Widgets Magazine
17
Oct / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നടൻ വിജയ്‌യുടെ രാഷ്ട്രീയ സംഘടനയായ തമിഴക വെട്രി കഴകം..അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ..മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു..തിരിച്ചടി..


വാ തുറന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍..പേരാമ്പ്രയില്‍ പൊലീസിനു നേരെ സ്‌ഫോടകവസ്തുക്കള്‍ എറിഞ്ഞു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് യുഡിഎഫ്..


മൂക്കുപൊട്ടിയ ‘തൊരപ്പൻ കൊച്ചുണ്ണി ഷാഫി പറമ്പിലെന്ന് അണികൾ.. എം പിയെ പരിഹസിക്കുന്നതാണ് എന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചാരണമുണ്ടായി..കാരിക്കേച്ചറാക്കി പുറത്തിറക്കിയ പരസ്യം മിൽമ പിൻവലിച്ചു...


സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു... 79 കാരിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്..തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..


ഈ മാസം 30 വരെയാണ് കസ്റ്റഡി കാലാവധി... ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അഭിഭാഷകനോട് സംസാരിക്കാന്‍ കോടതി 10 മിനിറ്റ് നല്‍കി.. അന്വേഷണം നടക്കുമ്പോൾ സത്യങ്ങൾ പറഞ്ഞെ മതിയാവു..

മുഖക്കുരു പാടുകള്‍ ഗുരുതരമാകുന്നതിനു മുന്‍പ് വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്ന പ്രതിവിധികള്‍

27 DECEMBER 2016 03:10 PM IST
മലയാളി വാര്‍ത്ത

കൗമാരക്കാരില്‍ ഭൂരിഭാഗം പേരിലും സാധാരണയായി മുഖത്ത് കുരുക്കളോ പാടുകളോ കണ്ടുവരാറുണ്ട്. ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, അനാരോഗ്യകരമായ ആഹാരക്രമം, ശരിയല്ലാത്ത രീതിയിലുള്ള ചര്‍മ്മസംരക്ഷണം, മോശം സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളുടെ ഉപയോഗം, അമിത വിയര്‍പ്പ്, എന്നിവയൊക്കെ മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്.

എന്നിരുന്നാലും മുഖക്കുരു എന്നത് പലര്‍ക്കും ജീവിതത്തിന്റെ ഒരു ഭാഗം പോലെയാണ്. മുഖത്തെ നീര്‍വീക്കവും ചുവപ്പ് നിറവും പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കാനും സാധ്യതയുണ്ട്. ഇ മുഖക്കുരുവിന്റെ ചുവപ്പ് നിറം ബാക്റ്റീരിയയുടെ പ്രതിപ്രവര്‍ത്തനം, പഴുപ്പ്, മുഖചര്‍മ്മത്തില്‍ അസ്വസ്ഥത എന്നിവയെ സൂചിപ്പിക്കുന്നു. മുഖക്കുരു മൂലമുള്ള ഈ ചുവപ്പ് നിറം മാറുവാന്‍ വീട്ടില്‍ നിന്ന് തന്നെ ചെയ്യാവുന്ന പ്രതിവിധികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

തണുപ്പ് കൊള്ളിക്കുക

മുഖക്കുരുവിലെ ചുവപ്പ് നിറം മാറുവാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നാണിത്. തണുത്ത താപനില ചര്‍മ്മത്തിന് താഴെയുള്ള രക്തധമനികളെ ചുരുക്കാന്‍ സഹായിക്കുന്നു. ഇത് മൂലം മുഖക്കുരുവും അത് മൂലമുള്ള ചുവപ്പ് നിറവും ചുരുങ്ങി ഇല്ലാതാവുന്നു. ഇതിനായി ഒരു കട്ടി കുറഞ്ഞ തുണിയില്‍ കുറച്ച് ഐസ് കട്ടകള്‍ പൊതിഞ്ഞുകെട്ടി അത് മുഖക്കുരുവിന്റെ മുകളില്‍ ഒരു മിനിറ്റ് നേരം അമര്‍ത്തി തടവുക. അത് കഴിഞ്ഞ് 10 മിനിറ്റ് ഇടവേള എടുത്തതിന് ശേഷം വീണ്ടും ഇത് ആവര്‍ത്തിക്കുക.


