Widgets Magazine
07
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?


‘സ്ത്രീകളെ തൊടരുത്’ നിയമം! ഭൂചലനത്തിൽ കുടുങ്ങിയ സ്ത്രീകളെ രക്ഷിക്കാൻ ആരുമില്ല: അഫ്ഗാനിസ്ഥാനിൽ ദുരന്തം ഇരട്ടിയായി: തിരിഞ്ഞ് നോക്കാതെ പുരുഷ രക്ഷാപ്രവർത്തകർ...


വാഹനാപകടത്തിൽ മരിച്ച പ്രിൻസിനും മക്കൾക്കും, വിട ചൊല്ലാൻ നാട്; നാളെ പൊതുദർശനം: ഭർത്താവിനെയും മക്കളെയും കാണണമെന്ന വാശിയിൽ ബിന്ധ്യ:- എന്ത് പറയണമെന്നറിയാതെ ഉറ്റവർ: സങ്കടക്കടലിൽ നാട്ടുകാർ...

ആസ്വദിക്കാം ഇരിങ്ങോല്‍ കാവിന്റെ സൗന്ദര്യം

01 MARCH 2017 03:28 PM IST
മലയാളി വാര്‍ത്ത

പണ്ട് കാലത്ത് കാവുകള്‍ മനുഷ്യന് പ്രയപ്പെട്ടതായിരുന്നു. കാടിനു നടുവിലെ സര്‍പ്പകാവുകളും അമ്പലങ്ങളുമൊക്കെ ആചാരത്തിന്റെ ഭാഗമായിരുന്നു അന്ന്. ഇന്നത്തെ തലമുറയ്ക്ക് കാവ് എന്താന്നുപോലും അറിയില്ല. സിനിമകളിലാണ് പലരും കാവുകള്‍ കണ്ടിട്ടുളളത്. പരിചരിച്ചു കൊണ്ടുപോകാനുളള ബുദ്ധിമുട്ടുകാരണം കാവുകള്‍ നശിക്കുകയാണ്. നഗരത്തിന്റെ പരിഷ്‌കാരങ്ങളൊന്നും എത്തി നോക്കാത്തതും എന്നാല്‍ ചുറ്റും കാടുകള്‍ കൊണ്ടു മുടപ്പെട്ടതുമായ ഒരു കാവും അമ്പലവും ഇന്ന് നമ്മുടെ കേരളത്തിലുമുണ്ട്. എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനടുത്താണ് ഈ കാവു സ്ഥിതി ചെയ്യുന്നത്. എറണാകുളത്ത് നിന്നും 20 കിലോമീറ്ററും പെരുമ്പാവൂരില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരമേ ഇങ്ങോട്ടേക്കുള്ളു.

കാടിനു നടുവിലായി ഒരു അമ്പലവുമുണ്ട്. ചുറ്റമ്പലം വരെ ബൈക്കുകള്‍ എത്തും. ദുര്‍ഗ്ഗാദേവിയുടെ ക്ഷേത്രമാണ് ഇവിടെ സ്ഥിതി ചെയ്യുന്നത്. ചുറ്റിനും കൊടും കാടുകളാണ്. എന്നാല്‍ ഇപ്പോളും പ്രകൃതിയണിയിച്ചൊരുക്കിയ മനോഹാരിത ഒട്ടും കൈമോശം വന്നിട്ടില്ല. 2746 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിതെന്നാണ് പറയപ്പെടുന്നത്. കാവിലൂടെ നടക്കണമെങ്കില്‍ ഒരു ദിവസം മുഴുവന്‍ നടക്കാം. എന്നാലും കണ്ടും ആസ്വദിച്ചും നടന്നാല്‍ അത് തീരില്ല. ആചാരങ്ങള്‍ തെറ്റിച്ചിട്ടുള്ളതൊന്നും കാവിലേക്ക് കയറ്റാന്‍ പാടില്ല. വിവിധതരത്തിലുളള മരങ്ങളും സസ്യങ്ങളും തിങ്ങി പാര്‍ക്കുന്ന കാവിന്റെ നടുവിലൂടെ നടവഴികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു നടുവില്‍ തെളിനീരുപോലെ വെളളമുളള ഒരു കുളമുണ്ട്. 

നാട്ടില്‍ നിന്ന് അന്യമായ പല ജീവജാലങ്ങളെയും ഇവിടെ കാണാം. പ്‌ലാസ്റ്റിക്കുകള്‍ പ്രകൃതിയെ നശിപ്പിക്കുമെന്നതിനാല്‍ കാവിനകത്തേക്ക് പ്ലാസിക് വസ്തുക്കള്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. ഇഴജന്തുക്കള്‍ ധാരാളം ഇവിടെയുളളതിനാല്‍ കാവിലെത്തുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇരുണ്ടു മൂടിയ വനങ്ങള്‍ ചിലപ്പോള്‍ മുത്തശ്ശി കഥകളിലെ പലതിനെയും ഓര്‍മ്മപ്പെടുത്തും.ഇരിങ്ങോല്‍ കാവിലെത്തുന്നവര്‍ക്ക് വെറുമൊരു യാത്രാനുഭവത്തിനപ്പുറം വിശ്വാസങ്ങളും പാരമ്പര്യങ്ങളും മുറുകെ പിടിക്കനുള്ള മാര്‍ഗം കൂടിയാവും.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിൻസിനെയും മക്കളെയും കൊന്നത്..?കൊലയാളി ദേ..! ഒടുക്കത്തെ ടാറ്റാ പറച്ചിൽ കണ്ണീരോടെ ബിന്ധ്യയ്ക്ക് മുന്നിൽ  (2 hours ago)

15-ന് രാഹുൽ നിയമസഭയിൽ എത്തും..!സഭയിൽ കാട്ടുതീ..! സതീശൻ നാറും ..! അടൂരിലെ വീട് വളഞ്ഞ് ഗർഭിണി..?!  (2 hours ago)

ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു  (4 hours ago)

അബൂദബിയിൽ സമ്മതപത്രം നിർബന്ധം  (4 hours ago)

പുരോഗമിക്കുന്നു.  (5 hours ago)

കോൺഗ്രസിൽ കലഹം;  (5 hours ago)

ഹിന്ദി പഠിക്കണമെന്ന് റഷ്യയുടെ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ ഉപമന്ത്രി  (5 hours ago)

പ്രതിനിധീകരിക്കുന്നത് എസ് ജയശങ്കർ  (5 hours ago)

ജമാഅത്തെ ഇസ്ലാമി വനിതാ പ്രവർത്തകർക്കെതിരെ കേസ്  (6 hours ago)

ആദ്യ മിലേനിയല്‍ വിശുദ്ധൻ  (6 hours ago)

ണം നൽകുന്ന ദൃശ്യങ്ങളും പുറത്ത്, നടപടിയെടുക്കാന്‍ മടിച്ചു അധികൃതര്‍  (7 hours ago)

വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു കവർച്ചയുടെ ലക്‌ഷ്യം  (7 hours ago)

ഇന്ത്യയുടെ റഷ്യ നിലപാടിനോടുള്ള 'പ്രതികാരം'  (7 hours ago)

പിഴ നൽകി നടി നവ്യ നായർ  (7 hours ago)

74-ാം പിറന്നാൾ......  (7 hours ago)

Malayali Vartha Recommends