ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്സ് 700ലധികം പോയിന്റിന്റെ നേട്ടം സ്വന്തമാക്കി

ഓഹരി വിപണിയില്‍ തുടർച്ചയായി രണ്ടാം ദിവസവും നേട്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്സ് 700ലധികം പോയിന്റിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. നിലവില്‍ 76000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് സെന്‍സെക്സ്. നിഫ്റ്റി 23,500 എന്ന നിലവാരത്തിന് മുകളിലാണുള്ളത്. ഇന്നലെ സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.
ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 105 ഡോളറില്‍ താഴെയാണ്. ഇന്നലെ മാത്രം ഏഴുശതമാനമാണ് ഇടിഞ്ഞത്. അമേരിക്ക- ഇറാന് യുദ്ധം ഉടന്‍ അവസാനിക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്.
തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 3114 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിക്കൂട്ടിയത്. റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ സണ്‍ഫാര്‍മ, അപ്പോളോ ഹോസ്പിറ്റല്‍, പവര്‍ഗ്രിഡ് കോര്പ്പറേഷന്, ഒഎന്‍ജിസി, സിപ്ല ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha

