വെള്ള ടൂത്ത്‌പെയ്സ്റ്റ്

മുഖക്കുരുവിന്റെ ചുവന്ന പാടുകള്‍ നീക്കം ചെയ്യാന്‍ എളുപ്പത്തില്‍ ലഭ്യമായ മറ്റൊരു പ്രതിവിധിയാണ് വെള്ള ടൂത്ത്‌പെയ്സ്റ്റ്. രാത്രി കിടക്കാന്‍ നേരം മുഖക്കുരുവുള്ള ഇടത്ത് വെറും വെള്ളത്തില്‍ കഴുകിയതിന് ശേഷം കുറച്ച് വെള്ള ടൂത്ത്‌പെയ്സ്റ്റ് പുരട്ടുക. ഇത് അടുത്ത ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഒരു ഫേയ്‌സ് വാഷ് ഉപയോഗിച്ച് കഴുകിക്കളയുക.

ആസ്പിരിന്‍

ആസ്പിരിനില്‍ മുഖക്കുരുവിന്റെ ചുവന്ന പാടുകളും പഴുപ്പും നീക്കം ചെയ്യാന്‍ സഹായിക്കുന്ന സാലിസൈലിക്ക് ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് മുഖക്കുരുവിലെ പഴുപ്പിന് കാരണമാകുന്ന എന്‍സൈമുകളെ തുരത്തുന്നു. 12 ആസ്പിരിന്‍ ഗുളികകള്‍ പൊടിക്കുക. ആസ്പിരിന്‍ മൂലം ചര്‍മ്മം വരണ്ടുപോകുമോ എന്ന് പേടിയുണ്ടെങ്കില്‍ ഈ പൊടിയിലേക്ക് കുറച്ച് തേനും ചേര്‍ക്കാം. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് കുഴമ്പ് പരിവത്തിലാക്കുക. ഇത് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് മുഖക്കുരു ഉള്ള സ്ഥലങ്ങളില്‍ പുരട്ടുക. ഇത് 20-30 മിനിറ്റ് നേരം വയ്ക്കുക. അതിനുശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക.


ടീ ബാഗ്

ചായപ്പൊടിയില്‍ നീര്‍വീക്കം തടയാന്‍ സഹായിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് മുഖക്കുരു മൂലമുള്ള ചുവന്ന പാടുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ചൂടുവെള്ളത്തില്‍ ഒരു മിനിറ്റ് നേരം ടീ ബാഗ് മുക്കിവയ്ക്കുക. അതിനുശേഷം പുറത്തെടുത്ത് ടീ ബാഗ് കുറച്ച് തണുത്തു കഴിഞ്ഞാല്‍ അതിലെ വെള്ളം പിഴിഞ്ഞ് കളയുക. ചെറുചൂടുള്ള ഈ ടീ ബാഗ് കുറച്ച് നേരം മുഖക്കുരുവുള്ള ഇടത്ത് വയ്ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകി വൃത്തിയുള്ള തുണികൊണ്ട് മുഖം തുടയ്ക്കുക. ഇങ്ങനെ ദിവസത്തില്‍ പല തവണ ചെയ്യുക.



