കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...

കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കാറ്റോ മഴയോ ഇല്ലാതെ കടൽ അപ്രതീക്ഷിതമായി കരയിലേക്ക് ഇരച്ചുകയറുന്ന 'കള്ളക്കടൽ' പ്രതിഭാസം വരും മണിക്കൂറുകളിൽ ശക്തമാകാൻ സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. കടൽ പെട്ടെന്ന് 'ഉൾവലിയുന്നതും' തുടർന്ന് വലിയ തിരമാലകൾ അടിച്ചുകയറുന്നതും ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. തീരപ്രദേശങ്ങളിൽ ഉള്ളവർ ജാഗ്രത പാലിക്കുക, വിനോദസഞ്ചാരികൾ ബീച്ചുകളിലേക്ക് ഇറങ്ങരുത്.
https://www.facebook.com/Malayalivartha























