ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മുന്നേറ്റം. ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് മുന്നേറിയത്. നിലവില്‍ 83000 എന്ന സൈക്കോളജിക്കല്‍ ലെവലിലേക്ക് അടുക്കുകയാണ് സെന്‍സെക്‌സ്.
നിഫ്റ്റി 25,400 എന്ന നിലവാരത്തിന് മുകളിലാണ്. എണ്ണവില കുറഞ്ഞതാണ് ഓഹരി വിപണിയില്‍ കൂടുതലായി പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 92 ഡോളറില്‍ താഴെയാണ്.
ഇന്നലെ 5737 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്. ബാങ്ക് നിഫ്റ്റി 62,100 പോയിന്റ് ആദ്യമായി മറികടന്നു. പൊതുമേഖല ബാങ്കുകളുടെ ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് ബാങ്ക് നിഫ്റ്റിയില്‍ പ്രതിഫലിച്ചത്.
നിഫ്റ്റി ഓട്ടോ, റിയല്‍റ്റി സെക്ടറുകളും നേട്ടത്തിന്റെ പാതയിലാണ്. ഏഷ്യന്‍ പെയിന്റ്‌സ്, ബിഎസ്ഇ ലിമിറ്റഡ്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കുന്നത്.
"
https://www.facebook.com/Malayalivartha

























