Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ചാണകം മുതല്‍ പാല്‍ വരെ വളമായി ഉപയോഗിച്ചുള്ള ജൈവകൃഷി സജീവമാകുന്നു

30 APRIL 2015 11:41 AM IST
മലയാളി വാര്‍ത്ത.

ചാണകം മുതല്‍ പാല്‍ വരെ വളമാക്കിയുള്ള ജൈവ കൃഷിയില്‍ വിജയം കൊയ്യുന്ന സൊസൈറ്റി ഈ രീതി ജില്ലയിലാകമാനം വിപുലീകരിക്കുന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ മേരികുളം ആസ്ഥാനമായുള്ള കിസാന്‍ അഗ്രികള്‍ച്ചറല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയാണ് വേറിട്ട ജൈവകൃഷി രീതിയുമായി സജീവമാകുന്നത്. കൃഷി വകുപ്പുമായി ചേര്‍ന്ന് ജൈവ പച്ചക്കറി ഉല്‍പാദന രംഗത്ത് വിപ്ലവം സൃഷ്ടിക്കാനുള്ള തയാറെടുപ്പിലാണ് ഈ സൊസൈറ്റി. ജീവാമൃതം, പഞ്ചഗവ്യം എന്നീ വളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷിരീതിയാണ് സൊസൈറ്റി മുന്നോട്ടുവയ്ക്കുന്നത്.
പശുവിന്റെ പാല്‍, നെയ്യ്, ചാണകം, മൂത്രം, തൈര് തുടങ്ങിയവ നിശ്ചിത അളവില്‍ സംയോജിപ്പിച്ചാണ് ഈ രണ്ട് വളങ്ങളും തയാറാക്കുന്നത്. എല്ലാത്തരം കൃഷികള്‍ക്കും ഉപയോഗിക്കാമെങ്കിലും വാഴ, കുരുമുളക്, പച്ചക്കറികള്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണ് ഈ മാതൃക പ്രോത്സാഹിപ്പിക്കുന്നത്. സൊസൈറ്റിയുടെ കീഴിലുള്ള 30 ഓളം പേരാണ് ഈ വളം ഉപയോഗിച്ച് കൃഷി ചെയ്യുന്നത്. മറ്റുവളങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വിളവ് ലഭിക്കുന്നെന്നും രാസവളങ്ങള്‍ അടങ്ങാത്ത ഉല്‍പന്നം ലഭിക്കുമെന്നതുമാണ് ഇതിന്റെ പ്രധാന നേട്ടം.
ജൈവ കൃഷിയിലേയ്ക്ക് പുതുതലമുറയെ കൈപിടിച്ചു നടത്താന്‍ കൃഷി വകുപ്പിന്റെ സഹകരണത്തോടെ മഴമറ പോലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ നടപടിയാരംഭിച്ചു. ഒരു സെന്റില്‍ മഴമറ ആരംഭിക്കാന്‍ 29,000 രൂപയോളം ചെലവാകും. ഇതിന്റെ 50 ശതമാനം തുക കൃഷി വകുപ്പില്‍നിന്നും സബ്‌സിഡിയായി കര്‍ഷകര്‍ക്ക് ലഭിക്കും. ഇത്തരം കാര്യങ്ങള്‍ കര്‍ഷകരിലേക്ക് എത്തിക്കാന്‍ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കരാര്‍ അടിസ്ഥാനത്തില്‍ പഞ്ചായത്തുതല കോഓര്‍ഡിനേറ്റര്‍മാരെ നിയമിക്കും. അതതു പഞ്ചായത്തുകളില്‍ താമസിക്കുന്നവരെയാണ് പരിഗണിക്കുന്നത്. 
ഒരു ലിറ്റര്‍ ജീവാമൃതത്തിന് 40 രൂപയും പഞ്ചഗവ്യത്തിന് 70 രൂപയുമാണ് വില. ഒരു ലിറ്റര്‍ വളം 65 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തിയാണ് ഉപയോഗിക്കേണ്ടത്. വളപ്രയോഗ രീതി കര്‍ഷകര്‍ക്ക് വിശദമാക്കി നല്‍കുകയും ചെയ്യും. ഈ രീതിയില്‍ ജൈവ കൃഷി ചെയ്യുന്ന കര്‍ഷകരുടെ ഉല്‍പന്നം മെച്ചപ്പെട്ട വിലയ്ക്ക് വില്‍ക്കാനും സൊസൈറ്റി ക്രമീകരണം ഒരുക്കും. ഇതിനു മുന്നോടിയായി ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ ചില്ലറ വില്‍പന കേന്ദ്രം തുറക്കാന്‍ ഹോര്‍ട്ടികോര്‍പ്പിന്റെ അനുമതി ലഭ്യമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (23 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (32 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (49 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (54 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (59 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends