Widgets Magazine
04
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍


കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി


വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....


ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ലോട്ടറിക്ക് വമ്പന്‍ വില്പന...


ഗുരുദേവ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എ.ടി.എം വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന തുക നിലവിലുള്ളതിന്റെ പകുതിയാവാന്‍ ഇനി രണ്ടുനാള്‍ മാത്രം

29 OCTOBER 2018 10:46 AM IST
മലയാളി വാര്‍ത്ത

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ എ.ടി.എം വഴി ഒരു ദിവസം പിന്‍വലിക്കാവുന്ന തുക നിലവിലുള്ളതിന്റെ പകുതിയാവാന്‍ രണ്ടു നാള്‍ മാത്രം. ഒരു ദിവസം 40,000 രൂപ പിന്‍വലിക്കാന്‍ ഇന്നും നാളെയും കൂടി മാത്രമേ അനുമതിയുള്ളൂ. ബുധനാഴ്ച മുതല്‍ ഇത് 20,000 ആയി കുറയും. എ.ടി.എം വഴിയുള്ള പണം തട്ടിപ്പിന്റെ വ്യാപ്തി കുറക്കാനും പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും എന്നാണ് ഈ മാറ്റത്തെ എസ്.ബി.ഐ വിശദീകരിക്കുന്നത്. ബാങ്കിന്റെ ക്ലാസിക്, മാസ്‌ട്രോ കാര്‍ഡുകള്‍ ഉള്ളവര്‍ക്കാണ് നിയന്ത്രണം. സില്‍വര്‍, ഗ്ലോബല്‍ കാര്‍ഡുകാര്‍ക്ക് 40,000 രൂപയും ഗോള്‍ഡ് കാര്‍ഡിന് 50,000 രൂപയും പ്ലാറ്റിനത്തിന് ഒരു ലക്ഷം രൂപയും തുടര്‍ന്നും പ്രതിദിനം പിന്‍വലിക്കാം.
20,000 രൂപയില്‍ കൂടുതല്‍ ഒറ്റ ദിവസം കാര്‍ഡ് മുഖേന പിന്‍വലിക്കണമെന്നുള്ളവര്‍ക്ക് ബാങ്ക് കാര്‍ഡ് മാറ്റാന്‍ അവസരം നല്‍കുന്നുണ്ട്. അതായത്; ക്ലാസിക്, മാസ്‌ട്രോ കാര്‍ഡ് ഉള്ളവര്‍ക്ക് പരിധി കൂടുതലുള്ള കാര്‍ഡുകളിലേക്ക് മാറാം. നോട്ട് അസാധുവാക്കലിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയപ്പോള്‍ എസ്.ബി.ഐ പുറത്തിറക്കിയ 'ബഡ്ഡി'വാലറ്റ് നവംബര്‍ ഒന്നിന് അവസാനിപ്പിക്കുകയാണ്. 'യോനോ'അവതരിപ്പിച്ച സാഹചര്യത്തിലാണിത്. ഡിസംബര്‍ 31നകം ബാങ്കിന്റെ മാഗ്‌നറ്റിക് എ.ടി.എം കാര്‍ഡുകള്‍ ഇ.എം.വി ചിപ്പ് കാര്‍ഡ് ആക്കും.

റിസര്‍വ് ബാങ്ക് ഇതുസംബന്ധിച്ച് എല്ലാ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ സുരക്ഷിതത്വമുള്ളതാണ് പുതിയ കാര്‍ഡ്. ജനുവരി ഒന്നു മുതല്‍ മാഗ്‌നറ്റിക് കാര്‍ഡ് പ്രവര്‍ത്തനരഹിതമാവും. നവംബര്‍ 30നകം മൊബൈല്‍ നമ്പര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഇടപാടുകാര്‍ക്ക് ഡിസംബര്‍ ഒന്നു മുതല്‍ ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യം ലഭിക്കില്ലെന്നും എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പവന്റെ വിലയില്‍ 80 രൂപയുടെ കുറവ്  (43 minutes ago)

മാതമംഗലത്തിതിനടുത്ത് കടക്കരയില്‍ രണ്ടു മരണം... ഒരാള്‍ക്ക് പരുക്ക്  (50 minutes ago)

സാമ്രാജ്യം ദൃശ്യവിസ്മയത്തോടെ  (57 minutes ago)

ന്യൂസീലന്‍ഡിന്റെ മൈക്കല്‍ വീനസ് സഖ്യം സെമി ഫൈനലില്‍ കടന്നു...  (1 hour ago)

കാഴ്ചക്കുലയുമായി നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല....  (1 hour ago)

പത്തു വയസ്സുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍....  (1 hour ago)

ചുരത്തില്‍ മണ്ണിടിഞ്ഞ സാഹചര്യത്തില്‍ പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തി  (1 hour ago)

തിരുവോണത്തോണി ഇന്ന് സന്ധ്യയോടെ കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ നിന്ന് യാത്ര തിരിക്കും...  (1 hour ago)

സ്വകാര്യ കെട്ടിടത്തിന് മുന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ചൈനീസ് സൈനിക പരേഡ് ഷോ കാണിക്കുന്നു  (2 hours ago)

.ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത  (2 hours ago)

'ഗുവാം കില്ലർ' യുഎസ് നാവികസേനയുടെ പേടിസ്വപ്നം  (2 hours ago)

മേല്‍ശാന്തിയുടെ വകയാണ് ഉത്രാട സദ്യ...  (2 hours ago)

അംഗീകാരം ഫ്രാൻസ് പിൻവലിക്കൂ  (3 hours ago)

..സെന്‍സെക്സ് 600ലധികം പോയിന്റ് മുന്നേറി 81,000ന് മുകളില്‍...  (3 hours ago)

Malayali Vartha Recommends