Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ്റുണ്ടെന്ന് മന്ത്രി ഗണേഷ് കുമാര്‍


ആം ആദ്മി രാജ്യസഭാ എം.പി സ്വാതി മലിവാളിനെ ആക്രമിച്ചെന്ന കേസിൽ... ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ മുൻ പേഴ്‌സണൽ സെക്രട്ടറി ബിഭവ്‌കുമാർ അറസ്റ്റിൽ...പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി...


മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു


കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ് അകലെ ചെന്നൈയ്ക്ക് മോഹഭംഗം


ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന നായനാരെ കാണാം... ഇ.കെ. നായനാര്‍ വിടപറഞ്ഞതിന്റെ 20-ാം ചരമവാര്‍ഷികദിനമായ ഞായറാഴ്ച, മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്...

ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിര ശക്തമാക്കുന്നു; ദെനേചന്ദ്ര മേയ്‌തേ കേരള ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുന്നു; പൂനെ എഫ്.സിയിലൂടെയാണ് മേയ്‌തേ സീനിയര്‍ കരിയര്‍ ആരംഭിച്ചത്

06 AUGUST 2020 03:50 PM IST
മലയാളി വാര്‍ത്ത

കേരള ബ്ലാസ്‌റ്റേഴ് അവരുടെ പ്രതിരോധനിര ശക്തപ്പെടുത്തുന്ന തിരക്കിലാണ്. പ്രതിരോധത്തിലെ പാളിച്ചയാണ് ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞ ഐ.എസ്.എല്‍ സിസണില്‍ ഏറ്റവും വലിയ വെല്ലുവിളി സൃഷ്ടിച്ചത്. ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ടീം മാനേജ്‌മെന്റ്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധനിരയിലേക്ക് മണിപ്പൂരി ഡിഫന്‍ഡര്‍ യെന്ദ്രെമ്പം ദെനേചന്ദ്ര മേയ്‌തേയെത്തുന്നത്. 26കാരനായ ദെനേചന്ദ്ര മേയ്‌തേ കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലൊപ്പുവെച്ചു.

പത്താം വയസ്സില്‍ തന്റെ പ്രാദേശിക ക്ലബ്ബിനായി ഫുട്‌ബോള്‍ കളിക്കാന്‍ ആരംഭിച്ച മേയ്‌തേ പിന്നീട് ജില്ലാ ടീമിലേക്ക് മുന്നേറി. തുടര്‍ന്ന് മണിപ്പൂര്‍ ഫുട്‌ബോള്‍ ടീമിന്റെ ഭാഗമായി യുവ ദേശീയ മത്സരങ്ങളില്‍ ബൂട്ടണിഞ്ഞു. ലെഫ്റ്റ് ബാക്ക് കളിക്കാരനായ മേയ്‌തേ മോഹന്‍ ബഗാന്‍ എ.സി അക്കാദമിയിലെത്തിയതോടെ അദ്ദേഹത്തിന്റെ കഴിവുകള്‍ കൃത്യമായി കണ്ടെത്തി വികസിപ്പിക്കാനായി. ഒരു വര്‍ഷത്തിന് ശേഷം ഒഡീഷയിലെ സാംബാല്‍പൂര്‍ അക്കാദമിയില്‍ ചേര്‍ന്നു. അവിടെ രണ്ട് തവണ അണ്ടര്‍ 19 ഐലീഗ് കിരീടം നേടിയ ടീമിന്റെ ഭാഗമായിരുന്നു മേയ്‌തേ. മേയ്‌തേ അണ്ടര്‍ 13 ദേശീയ ടീമിനെ പ്രതിനിധീകരിക്കുകയും ചെയ്തിരുന്നു.2013ല്‍ പൂനെ എഫ്.സിയിലൂടെ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ചര്‍ച്ചില്‍ ബ്രദേഴ്‌സിലെത്തിയ അദ്ദേഹം 15 മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. കഴിഞ്ഞ രണ്ട് സീസണുകളില്‍ യഥാക്രമം നെറോക എഫ്‌സി, ട്രായു എഫ്‌സി എന്നീ ക്ലബ്ബുകളിലൂടെ ഐലീഗിന്റെ ഭാഗമായിരുന്നു അദ്ദേഹം. പൂനെ എഫ്.സിയിലൂടെയാണ് മേയ്‌തേ സീനിയര്‍ കരിയര്‍ ആരംഭിച്ചത്. പിന്നീട് ചര്‍ച്ചില്‍ ബ്രദേഴ്‌സിനു വേണ്ടിയും ബൂട്ടണിഞ്ഞു.

ഡിഫെന്‍സിവ് മിഡ്ഫീല്‍ഡ് സ്ഥാനത്തും പരിഗണിക്കാന്‍ കഴിയുന്ന വൈവിധ്യമാര്‍ന്ന പ്രതിരോധനിരക്കാരനാണ് മേയ്‌തേയെന്ന് ബ്ലാസ്‌റ്റേഴ്‌സ് അഭിപ്രായപ്പെട്ടു. ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി കളിക്കാന്‍ കഴിയുന്നതി തനിക്ക് അഭിമാനമുണ്ടെന്ന് മേയ്‌തേ പറയുന്നു. 'ഐഎസ്എല്‍ പോലുള്ള അഭിമാനകരമായ ലീഗിന്റെ ഭാഗമാകുക എന്നത് തിനിക്ക് എല്ലായ്‌പ്പോഴുമുള്ള സ്വപ്‌നമാണ്, മാത്രമല്ല വരാനിരിക്കുന്ന സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. തന്റെ ഏറ്റവും മികച്ച കഴിവുകള്‍ പുറത്തെടുത്തുകൊണ്ട് ടീമിന്റെ വിജയത്തിന് സംഭാവന നല്‍കുവാന്‍ സാധിക്കുമെന്ന് താല്‍ പ്രതീക്ഷിക്കുന്നു. ക്ലബ്ബിന് രാജ്യമെമ്പാടും പ്രസിദ്ധമായ മികച്ച ആരാധകവൃന്ദമുണ്ട്, അവര്‍ക്ക് വേണ്ടി കളിക്കുന്നതില്‍ താന്‍ വളരെ ആവേശത്തിലാണെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ എത്തിയ ദെനേചന്ദ്ര മേയ്‌തേ പറഞ്ഞു.

ടീമിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ മെയ്‌തേ എല്ലാ ശ്രമങ്ങളും, കഠിനാധ്വാനവും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായ് ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി.'ദെനേചന്ദ്ര മേയ്‌തേയെ ടീമിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. തന്റെ പൊസിഷനില്‍ വളരെ മികച്ചതും കഴിവുള്ളതുമായ കളിക്കാരനായ അദ്ദേഹം കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗമാകുന്നത് അഭിമാനത്തിന്റെ നിമിഷമാണ്, ഒപ്പം ഒരു വലിയ ഉത്തരവാദിത്തവും. ടീമിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ അദ്ദേഹം എല്ലാ ശ്രമങ്ങളും, കഠിനാധ്വാനവും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സീസണില്‍ വെല്ലുവിളികള്‍ നേരിടാനും, പ്രചോദിതനാകാനും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അക്കളി തീക്കളി സൂക്ഷിച്ചോ... ഡ്രൈവിങ് ലൈസന്‍സുമായി ബന്ധപ്പെട്ട് സമരം ചെയ്ത ഡ്രൈവിങ് സ്‌കൂളുകാരെ സമരം ചെയ്യാനായി ഇളക്കിവിട്ട ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാര്‍; ലിസ്റ  (4 minutes ago)

കേജ്‌രിവാളിന്റെ വിശ്വസ്‌തൻ ബിഭവ്കു‌മാർ അറസ്റ്റിൽ  (9 minutes ago)

മഴ വന്നപ്പോള്‍ പെരുമഴ... മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 3 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഇടുക്കിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു  (20 minutes ago)

കോലിയുടെ വാക്ക് ഇടിവെട്ടായി.... നിലവിലെ ചാംപ്യന്‍മാരായ ചെന്നൈയെ 27 റണ്‍സിന് തോല്‍പിച്ച് ഐപിഎല്‍ 17ാം സീസണിന്റെ പ്ലേഓഫിലേക്ക് ബെംഗളൂരുവു പ്രവേശിച്ചു; തുടര്‍ച്ചയായ ആറാം വിജയം; പ്ലേഓഫ് കടമ്പയുടെ 10 റണ്‍സ  (24 minutes ago)

സംസാരിക്കുന്ന 'നായനാരെ' കാണാം  (30 minutes ago)

വീണ്ടും ശസ്ത്രക്രിയപിഴവ്;  (34 minutes ago)

എഞ്ചിനില്‍ തീ  (48 minutes ago)

പത്തനംതിട്ടയിൽ റെഡ് അല‍ര്‍ട്ട്  (52 minutes ago)

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്  (9 hours ago)

പള്ളിപ്പുറത്ത് നടുറോഡിലിട്ട് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു  (10 hours ago)

ടെക്നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷിക്കാം  (10 hours ago)

പക്ഷെ അയാള്‍ ആ വീഡിയോ പുറത്തുവിട്ടു... മുന്‍ കാമുകനെ കുറിച്ചുള്ള പൂനം പാണ്ഡെയുടെ വാക്കുകള്‍...  (10 hours ago)

കേരളത്തില്‍ അതിതീവ്ര മഴക്ക് സാദ്ധ്യത... വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്  (10 hours ago)

സിനിമാ സെറ്റ് അമ്പലമാണെന്ന് കരുതി പ്രാര്‍ത്ഥിക്കുന്നു...  (11 hours ago)

തിരിച്ച് വന്നത് മുഖ്യമന്ത്രിയുടെ ശനിദശയ്ക്ക്;അടുത്ത മാസവും ശമ്പളവും പെന്‍ഷനും മുടങ്ങുന്ന സ്ഥിയാണ് ഉള്ളത്,പറഞ്ഞേല്‍പ്പിച്ച പണികള്‍ ചെയ്യാതെ ബാലഗോപാല്‍ ഓടി മുഖ്യന്‍ പെട്ടു,വന്നവഴി തിരിച്ച് പോയാലോന്ന് ആല  (11 hours ago)

Malayali Vartha Recommends