Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

കൃഷിയും കൃഷിക്കാരനും

21 NOVEMBER 2012 01:50 AM IST
ബുദ്ധന്‍ പറഞ്ഞ കഥ

കൃഷിയും 


ഒരു കൊച്ചു ഗ്രാമം. അവിടെ ഒരു ബ്രാഹ്മണന്‍ താമസിച്ചുപോന്നു. കൃഷിക്കാരന്റെ പേരു ഭരദ്വാജന്‍ എന്നായിരുന്നു. അത്തവണ നൂറുമേനി വിളഞ്ഞു. കൊയ്‌ത്തു കഴിഞ്ഞു. ഗ്രാമീണര്‍ അതീവസന്തുഷ്‌ടര്‍. സന്തോഷവാന്മാര്‍. അവര്‍ വിളവെടുപ്പ്‌ ഉത്സവമാക്കി മാറ്റി. ആ സന്ദര്‍ഭത്തില്‍ ബുദ്ധന്‍ ഭിക്ഷ യാചിച്ച്‌ ആ വഴി വന്നു.
ചിലര്‍ അദ്ദേഹത്തെ ആദരിച്ചു. ബുദ്ധനെ കണ്ടതോടെ ബ്രാഹ്മണനു ദേഷ്യം വന്നു. ഓരോ വേഷം കെട്ടി നടക്കുന്നു. അയാള്‍ മനസ്സില്‍ പിറുപിറുത്തു. പെട്ടെന്നു ബ്രാഹ്മണന്‍ പൊട്ടിത്തെറിച്ചു.
ഹേ, ഈ ഭിക്ഷ യാചിച്ചു നടക്കുന്നതിനെക്കാള്‍ നല്ലത്‌ എന്തെങ്കിലും പണിക്കു പോയിക്കൂടേ നിങ്ങള്‍ക്ക്‌. നല്ല ആരോഗ്യവും ഉണ്ടല്ലൊ. ഞാന്‍ നിലം ഉഴുന്നു. വിത്തു വിതയ്‌ക്കുന്നു. അതു നന്നായി സംരക്ഷിക്കുന്നു. ഉണ്ണുന്നു. എത്രയോ കഷ്‌ടപ്പെട്ടിട്ടാണ്‌ ഇതൊക്കെ ഉണ്ടാക്കുന്നതെന്ന്‌ അറിയാമോ? നിങ്ങളും ഇതുപോലെ പണിയെടുക്കൂ. അപ്പോള്‍ നിങ്ങള്‍ക്കും സുഭിക്ഷമായി കഴിയാനുള്ള വക അതില്‍ നിന്നും കിട്ടും.
ബുദ്ധന്‍ ചിരിച്ചുകൊണ്ടു ശാന്തനായി പറഞ്ഞു: ഞാനും ഉഴുകയും വിതയ്‌ക്കുകയും ചെയ്യുന്നു. ഉഴുതു വിതച്ചശേഷമാണു ഞാനും ഊണുകഴിക്കുന്നത്‌.
നിങ്ങള്‍ ഒരു കൃഷിക്കാരനാണെന്നോ? എങ്കില്‍ നിങ്ങളുടെ കലപ്പ എവിടെ? കാള എവിടെ? വിത്തെവിടെ? വയല്‍ എവിടെ? പരിഹാസത്തോടെ ബ്രാഹ്മണന്‍ ചോദിച്ചു.
മനസ്സാണ്‌ എന്റെ കൃഷിയിടം. വിശ്വാസമാണു ഞാന്‍ വിതയ്‌ക്കുന്ന വിത്ത്‌. അതിനു ലഭിക്കുന്ന മഴയാണു സദ്‌കര്‍മങ്ങള്‍. എന്റെ കലപ്പ വിവേകവും വിനയവുമാണ്‌. ധര്‍മമാണ്‌ എന്നെ നേര്‍വഴിക്കു നയിക്കുന്ന മൂക്കുകയര്‍. ആത്മാര്‍ത്ഥതയാണ്‌ എന്റെ ചമ്മട്ടി. ഉത്സാഹമാണ്‌ എന്റെ ഉഴവുകാള. ദുഷ്‌ടചിന്തകളാകുന്ന കളകളെ നശിപ്പിക്കാനാണ്‌ ഈ ഉഴവുനടത്തുന്നത്‌. അതില്‍ നിന്നും അമൃതഫലം ലഭിക്കുന്നു. അതാണു നിര്‍വാണം- ബുദ്ധന്റെ വാക്കുകള്‍
ബ്രാഹ്മണന്റെ മനസ്സില്‍ കുളിര്‍മഴയായി മാറി. വല്ലാത്ത ഒരനൂഭൂതി ആ മനസ്സിലേക്ക്‌ ഒഴുകിയെത്തി.
തന്റെ മനസ്സിലേക്കു സദ്‌ചിന്തയുടെ വിത്തുകള്‍ വിതച്ച ആ യോഗിയെ അയാള്‍ തിരിച്ചറിഞ്ഞു. ആദ്യം പരുഷമായി സംസാരിച്ചതില്‍ ബ്രാഹ്മണനു ദുഃഖം തോന്നി. അയാള്‍ ബുദ്ധന്റെ പാദങ്ങളില്‍ നമസ്‌ക്കരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (4 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (36 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (43 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (1 hour ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (3 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (3 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (7 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (7 hours ago)

Malayali Vartha Recommends