വെള്ളരിക്ക

മുഖക്കുരു മൂലമുള്ള പഴുപ്പും നീര്‍വീക്കവും തടയാനുള്ള ഏറ്റവും നല്ലൊരു പ്രതിവിധിയാണ് വെള്ളരിക്ക. ഇത് ചര്‍മ്മത്തിനടിയിലെ രക്തധമനികളെ സങ്കോചിപ്പിക്കുവാന്‍ സഹായിക്കുയും ഇതുമൂലം മുഖക്കുരുവിന്റെ ചുവപ്പ് നിറം നീക്കം ചെയ്യുകയും ചെയ്യുന്നു.മുഖക്കുരു പൊട്ടിവരുമ്പോള്‍ അത് വേഗം ശമിപ്പിക്കാനും വെള്ളരിക്ക സഹായിക്കുന്നു. വെള്ളരിക്ക വട്ടത്തില്‍ അരിഞ്ഞത് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. തണുപ്പിച്ച വെള്ളരിക്ക കഷ്ണം മുഖക്കുരുവിന്റെ ഭാഗത്ത് വയ്ക്കുക. ഇതിന്റെ തണുപ്പ് പോയാല്‍ അടുത്ത വെള്ളരിക്ക കഷ്ണം പകരം വയ്ക്കുക. ഇങ്ങനെ 10-15 മിനിറ്റ് തുടര്‍ച്ചയായി ചെയ്യുക. ഇത് ദിവസത്തില്‍ പല തവണ ആവര്‍ത്തിക്കുക.



നാരങ്ങ

നാരങ്ങയില്‍, മുഖക്കുരു മൂലമുള്ള ചുവന്ന പാടുകളെ നീക്കം ചെയ്യാനും ചര്‍മ്മത്തെ പ്രകാശിപ്പിക്കാനും കഴിയുന്ന പ്രകൃതിദത്ത മൂലികകള്‍ അടങ്ങിയിട്ടുള്ളതാണ്. കൂടാതെ നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് മുഖക്കുരുവിനും മറ്റ് ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും കാരണമായ ബാക്റ്റീരിയകളെ നശിപ്പിക്കുവാന്‍ സഹായിക്കുന്നു. നാരങ്ങാ നീര് പിഴിഞ്ഞെടുത്തത്തിനുശേഷം അതില്‍ ഒരു കോട്ടണ്‍ പഞ്ഞി മുക്കുക. ഇത് മുഖക്കുരുവുള്ള സ്ഥലങ്ങളില്‍ 5 മിനിറ്റ് നേരം അമര്‍ത്തി വയ്ക്കുക. അതിനുശേഷം ചെറുചൂടുവെള്ളത്തില്‍ മുഖം കഴുകുക. ഇത് ദിവസത്തില്‍ 2-3 തവണ ചെയ്യുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ഒരു സ്‌കൂളിനെയും അനുവദിക്കില്ലെന്ന് മന്ത്രി  (19 minutes ago)

ബെംഗളൂരുവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായി  (29 minutes ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (35 minutes ago)

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചതായി പരാതി  (1 hour ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; ആകെ 277 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്  (2 hours ago)

ദുല്‍ഖര്‍ സല്‍മാനില്‍ നിന്ന് പിടിച്ചെടുത്ത കാര്‍ കസ്റ്റംസ് വിട്ടുകൊടുത്തു  (2 hours ago)

വിജയിയുടെ പാർട്ടിക്ക് അംഗീകാരമില്ല:  (3 hours ago)

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.  (3 hours ago)

Shafi-parambil -മിൽമയെ പൂട്ടിച്ചു  (3 hours ago)

കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്  (4 hours ago)

തിരുവനന്തപുരത്ത് വയോധികയ്ക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു  (4 hours ago)

അട്ടപ്പാടിയില്‍ ആദിവാസി സ്ത്രീയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

പരീക്ഷ ഒഴിവാക്കാന്‍ അഞ്ചാംക്ലാസുകാരന്‍ ചെയ്തത്  (5 hours ago)

ഉണ്ണികൃഷ്ണന്‍ പോറ്റി ഈ മാസം 30 വരെ കസ്റ്റഡിയില്‍  (5 hours ago)

കേരളത്തിൽ ഏഴ് ദിവസം ഇടിയും മഴയും  (5 hours ago)

Malayali Vartha Recommends