ഇ.പി.എഫ്. വരിക്കാർക്ക് ഇനി എളുപ്പത്തിൽ അക്കൗണ്ട് ബാലൻസും പാസ് ബുക്കും ഡൗൺലോഡ് ചെയ്യാം...

ഇ.പി.എഫ്. വരിക്കാർക്ക് ഇനി എളുപ്പത്തിൽ അക്കൗണ്ട് ബാലൻസും പാസ് ബുക്കും ഡൗൺലോഡ് ചെയ്യാം. അതിനായി പ്രത്യേക വാട്സാപ്പ് സേവനം ഇ.പി.എഫ്.ഒ. ഏർപ്പെടുത്തി. ആയിരം രൂപവരെ മാത്രം ബാലൻസുള്ള, സജീവമല്ലാത്ത ആധാർ വെരിഫിക്കേഷൻ പൂർത്തിയാക്കിയ അക്കൗണ്ടുകളിലെ തുക തിരികെ നൽകും.
വരിക്കാർക്ക് തങ്ങളുടെ ഇ.പി.എഫ്. അക്കൗണ്ടിലെ നിലവിലെ ബാലൻസ് എളുപ്പത്തിൽ അറിയാനാകും. അവസാനമായി നടന്ന അഞ്ച് ഇ.പി.എഫ്. ഇടപാടുകൾ പരിശോധിക്കാം. ഇ.പി.എഫ്. പാസ്ബുക്കിന്റെ വിവരങ്ങൾ ഡൗൺലോഡ് ചെയ്യാനുമാകും. ഇ.പി.എഫ്.ഒ.യുടെ സോഷ്യൽ മീഡിയ സന്ദേശത്തിൽ നൽകിയിട്ടുള്ള ക്യൂ.ആർ. കോഡ് സ്കാൻ ചെയ്യുക.സേവനം ആരംഭിക്കുന്നതിനായി 8796441800 എന്ന നമ്പറിലേക്ക് 'Hi' എന്ന് സന്ദേശം അയക്കുക. വരിക്കാർക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാം.
പണം തിരികെയെടുക്കാൻ ആധാർ വെരിഫൈ ചെയ്തതും 1,000 രൂപ വരെ മാത്രം ബാലൻസുള്ളതുമായ സജീവമല്ലാത്ത അക്കൗണ്ടുകളിൽനിന്ന് പണം മുഴുവൻ തിരികെയെടുക്കാവുന്നതാണ്.
അക്കൗണ്ടുടമകൾ വ്യക്തിഗതമായി ക്ലെയിമുകൾ സമർപ്പിക്കേണ്ടതില്ല. നിശ്ചിത തിരിച്ചറിയൽ രേഖകളും ബാങ്ക് അക്കൗണ്ട് വെരിഫിക്കേഷനും പൂർത്തിയാക്കിയ ശേഷം ഇ.പി.എഫ്.ഒ. തുക യഥാർഥ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും.ഒരു ലക്ഷത്തോളം അക്കൗണ്ടുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
"
https://www.facebook.com/Malayalivartha
























