Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വതന്ത്രനായി ജയിക്കുമെന്ന്... രാഹുൽ മാങ്കൂട്ടത്തിലിനെ ഹാജരാക്കണം, പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ച് കോടതി; ജാമ്യം തേടി പ്രതിഭാഗം, കസ്റ്റഡി വേണമെന്ന് പ്രോസിക്യൂഷൻ; തീരുമാനം ഇന്ന്


റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിലിൻറെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും... തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്, ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന്


സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് തോളത്ത് തൂക്കിയിട്ടിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് അഭിഭാഷകന് ദാരുണാന്ത്യം


ഭക്ത സഹസ്രങ്ങൾക്ക് ദർശന പുണ്യമാകുന്ന സംക്രമ പൂജയും മകര വിളക്കും നാളെ ... തിരുവാഭരണം ചാർത്തി ദീപാരാധന, ആകാശത്ത് മകര നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും


അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

കണ്ണീരിൻ്റെ ഒരു തുള്ളി ഒപ്പിയെടുക്കാൻ ക്യാമറ കണ്ണുകൾ!!! ലിപ്സ്റ്റിക്കിട്ട്, കൂളിംഗ് ഗ്ലാസ്സ് അണിഞ്ഞ് രഞ്ജിനി:- സുബിയുടെ വീട്ടിൽ സംഭവിച്ചത്

24 FEBRUARY 2023 02:38 PM IST
മലയാളി വാര്‍ത്ത

More Stories...

ലിസ് ജയ്മോൻ ജേക്കബ് ജോസ് ആലുക്കാസ് - ഗാർഡൻ വരേലി മിസ് സൗത്ത് ഇന്ത്യ 2025 കിരീടം നേടി..

നാവിക സാഗര്‍ പരികര്‍മ-രണ്ടിന്റെ ഭാഗമായി പായ്വഞ്ചിയില്‍ ലോകം ചുറ്റുന്ന ഇന്ത്യന്‍ നാവികസേനയുടെ വനിതാ നാവികര്‍ ചരിത്രയാത്ര പൂര്‍ത്തിയാക്കി നാളെ തീരമണയും....

സമരത്തിന്റെ ഇരുപത്തിയേഴാം ദിവസം... വനിതാ ദിനത്തില്‍ മഹാസംഗമം നടത്താനൊരുങ്ങി ആശാ വര്‍ക്കര്‍മാര്‍....

മിസ്സിസ് കേരളം - ദി ക്രൗൺ ഓഫ് ഗ്ലോറി സൗന്ദര്യ മത്സരം : മിസ്സിസ് ക്യാറ്റ് വോക്ക് പ്രോ ആയി തിരുവനന്തപുരം സ്വദേശിനി കൃപ പ്രകാശ്

വിദ്യാലയ മുറ്റത്ത് 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ വീണ്ടുമെത്തുന്നു...ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ പത്തുവരെയാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്‍

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെയായിരുന്നു നടിയും അവതാരകയുമായിരുന്ന സുബി സുരേഷിന്റെ മൃതദേഹം സംസ്കരിച്ചത്. പ്രിയ സുഹൃത്തിനെ അവസാനമായി കാണാൻ രഞ്ജിനി ഹരിദാസും ഓടിയെത്തിയിരുന്നു. താരത്തിന്റെ വേർപാടിൽ വേദനയോടെ നിന്ന രഞ്ജിനിയെ പല കണ്ണുകളും നോക്കിയത് വേഷവിധാനത്തിലെ കുറ്റപ്പെടുത്തലുകൾക്കായിരുന്നു. പെട്ടന്ന് തന്നെ വേഷവിധാനത്തെ വിമർശിച്ച് പോസ്റ്റുകൾ നിറയാൻ തുടങ്ങി. ഇപ്പോഴിതാ 1 കേരളത്തിലെ പ്രബുദ്ധ മല്ലൂസിന്റെ ഇത്തരം ഇരട്ടത്താപ്പുകളെ തുറന്ന് കാട്ടുകയാണ് എഴുത്തുകാരി അഞ്ജു പാർവതി... അഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ...

ഒരു കണ്ണ് കൊണ്ട് മരണപ്പെട്ട സെലിബ്രിറ്റിക്കായി മുതലക്കണ്ണീർ ധാര ധാരയായി ഒഴുക്കുക; മറുകണ്ണ് കൊണ്ട് മരണവീട്ടിൽ വന്ന സെലിബ്രിറ്റികളെ ആപാദചൂഢം ഉഴിഞ്ഞുനോക്കി സ്മാർത്ത വിചാരണയും സോഷ്യൽ ഓഡിറ്റിങ്ങും നടത്തുക. ആരാണെന്ന് സംശയിക്കേണ്ട.!! അത് നമ്മൾ തന്നെ. പ്രബുദ്ധ സാക്ഷര നവോത്ഥാന പുരോഗമന വനിതാ മതിലു ഉയർത്തിക്കെട്ടിയ നമ്പർ 1 കേരളത്തിലെ പ്രബുദ്ധ മല്ലൂസ്. മറ്റൊരാളുടെ ജീവിതത്തിൻ്റെ കീഴേ പായ വിരിച്ചു കിടന്ന് പൊളിറ്റിക്കൽ കറക്ട്നെസ്സ് നടത്തുന്ന ഒരൊറ്റ ജനവിഭാഗമേ ഈ ഭൂമുഖത്തുണ്ടാവൂ ! അതെ അത് നമ്മൾ തന്നെയാണ്.

