Widgets Magazine
08
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ


മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷന്റെ വീട്ടിൽ രാത്രി വൈകി കള്ളന്മാർ അതിക്രമിച്ചു കയറി; ഓഫീസിലെ ഡ്രോയറുകളും ലോക്കറുകളും തകർത്തു ; മൊബൈൽ ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും ഉപേക്ഷിച്ചു; കവർച്ചയുടെ ലക്‌ഷ്യം എന്ത് ?

കാട്ടുമൃഗങ്ങളെകണ്ടു കാടിന്റെ സൗന്ദര്യം അറിഞ്ഞുകൊണ്ടൊരു യാത്ര

04 APRIL 2017 10:49 AM IST
മലയാളി വാര്‍ത്ത

സഹ്യാദ്രിയുടെ മടിത്തട്ടിൽ സുന്ദരിയായ പ്രകൃതിയുടെ തലോടൽ ഏറ്റ് പച്ചപുതച്ചുറങ്ങുകയാണ് പത്തനംതിട്ട ജില്ലാ. നിത്യഹരിതവണങ്ങളാൽ സമ്പുഷ്ടമാണിവിടം. പത്തനംതിട്ട ജില്ലയിലെ അതിമനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് ഗവി. ഓർഡിനറി എന്ന മലയാള സിനിമയിലൂടെ ഏവർക്കും പരിചിതമാണല്ലോ ഇവിടം. പെരിയാര്‍ വന്യ ജീവി സങ്കേതത്തില്‍പെട്ട പ്രദേശമാണ് ഗവി. പെരിയാര്‍ വനത്തിനുള്ളില്‍, ചെറിയൊരു അണക്കെട്ടിന്റെ പരിസരത്തായി ഒരുക്കിയ മനോഹരമായ ഒരു വിനോദസഞ്ചാരമേഖലയും കൂടിയാണ് ഗവി. ആസ്വദിക്കാൻ മനസ്സുള്ളവർക്ക് കാടും മലകളും കൊച്ചുകുന്നുകളും നീർചാലുകളും അണക്കെട്ടും പക്ഷികളുടെയും മൃഗങ്ങളുടെയും കലപിലയും കാട്ടുപൂക്കളുടെ മനംമയക്കുന്ന ഗന്ധവും കാടിന്റെ സംഗീതവും ഒക്കെ ആസ്വദിച്ചുള്ള ഒരു യാത്ര.


വനത്തിനുള്ളിലൂടെയുള്ള റോഡിലൂടെ 18 കിലോമീറ്റര്‍ സഞ്ചരിക്കണം ഗവിയിലെത്താന്‍. കടുവാസങ്കേതമായതിനാല്‍ ഇവിടെ സ്വകാര്യവാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്ര ദുസ്സഹവും സാഹസികവും ആണ്. ആനകൾ ഇറങ്ങിവന്ന് വാഹന തടസ്സം സൃഷ്ടിക്കാനുള്ള സാധ്യതയേറെ. കരിങ്കുരങ്ങുകളും മലയണ്ണാനും യഥേഷ്ടം വിഹരിക്കുന്നു. ഒരു വശത്ത് മനോഹരമായ മലനിരകള്‍. അവയ്ക്കിടയില്‍ ഷോലവനങ്ങള്‍. അധികം അകലെയല്ലാതെ, ഗവി അണക്കെട്ടും കാണാം. അണക്കെട്ടിന്റെ മറുവശത്തായി ഗ്രീന്‍ മാന്‍ഷന്‍ എന്ന പേരിലുള്ള സമുച്ചയത്തിലാണ് ടൂറിസം ഓഫീസ്. ജംഗിള്‍ ലോഡ്ജും ഈ കെട്ടിടത്തിലാണ്. സന്ദര്‍ശകര്‍ക്കായി 14 മുറികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. തൊട്ടുമുന്നിലായി ഭക്ഷണശാലയും ബോട്ടിങ് പോയിന്റും സജ്ജമാക്കിയിട്ടുണ്ട്. മറ്റെവിടെ നിന്നും ശ്വസിക്കാൻ കഴിയാത്ത പ്രത്യേക തരം ശുദ്ധ വായുവാണ് കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ അനുഭവപ്പെടുക. ശുദ്ധവായു കിട്ടുക എന്നത് ഇന്നത്തെ കാലത്തു വലിയൊരു കാര്യമാണല്ലോ. കുന്നുകളും മലകളും കൊക്കകളും നീർചോലകളും ചില ദ്വീപ് സമൂഹങ്ങളെ അനുസ്മരിപ്പിക്കുന്ന അണക്കെട്ടുകളും കണ്ട് കൊണ്ട് യാത്ര ചെയ്യാം.


സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിലാണ് ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലിൽ പോലും വൈകിട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്. ഇവിടെ ഒരു കുന്നിൻ പുറത്തു നിന്ന് നോക്കിയാൽ ശബരിമലയുടെ ഒരു വിദൂര ദർശനം ലഭിക്കും. ഒരിക്കൽപ്പോലും കണ്ടിട്ടില്ലാത്ത പൂക്കളും മരങ്ങളും പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്. മലമുഴക്കി വേഴാമ്പൽ, മരംകൊത്തി മുതലായ 323 തരം പക്ഷികളുടെ ഒരു സഞ്ചയം തന്നെയുണ്ടിവിടെ. കടുവ, ആന, പുലി, കരടി തുടങ്ങി പ്രധാന മൃഗങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല.


കിലോമീറ്ററുകളോളം നീളത്തിൽ കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര വിനോദ സഞ്ചാരികളിൽ പലർക്കും ഒരു നവ്യാനുഭവമാകും. ആനക്കൂട്ടങ്ങൾക്ക് പുറമേ നീലഗിരി താർ എന്ന വരയാട്, സിംഹവാലൻ കുരങ്ങ് ചിത്രശലഭങ്ങൾ എന്നിവയും കാട്ടിൽ വിഹരിക്കുന്നു. വന്യമൃഗങ്ങളെ കാണാനായി ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയിൽ കാടിനുള്ളിലെ ടെന്റിൽ താമസിക്കാനും അവസരമുണ്ട്. ഇതിനു പുറമേ ബോട്ടിംഗിനും ജംഗിൾ സഫാരിയും സാധ്യമാണ്.വനം വകുപ്പിന്റെ ഇക്കോ-ടൂറിസം പദ്ധതി വിദേശി ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകർഷിക്കുന്നു. ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു തടാകങ്ങളിൽ ഒന്നാണ് ഗവിയിലേത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടുംബത്തോടൊപ്പം വേളാങ്കണ്ണിയില്‍ പോയി മടങ്ങവേ ദേഹാസ്വാസ്ഥ്യം....  (19 minutes ago)

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍....  (31 minutes ago)

റോഡ് മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ഇടിച്ച് തെറിപ്പിച്ചു....  (50 minutes ago)

നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍....  (54 minutes ago)

പിതാവ് അറസ്റ്റില്‍  (1 hour ago)

ദിവസഫലമിങ്ങനെ....  (1 hour ago)

നഗരത്തില്‍ വിപുലമായ ഗതാഗത നിയന്ത്രണങ്ങളും പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി....  (2 hours ago)

പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.  (2 hours ago)

മഴയെത്തുന്നുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ  (2 hours ago)

രക്തചന്ദ്രന്‍ ശാസ്ത്ര പ്രേമികള്‍ക്ക് ഒരു ചരിത്രപരമായ നിമിഷമായി....  (2 hours ago)

അടിയന്തരമായി ഡല്‍ഹിക്കു പേകേണ്ടതിനാല്‍ നിശ്ചയിച്ച പരിപാടികള്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു  (3 hours ago)

നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

തൃശൂരില്‍ നാളെ നടക്കുന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി  (10 hours ago)

മുംബൈയിലെ 23 നില കെട്ടിടത്തില്‍ തീപിടുത്തം  (10 hours ago)

മഞ്ജു വാര്യരെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ സനല്‍ കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends