Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

ക്‌ളൈവ് റൈസ് അന്തരിച്ചു

29 JULY 2015 12:21 PM IST
മലയാളി വാര്‍ത്ത.

ഇരുപത്തിയൊന്നു വര്‍ഷത്തെ വിലക്കിനു ശേഷം ലോകക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ദക്ഷിണാഫ്രിക്കയെ നയിച്ച നായകന്‍ ക്ലൈവ് റൈസ് ഓര്‍മ്മയായി. ബ്രെയിന്‍ ട്യുമറിനെത്തുടര്‍ന്ന് ഇന്നലെ കേപ്ടൗണിലെ ആശുപത്രിയില്‍ 66-ാം വയസിലായിരുന്നു അന്ത്യം. 17 വര്‍ഷമായി രോഗബാധിതനായിരുന്ന റൈസിന്റെ നില പെട്ടെന്നു വഷളാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താനായില്ല.

വര്‍ണവിവേചനത്തിന്റെ നാളുകള്‍ക്കു ശേഷം 1991-ല്‍ ലോകക്രിക്കറ്റിലേക്ക് ദക്ഷിണാഫ്രിക്ക തിരിച്ചു വന്നപ്പോള്‍ നയിക്കാനുള്ള ചരിത്ര ദൗത്യം റൈസിനായിരുന്നു. ഇന്ത്യക്കെതിരേ കൊല്‍ക്കത്തയില്‍ 1991 നവംബര്‍ 10-നായിരുന്നു മത്സരം. രണ്ടു മത്സരങ്ങളില്‍ക്കൂടി ടീമിനെ നയിച്ച റൈസിന് പിന്നീട് ദേശീയ ടീമിന്റെ ജഴ്‌സി അണിയാനായില്ല. ദക്ഷിണാഫ്രിക്കയ്ക്കായി വെറും മൂന്നു ഏകദിന മത്സരങ്ങള്‍ മാത്രമാണ് റൈസിനു കളിക്കാനായത്. രാജ്യത്തെിന്റെ ഇരുണ്ടകാലഘട്ടവും റൈസിന്റെ കരിയറും കടന്നുപോയത് സമാന്തരമായിട്ടായിരുന്നതാണ് വിനയായത്.

ടീമിന് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ വിലക്ക് വരുന്ന 1970ന് ഒരു വര്‍ഷം മുമ്പായിരുന്നു ക്ലൈവ് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ആദ്യ പരമ്പര ഓസ്‌ട്രേലിയയ്‌ക്കെതിരേ നിശ്ചയിച്ചിരുന്നെങ്കിലും നടന്നില്ല.തൊട്ടുപിന്നാലെ വിലക്ക് ലഭിച്ചതോടെ നീണ്ട 21 വര്‍ഷത്തെ കരിയറാണ് റൈസിനു നഷ്ടമായത്.

എന്നാല്‍ കൗണ്ടിക്രിക്കറ്റില്‍ റൈസിന്റെ സ്ഥാനം എന്നും മുകളിലാണ്. കൗണ്ടി ക്രിക്കറ്റില്‍ നോട്ടിങ്ഹാംഷെയര്‍ താരമായിരുന്ന റൈസ് 482 മത്സരങ്ങളില്‍ നിന്നായി 40.95 ശരാശരിയില്‍ 26,331 റണ്‍സാണ് നേടിയിട്ടുള്ളത്. മികച്ച ഓള്‍റൗണ്ടറായിരുന്ന റൈസ് 930 വിക്കറ്റും നേടി. 1979 മുതല്‍ 87 വരെ നോട്ടിങ്ഹാമിന്റെ നായകനുമായിരുന്നു. 1929-ന് ശേഷം ടീം കൗണ്ടി ചാമ്പ്യന്മാരായതും റൈസിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു. 1981ലായിരുന്നു അത്. പിന്നീട് 1987-ലും റൈസ് ടീമിനെ ജേതാക്കളാക്കി.
479 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള റൈസ് 13,474 റണ്‍സും 517 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 minutes ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (28 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (29 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (1 hour ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (3 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

Malayali Vartha Recommends