മല്ലൂസ് പോലെ കാപട്യം നിറഞ്ഞ ടീംസ് വേറൊരിടത്തും ഉണ്ടാവില്ല എന്നുള്ളതിൻ്റെ ദൃഷ്ടാന്തം ഒരേ സമയം തല്ലാനും തലോടാനുമുള്ള അവൻ്റെ സൈക്കോ മൈൻഡ് സെറ്റ് കാരണമാണ്. ഇന്നലെ മരണപ്പെടും വരെ സുബി സുരേഷിൻ്റെ സ്വകാര്യതയ്ക്കും വ്യക്തിജീവിതത്തിനും കീഴേ പായ വിരിച്ച് കിടന്ന് അവരുടെ വസ്ത്രധാരണം മുതൽ അവതരണശൈലി വരെയുള്ള കാര്യങ്ങളിലിടപ്പെട്ട് സോഷ്യൽ ഓഡിറ്റങ് നടത്തിയ സകലമാന മല്ലൂസും ഇന്നലെ മരണ വാർത്ത അറിഞ്ഞ് ഒപ്പാരിയിടുന്നുണ്ടായിരുന്നു.

ആ ഒപ്പാരിക്കിടയിലും അവറ്റകളുടെ മഞ്ഞക്കണ്ണുകൾ തിരഞ്ഞത് പുതിയ ഇരയ്ക്ക് വേണ്ടിയായിരുന്നു. അപ്പോൾ കൃത്യമായിട്ടെത്തി വെള്ളക്കുർത്തയും കൂളിംഗ് ഗ്ലാസ്സും അണിഞ്ഞ് മരണവീട്ടിലെത്തിയ രഞ്ജിനി ഹരിദാസ്. ഉടൻ സട കുടഞ്ഞെണീറ്റു മല്ലുസിൻ്റെ ശീലമുള്ള സോഷ്യൽ ഓഡിറ്റിംഗ്.

ഏറ്റവും പ്രിയപ്പെട്ടൊരാൾ മരണപ്പെടുന്ന സമയത്ത് പോലും സ്വകാര്യത ലഭിക്കാത്തവരാണ് സെലിബ്രിറ്റികൾ. അവരുടെ കണ്ണീരിൻ്റെ ഓരോ തുള്ളി വരെ ഒപ്പിയെടുക്കാൻ വെമ്പുന്ന ക്യാമറാക്കണ്ണുകളും അത് മാർക്കറ്റ് ചെയ്യാൻ നില്ക്കുന്ന മാധ്യമങ്ങളും. ഇത്തരം അവസരങ്ങളിൽ ഉള്ള് പിളർന്ന് നില്ക്കുമ്പോഴും പിടിച്ചുനില്ക്കാനാണ് അവർ ശ്രമിക്കുക. ഉള്ളിലെ വേദന പരസ്യമാക്കാതെ ഒറ്റയ്ക്കൊരിടത്ത് കരഞ്ഞു തീർക്കുന്നവരാണ് പലരും. രഞ്ജിനിയൊക്കെ ആ ടൈപ്പ് വ്യക്തികളാണ്. കറുത്ത കൂളിംഗ് ഗ്ലാസ്സ് വയ്ക്കുന്നത് സ്റ്റൈൽ സ്റ്റേറ്റ്മെൻ്റാണെന്ന് വിളിച്ചു പറയുന്നവർക്ക് അറിയുമോ എന്താണ് യഥാർത്ഥ കാരണമെന്ന്? ഇനി ഈ പൊരിവെയിലത്ത് അവർ അത് ധരിച്ചുവെങ്കിൽ അത് അവരുടെ വ്യക്തിസ്വാതന്ത്ര്യം. അഥവാ അത് സ്റ്റൈൽ സ്റ്റേറ്റ്മെൻ്റാണെങ്കിൽ അത് അവരുടെ ചോയ്സ്. തങ്ങളെ യാതൊരുതരത്തിലും ബാധിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ഇവറ്റകൾ എന്തിനാണ് ഇങ്ങനെ വേവലാതിപ്പെടുന്നത്?

അന്യൻ്റെ പ്രണയത്തിൽ, അന്യൻ്റെ വൈവാഹിക ജീവിതത്തിൽ, അന്യൻ്റെ സ്വകാര്യതയിൽ എന്തിന് മരണത്തിൽ പോലും തലയിട്ട് കടന്നുക്കയറുന്നത് മലയാളി ശീലം .ഒരാളുടെ സ്വകാര്യജീവിതത്തിൽ വന്നു എത്രത്തോളം ഫ്രസ്ട്രേഷൻ തീർക്കാൻ പറ്റുമോ അത്രത്തോളം തീർക്കും! എന്നിട്ട് പറയുന്നതോ സാക്ഷര സമൂഹമെന്നും. ഒരു മുഖത്തിനുള്ളിൽ പലതരം കാപട്യം ഒളിപ്പിച്ചു കടത്തുന്നവന്റെ പേരാണ് മലയാളി.

