ലക്ഷക്കണക്കിന് ഫോണുകളിൽ അടിയന്തര സൈറൺ! സുനാമിയല്ല, പക്ഷേ... 6 ജില്ലകളിൽ വരുന്നത് കനത്ത മഴ

സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ കാലാവസ്ഥ അതിരൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും. ഇന്ന് പുലർച്ചെ മുതൽ ലക്ഷക്കണക്കിന് ജനങ്ങളുടെ മൊബൈൽ ഫോണുകളിൽ ഉച്ചത്തിൽ അടിയന്തര സൈറൺ സന്ദേശങ്ങൾ എത്തിക്കഴിഞ്ഞു. സുനാമിക്ക് സമാനമായി തീരങ്ങളിലേക്ക് പെട്ടെന്ന് വൻ തിരമാലകൾ അടിച്ചുകയറുന്ന കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും അതീവ ജാഗ്രതയായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പുറമേ തീവ്ര ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്തെ 6 ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ടും നിലവിലുണ്ട്.
https://www.facebook.com/Malayalivartha


























