അണികൾ....


ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും ഒരുമിച്ച്! കേരളത്തിൽ പ്രളയ സാധ്യതയോ? 6 ജില്ലകളിൽ യെല്ലോ അലർട്ട്: ഒമ്പത് ജില്ലകളിൽ അടുത്ത മണിക്കൂറിൽ മഴ: ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ ഭിത്തി തകർന്ന് വിദ്യാർത്ഥിക്ക് പരിക്ക്...

ആഷസ് മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍

29 JULY 2015 08:24 AM IST
മലയാളി വാര്‍ത്ത.

ആഷസ് ചരിത്രത്തിലെ അവിസ്മരണീയമായൊരു \'ഫോട്ടോ ഫിനിഷിങ്ങി\'ന്റെ 10ാം വാര്‍ഷിക വേളയില്‍ അതേവേദിയില്‍ നിര്‍ണായക പോരാട്ടത്തിനായി ഇംഗ്‌ളണ്ടും ആസ്‌ട്രേലിയയും ബുധനാഴ്ചയിറങ്ങും. 2005ലെ ആഷസില്‍ ഇംഗ്‌ളീഷ് പടയുടെ 21ന്റെ ജയത്തിന് കാരണമായ തിരിച്ചുവരവ് സമ്മാനിച്ച എഡ്ജ്ബാസ്റ്റണ്‍ രണ്ടാം ടെസ്റ്റില്‍ രണ്ടു റണ്‍സിന്റെ വിസ്മയ ജയമാണ് ഇംഗ്‌ളണ്ട് കുറിച്ചത്. ഹാര്‍മിന്‍സന്റെ പന്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച് ഗ്‌ളൗസില്‍തട്ടി പരാജയപ്പെട്ട മൈക്കല്‍ കാസ്‌പ്രോവിച,് ജെറെയ്ന്റ് ജോണ്‍സിന്റെ കൈയിലൊതുങ്ങുമ്പോള്‍ 11ന് സമനിലപിടിച്ച് ഇംഗ്‌ളണ്ട് പരമ്പരയിലേക്ക് തിരികെയത്തെുകയായിരുന്നു. ആ ഓര്‍മക്ക് 10 വയസ്സു തികയാന്‍ ഇനി ഒരാഴ്ച മാത്രം ബാക്കി. അന്നത്തെ ടീമില്‍ കളിച്ചവരായി ഇരു ടീമിലും ഓരോ താരങ്ങള്‍ മാത്രം ബാക്കി. ആസ്‌ട്രേലിയക്ക് ക്യാപ്റ്റന്‍ മൈക്കല്‍ ക്‌ളാര്‍ക്കും ഇംഗ്‌ളണ്ടിന് ഇയാന്‍ ബെല്ലും. ഇത്തവണത്തെ സ്ഥിതിയാകട്ടെ 11ന് പരമ്പര സമനിലയിലും. ജയം നേടുന്നവര്‍ മുന്നിലത്തെി നിര്‍ണായക മുന്‍തൂക്കം സ്വന്തമാക്കും.
കാര്‍ഡിഫില്‍ നടന്ന ആദ്യ ടെസ്റ്റില്‍ മിന്നും ജയം നേടിയ ഇംഗ്‌ളണ്ടിനെ തച്ചുടച്ച പ്രകടനവുമായാണ് ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ആസ്‌ട്രേലിയ തിരിച്ചത്തെിയത്. ആ മുറിവുണക്കാന്‍ അലിസ്റ്റര്‍ കുക്കും കൂട്ടരും കച്ചകെട്ടുമ്പോള്‍ ജയത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കുതിക്കാമെന്നാണ് ക്‌ളാര്‍ക്കിന്റെ കങ്കാരുപ്പട കണക്കുകൂട്ടുന്നത്. കഴിഞ്ഞ ആറുമത്സരങ്ങളില്‍ ഒന്നിടവിട്ട് ജയവും തോല്‍വിയും സ്വന്തമാക്കിയ ഇംഗ്‌ളണ്ട് തിരിച്ചുവരവിനുള്ള കെല്‍പ്പുള്ളവരാണ്. എന്നാല്‍, രക്തം രുചിച്ച ഓസീസിന് മുന്നില്‍ എത്രത്തോളം ആ കഴിവ് പ്രകടിപ്പിക്കാന്‍ അവര്‍ക്കാകും എന്നത് നിര്‍ണായകമാകും. എന്തായാലും തിരിച്ചത്തെിയേ മതിയാകൂ എന്ന സന്ദേശം ടീം സെലക്ടര്‍മാര്‍ നല്‍കിയിട്ടുണ്ട്. ഗാരി ബാലന്‍സിനെ ഒഴിവാക്കി ജോണി ബെയര്‍സ്‌റ്റോവിനെ തിരിച്ചുവിളിച്ചിരിക്കുകയാണ് സെലക്ഷന്‍ കമ്മിറ്റി.
ആസ്‌ട്രേലിയന്‍ നിരയില്‍, കുടുംബപ്രശ്‌നങ്ങള്‍ കാരണം രണ്ടാം ടെസ്റ്റില്‍നിന്ന് വിട്ടുനിന്ന ബ്രാഡ് ഹാഡിന് പകരമത്തെിയ പീറ്റര്‍ നെവില്‍തന്നെ മൂന്നാം ടെസ്റ്റിലും ഇറങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. ഹാഡിന്റെ ടെസ്റ്റ് കരിയറിനുതന്നെ അവസാനമാകുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തോല്‍പ്പെട്ടിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 minutes ago)

ഹോര്‍മുസ് കടലിടുക്കു തുറക്കാന്‍ ധാരണാപത്രത്തിന് കരാറായെന്ന് ട്രംപ്  (14 minutes ago)

സ്ത്രീധന പീഡനം: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ കോണ്‍സ്റ്റബിളിന്റെ ഭാര്യയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (24 minutes ago)

ഒറ്റപ്പാലത്ത് വീട്ടിനുള്ളില്‍ കൂട്ട ആത്മഹത്യാ ശ്രമം; ഗൃഹനാഥനെ മരിച്ചു, അവശനിലയില്‍ അമ്മയും മകനും  (43 minutes ago)

ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി  (53 minutes ago)

വിജയ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് മുന്നറിയിപ്പുമായി സ്റ്റാലിന്‍  (59 minutes ago)

കേരളത്തെ കുറിച്ച് സര്‍ക്കാരിന് കൃത്യമായ പ്ലാന്‍ ഉണ്ടെന്ന് വി ഡി സതീശന്‍  (1 hour ago)

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ട്രംപ്  (1 hour ago)

ഉദ്യോഗസ്ഥരായ അച്ഛനും അമ്മയും കൂടെ വേണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി കുഞ്ഞ് കല്ലു  (1 hour ago)

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു  (1 hour ago)

ആഗോള ബോക്‌സ് ഓഫീസില്‍ 100 കോടി നേട്ടവുമായി ദൃശ്യം 3  (1 hour ago)

മുഖ്യമന്ത്രി വി ഡി സതീശനില്‍ കേരളം വലിയ പ്രതീക്ഷയര്‍പ്പിക്കുന്നുവെന്ന് മോഹന്‍ലാല്‍  (1 hour ago)

വിറകടുപ്പില്‍ നിന്ന് വസ്ത്രത്തിലേക്ക് തീ പടര്‍ന്ന് പൊള്ളലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ഖജനാവ് കാലിയല്ല; പിണറായി സര്‍ക്കാര്‍ ഇറങ്ങുമ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ  (2 hours ago)

പാളയം മാര്‍ക്കറ്റിലെ കയ്യേറ്റ കെട്ടിടം പൊളിക്കല്‍ ആരംഭിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍  (2 hours ago)

Malayali Vartha Recommends