അവന് ഒരു ദിവസം തന്നെ പല മുഖമാണ് . ഫേസ്ബുക്കിൽ പോസ്റ്റിടുമ്പോൾ ഒരു മുഖം . അടുത്തവന്റെ പോസ്റ്റിനോ വാർത്തയ്ക്കോ കീഴെ പോസ്റ്റിടുമ്പോൾ മറ്റൊരു മുഖം . വാട്സാപ്പിൽ സ്റ്റാറ്റസ് ഇടുമ്പോൾ വീണ്ടുമൊരു മുഖം . നൂറ് പോസ്റ്റിൽ പോയി നൂറ് തരം വാദഗതികൾ നിരത്തി സ്വയം ആത്മരതി അടയുന്ന കൂട്ടർ. ! സ്വന്തം കാരുണ്യഭാവത്തെ വാഴ്ത്തി പോസ്റ്റിട്ട ശേഷം അടുത്ത നിമിഷം അടുത്തൊരാളോട് എംപതി കാട്ടാനറിയാത്ത മനുഷ്യർ. എന്നാലും ഇവർ സ്വയം വിശേഷിപ്പിക്കുന്നത് പ്രബുദ്ധർ എന്നാണ്.

ഒരാളുടെ രാഷ്ട്രീയാഭിരുചികളോടും അഭിപ്രായങ്ങളോടും ചെയ്തികളോടും യോജിപ്പോ വിയോജിപ്പോ ആവാം. അതും അവരാൽ സമൂഹത്തിനു ദോഷമായേക്കാവുന്ന ചെയ്തികളാണെങ്കിൽ മാത്രം ജനകീയ വിചാരണ ചെയ്യാം. അതിലൊന്നും തെറ്റില്ല. പക്ഷേ നമ്മളെ ഒരു തരത്തിലും ബാധിക്കാത്ത വിഷയത്തിൽ ഒരാളുടെ തീർത്തും സ്വകാര്യമായ ജീവിതത്തിലേയ്ക്കുള്ള കടന്നുകയറ്റവും വിചാരണയും തീർത്തും മ്ലേച്ഛമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂന്നാർ മേഖലയിൽ പടയപ്പയുടെ ആക്രമണം തുടരുന്നു...  (12 minutes ago)

സ്വർണവിലയിൽ വർദ്ധനവ്  (18 minutes ago)

രാഹുൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല; നിയമം അതിന്റെ വഴിക്ക് പോകട്ടെ; പ്രതികരിച്ച് വടകര എംപി ഷാഫി പറമ്പിൽ  (43 minutes ago)

52 ദിവസമായി ജയിലിലാണ് ഇനിയെങ്കിലും കോടതി തന്നോട് കരുണ കാണിക്കണം....കോടതിയുടെ കാലുപിടിച്ച് പത്മകുമാർ..!വഴങ്ങാതെ കോടതി  (46 minutes ago)

സങ്കടമടക്കാനാവാതെ... കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു  (49 minutes ago)

52 ദിവസമായി സാറേ... ജസ്റ്റിസ് ബദറുദ്ദീന്റെ കാലുപിടിച്ച് പത്മകുമാർ..!രാവണ തല പിടിച്ച് ഉരച്ച് കോടതി..!SIT-യെ പിരിച്ച് വിടും..!  (52 minutes ago)

കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം... മൂന്നു മരണം  (58 minutes ago)

ചൊവ്വാഴ്ച മുതൽ ടോൾ പിരിക്കില്ല  (1 hour ago)

ഗുരുതരമായി പൊള്ളലേറ്റ എ.എസ്.ഐ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

ഷാഫിക്ക് റീത്ത് വയ്ക്കാൻ ഇറങ്ങി ചോദിച്ചവിനിട്ട് പൊട്ടിച്ച് MP..! രാഹുലിന് ജാമ്യം കിട്ടാൻ ഈ 5 കാരണങ്ങൾ..! കോടതിയിൽ  (1 hour ago)

റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണനയിൽ  (1 hour ago)

ആദ്യത്തെ തൂക്കിക്കൊല്ലൽ  (2 hours ago)

ബന്ധങ്ങളെ വഷളാക്കും  (2 hours ago)

തടസ്സങ്ങൾ മാറി പുതിയ ജോലിയിൽ പ്രവേശിക്കും! ഈ രാശിക്കാർക്ക് ഇന്ന് ഐശ്വര്യലബ്ധി!  (2 hours ago)

കലോത്സവത്തിന് നാളെ തുടക്കം  (2 hours ago)

Malayali Vartha Recommends