കൃഷി തകരും, വിലക്കയറ്റം രൂക്ഷമാകും: എൽനിനോ പ്രതിഭാസം ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്ന് മുന്നറിയിപ്പ്

ലോകം മറ്റൊരു വലിയ പ്രതിസന്ധിയുടെ വക്കിലാണെന്ന ഞെട്ടിക്കുന്ന മുന്നറിയിപ്പാണ് ഇപ്പോൾ പുറത്തുവരുന്നത്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന 'എൽനിനോ' പ്രതിഭാസം വരും വർഷങ്ങളിൽ ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഏൽപ്പിക്കാൻ പോകുന്നത് സമാനതകളില്ലാത്ത ആഘാതമാണ്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകത്തിന് ഏകദേശം 11 ട്രില്യൺ ഡോളറിന്റെ, അതായത് 1031 ലക്ഷം കോടി ഇന്ത്യൻ രൂപയുടെ സാമ്പത്തിക നഷ്ടം എൽനിനോ മൂലം ഉണ്ടാകുമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കാർഷിക വികസന നിധിയായ ഐഎഫ്എഡി (IFAD) വ്യക്തമാക്കുന്നത്. 2026 ഒക്ടോബർ മുതൽ 2027 ജനുവരി വരെയുള്ള മാസങ്ങളിൽ എൽനിനോ അതിന്റെ ഏറ്റവും തീവ്രമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇത് കാർഷിക മേഖലയെ തകർക്കുമെന്നും, 2027 അവസാനത്തോടെ ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് തള്ളിവിടുമെന്നും വേൾഡ് ഫുഡ് പ്രോഗ്രാമും മുന്നറിയിപ്പ് നൽകുന്നു.
https://www.facebook.com/Malayalivartha

























