Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..


സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി.. പുറത്ത് നിന്ന് ലഭ്യത കുറഞ്ഞതിനാൽ ജലവൈദ്യുതി ഉത്പാദനം കൂട്ടി.. വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ ബോ‍ർഡ് തുടരുകയാണ്..


മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...


23കാരി കുഴഞ്ഞുവീണു മരിച്ചു...ചോക്ലേറ്റ് കഴിച്ചതിന് പിന്നാലെയെന്ന് സുഹൃത്തുക്കൾ...പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചില്ല..സംഭവത്തിൽ അന്വേഷണം തുടരുകയാണ് പോലീസ്..


വെള്ളച്ചാട്ടത്തിൽ കുട്ടിയുമായി നിന്ന യുവാവിന്റെ തോളിലേക്ക് കൂറ്റൻ പാമ്പ് വീണു.. ഭയന്ന് എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി...ഞെട്ടിക്കുന്ന വീഡിയോ..

തണുത്ത വെള്ളത്തിലെ കുളി നിങ്ങള്‍ക്ക് നല്‍കുന്ന ആരോഗ്യ ഗുണങ്ങൾ ഇങ്ങനെ...

22 MAY 2017 12:45 PM IST
മലയാളി വാര്‍ത്ത

പലരും തണുപ്പ് സഹിക്കാന്‍ പറ്റാതെ ചൂടുള്ള വെള്ളത്തില്‍ കുളിയ്ക്കും. എന്നാല്‍ കുളിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്ന സുഖം പിന്നീട് കുളി കഴിഞ്ഞാല്‍ ഉണ്ടാവണം എന്നില്ല. മാത്രമല്ല തണുത്ത വെള്ളത്തില്‍ കുളിയ്ക്കുമ്പോള്‍ അതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ ഒന്നു വേറെ തന്നെയാണ്. നിരവധി ആരോഗ്യ ഗുണങ്ങളാണ് തണുത്ത വെള്ളത്തില്‍ കുളിയ്ക്കുമ്പോള്‍ ലഭിയ്ക്കുന്നത്. ചൂടുവെള്ളത്തിലെ കുളി അനാരോഗ്യമുണ്ടാക്കുമ്പോള്‍ തണുത്ത വെള്ളത്തിലെ കുളി നമുക്ക് ആരോഗ്യവും ആയുസ്സും നല്‍കുന്നു. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് തണുത്ത വെള്ളത്തിലെ കുളി നല്‍കുന്നത് എന്ന് നോക്കാം.


രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു 

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തണുത്ത വെള്ളത്തിലെ കുളിയാണ് നല്ലത്. തണുത്ത വെള്ളത്തില്‍ അല്‍പം ഉപ്പു കൂടി ഇട്ട് നോക്കൂ. ഇത് ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. രക്തത്തിലെ ഓക്സിജന്റെ അളവും വര്‍ദ്ധിപ്പിക്കുന്നു.

മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം 

മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം കാണാനും പച്ച വെള്ളത്തിലെ കുളി സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്ന ഒരാള്‍ക്ക് എപ്പോഴും തല നനച്ചുള്ള പച്ചവെള്ളത്തിലെ കുളി ആശ്വാസം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നല്ല 

ഉറക്കം ലഭിയ്ക്കുന്നു

നല്ല ഉറക്കത്തിനും ഏറ്റവും മികച്ചതാണ് തണുത്ത വെള്ളത്തിലെ കുളി. ശരീരം മുഴുവന്‍ തണുക്കുന്നത് ആന്തരാവയവങ്ങളെ വരെ ആരോഗ്യപ്രദമാക്കുന്നു. ഇത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കും. 

മസില്‍ വേദനയ്ക്ക് പരിഹാരം 

അല്‍പസമയം തണുത്ത വെള്ളത്തില്‍ കിടക്കുമ്പോള്‍ അത് മസില്‍ വേദനയ്ക്ക് പരിഹാരം നല്‍കുന്നു. സന്ധിവാതമുള്‍പ്പടെയുള്ള രോഗങ്ങള്‍ക്ക് ഇത് പരിഹാരം നല്‍കുന്നു. 

വരണ്ട ചര്‍മ്മത്തിന് പരിഹാരം 

ചൂടുവെള്ളത്തിലെ കുളി ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാക്കി മാറ്റുകയാണ് ചെയ്യുന്നത്. വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ചതാണ് തണുത്ത വെള്ളത്തിലെ കുളി. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു. 

മുടിയ്ക്കും ചര്‍മ്മത്തിനും പുതുമ 

തണുത്ത വെള്ളത്തിലെ കുളി മുടിയ്ക്കും ചര്‍മ്മത്തിനും പുതുമ നല്‍കുന്നു. ചര്‍മ്മത്തിലെ സുഷിരങ്ങളും ക്യൂട്ടിക്കിള്‍സും എല്ലാം വൃത്തിയാക്കാനും തണുത്ത വെള്ളത്തിലെ കുളി സഹായിക്കും. 

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് തണുത്ത വെള്ളത്തിലെ കുളി. ഇത് നമ്മുടെ ഇമ്മ്യൂണിറ്റി വര്‍ദ്ധിപ്പിക്കുന്നു.

കൊഴുപ്പ് കുറയ്ക്കുന്നു

ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞു കൂടുന്നുണ്ടെങ്കില്‍ ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചുരുങ്ങിയത് നല്ല തണുത്ത വെള്ളത്തില്‍ നീന്തിക്കുളിച്ച് നോക്കൂ. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഉരുക്കിക്കളയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൂട് കൂടുമെന്ന മുന്നറിയിപ്പിനിടെ ആശ്വാസമായി മഴ  (3 minutes ago)

ചർച്ചകൾ തുടരുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്  (15 minutes ago)

തിരുവനന്തപുരം കഠിനംകുളത്ത് വയോധിക കൊല്ലപ്പെട്ട സംഭവം: കൊച്ചുമകൻ ഷിബിന്റെ ക്രൂരതയ്ക്ക് പിന്നിൽ എണ്ണായിരം രൂപയും ലഹരി ആസക്തിയും  (19 minutes ago)

മഞ്ജു വാര്യരുടെ വക്കാലത്ത് മാലാ പാർവതിക്ക് ആരാണ് നൽകിയത്?"; ഹേമ കമ്മിറ്റി വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് സനൽകുമാർ ശശിധരൻ...  (22 minutes ago)

Bengaluru സ്ഥിരീകരിക്കാതെ പോലീസ്..  (29 minutes ago)

തറവാട്ടു വീട്ടിൽ വൻ മദ്യശേഖരം, ഓഫീസിൽ വിദേശ ഡോളർ; ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ആന്റോ അഗസ്റ്റിനെ കുടുക്കി എക്സൈസ്...  (36 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: പ്രതി അനില ബേബി നേരിടുന്ന അതീവ സുരക്ഷാ ജയിൽവാസം; യു.എസ് നിയമവ്യവസ്ഥയിലെ പ്രത്യാഘാതങ്ങൾ ഇങ്ങനെ...  (45 minutes ago)

VIRAL VIDEO ഭീതിയുടെ നിമിഷങ്ങൾ  (55 minutes ago)

യു.എസില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍  (56 minutes ago)

CPIM പട്ടികയിൽ വനിതാ നേതാക്കളാരുമില്ല  (1 hour ago)

സോഷ്യല്‍ മീഡിയ താരം 'അമ്പിളി' പോക്‌സോ കേസില്‍ അറസ്റ്റില്‍  (1 hour ago)

മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലു വർഷം തടവുശിക്ഷ.  (1 hour ago)

RAMESH CHENNITHALA സെല്ലിൽ അലറി ആന്റോ  (1 hour ago)

Malayali-woman യാതൊരു കുറ്റബോധവുമില്ലാതെ അതിനുള്ളിൽ  (1 hour ago)

ഇന്ത്യയിൽ ജനന-മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടുതൽ കർശനമാക്കിക്കൊണ്ടുള്ള ഭേദഗതികൾഅടുത്ത മാസം മുതൽ  (3 hours ago)

Malayali Vartha Recommends