Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

കാര്‍ഷികസര്‍വകലാശാല \'ജൈവ\'യും \'ഏഴോം4\' ഉം പുറത്തിറക്കി

29 APRIL 2015 08:02 AM IST
മലയാളി വാര്‍ത്ത.

ജൈവകര്‍ഷകര്‍ക്ക് ആഹ്ലാദംപകര്‍ന്ന് രണ്ട് പുതിയ നെല്ലിനങ്ങള്‍ കാര്‍ഷികസര്‍വകലാശാല പുറത്തിറക്കി. പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി.വനജയുടെ നേതൃത്വത്തിലാണ് സാധാരണ നെല്‍വയലുകളില്‍ ജൈവകൃഷിക്ക് അനുയോജ്യമായ \'ജൈവ\' എന്ന ജൈവ ഇനവും കൈപ്പാട് കൃഷിക്ക് അനുയോജ്യമായ \'ഏഴോം4\' ഇനവും വികസിപ്പിച്ചെടുത്തത്.
\'ജൈവ\' കാര്‍ഷികസര്‍വകലാശാലയുടെ ആദ്യ ജൈവ നെല്ലിനമാണെന്നും ലോകത്ത് ആദ്യമായാണ് ജൈവകൃഷിക്ക് അനുയോജ്യമായ നെല്‍വിത്ത് വികസിപ്പിച്ചെടുക്കുന്നത്. 2002ല്‍ നാടന്‍നെല്ലിനങ്ങളുടെ സങ്കലനത്തില്‍ ഉള്‍പ്പെടുത്തി നടത്തിയ ബ്രീഡിങ് പദ്ധതിയുടെയും കഴിഞ്ഞ 13 വര്‍ഷത്തെ കര്‍ഷക പങ്കാളിത്ത വിശകലനത്തിന്റെയും ഫലമാണ് \'ജൈവ\' നെല്ലിനം. ഒന്നാംവിളയ്ക്കും രണ്ടാംവിളയ്ക്കും അനുയോജ്യമായ \'ജൈവ\'ക്ക് ഒന്നാംവിളയില്‍ ദീര്‍ഘകാല മൂപ്പും രണ്ടാംവിളയില്‍ മധ്യകാല മൂപ്പും അനുഭവപ്പെടുന്നു. ജൈവപോഷണത്തില്‍ ഹെക്ടറിന് 5.2 ടണ്‍ നെല്ലും ഒമ്പത് ടണ്‍ വൈക്കോലും ലഭിക്കും. തണലുള്ള പാടങ്ങളില്‍ തണലിനെ അതിജീവിക്കുന്ന ഈ ഇനത്തില്‍ പതിര് കുറവും മുളശതമാനം കൂടുതലുമാണ്. ഏക്കറിന് 25 കിലോഗ്രാം വിത്ത് മാത്രമെ ആവശ്യമുള്ളു.
പാകംചെയ്യുമ്പോള്‍ കൂടുതല്‍ അളവ് ചോറ് ലഭിക്കും. നിറത്തിലും ആകൃതിയിലും \'കുറുവ\' അരിയുമായി സാമ്യമുള്ള \'ജൈവ\'യുടെ അരിയില്‍ ജ്യോതി, ഉമ, ആതിര ഇനങ്ങളെക്കാള്‍ ഇരുമ്പ്, പ്രോട്ടീന്‍, കാത്സ്യം, പൊട്ടാസിയം, ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ വിളപരിശോധനയില്‍ \'ജൈവ\' അവിടത്തെ മികച്ച ഇനത്തേക്കാള്‍ എട്ടുശതമാനം അധികവിളവ് തരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, \'ജൈവ\'യുടെ കതിരിന്റെയും മണികളുടെയും പ്രത്യേകതകൊണ്ട് മറ്റ് ഇനങ്ങളില്‍നിന്ന് എളുപ്പത്തില്‍ തിരിച്ചറിയാനാവും.
ഉത്തരകേരളത്തിലെ ഓരുജലം കയറുന്ന കൈപ്പാട് പ്രദേശത്തിന്റെ വൈവിധ്യം വര്‍ധിപ്പിക്കുന്നതിനുതകുന്ന ജൈവ നെല്ലിനംകൂടിയാണ് \'ഏഴോം4\'. ഉപ്പ് ലവണത്തെ അതിജീവിക്കുന്നതിനുള്ള നെല്ലിനവികസനത്തിനായി 2002ല്‍ നാടന്‍ ഇനങ്ങള്‍ ചേര്‍ത്ത് നടത്തിയ പ്രക്രിയയുടെയും കര്‍ഷക പങ്കാളിത്ത വിശകലനത്തിന്റെയും ഫലമായി വികസിപ്പിച്ചെടുത്ത ഏതാനും ഇനങ്ങളില്‍ ഒന്നാണിത്. പരമ്പരാഗത കൈപ്പാടിലെന്നപോലെ പുതുതായി പുനര്‍ജീവനം നല്കിയ കാട്ടാമ്പള്ളി കൈപ്പാടിലും മികവ് പുലര്‍ത്തുകയും വെള്ളക്കെട്ടിനെ അതിജീവിച്ച് ജൈവപരിപാലനത്തില്‍ മികച്ച വിളവ് നല്കുകയും ചെയ്യും. 

പ്രതികൂല സാഹചര്യങ്ങളൊന്നുമില്ലാത്ത സാധാരണ പാടത്തും \'ഏഴോം4\' യോജിച്ച ഇനമാണ്. 135140 ദിവസം മൂപ്പുള്ള ഈ ഇനം കൈപ്പാടിന്റെ ഉപ്പ് ലവണമുള്ള ജൈവ ആവാസവ്യവസ്ഥയില്‍ ഹെക്ടറിന് 5.1 ടണ്‍ നെല്ലും വെള്ളക്കെട്ടിലും ഒടിഞ്ഞുവീഴലിനെ അതീജീവിച്ച് 10 ടണ്‍ വൈക്കോലും നല്കും. സ്വര്‍ണനിറത്തിലുള്ള നെന്മണികളും രുചിയേറിയ ചോറും പോഷകഗുണവും വെളുത്ത നിറത്തോടുകൂടിയതുമായ അരിയും \'ഏഴോം4\'ന്റെ പ്രത്യേകതയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (22 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (31 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (48 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (53 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (58 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends