Widgets Magazine
04
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍


കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഇളയ മകന്‍ രാകേഷും മരണത്തിന് കീഴടങ്ങി


വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....


ഇരുപത്തിയഞ്ച് കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ ലോട്ടറിക്ക് വമ്പന്‍ വില്പന...


ഗുരുദേവ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തിയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

കൂടുതല്‍ ഇളവുകള്‍ നല്‍ണം; ബാങ്കുകള്‍ ആര്‍.ബി.ഐയോട് ആവശ്യപ്പെടുന്നു; കമ്പനികള്‍ക്ക് ഇളവുകള്‍ നല്‍കുമ്പോള്‍ സാധാരണക്കാരുടെ വ്യ്പകള്‍ക്കും ഇതു ബാധകമാക്കുമോയെന്ന് കണ്ടറിയണം; കോവിഡ് പ്രത്യേക സാഹചര്യം പരിഗണിക്കണെന്ന് ബാങ്കുകള്‍

12 AUGUST 2020 02:54 PM IST
മലയാളി വാര്‍ത്ത

ജൂലൈ 31 യോടെ മൊററ്റോറിയം അവസാനിപ്പിച്ചതായി ആര്‍.ബി.ഐ അറിയിച്ചിരുന്നു. അതിന് ശേഷം വായ്പ പുനക്രമീകരണത്തിന് ബാങ്കുകള്‍ക്ക് അനുമതി നല്‍കുകയാണ് ആര്‍.ബി.ഐ. ചെയ്തത്. ഈ പുനക്രമീകരണത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ബാങ്കുകള്‍ മുന്നോട്ട് വയ്ക്കുന്നത്. കോവിഡിന്റെ പ്രത്യേകസാഹചര്യം പരിഗണിച്ച് വായ്പകള്‍ പുനഃക്രമീകരിക്കുന്നതില്‍ കൂടുതല്‍ കമ്പനികള്‍ക്ക്, പ്രത്യേകിച്ച് എം.എസ്.എം.ഇ. മേഖലയിലെ പ്രതിസന്ധിയിലായ സംരംഭങ്ങള്‍ക്ക് അവസരം ഉറപ്പാക്കണമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്.

2020 മാര്‍ച്ച് ഒന്നുവരെ, 30 ദിവസത്തിലധികം കുടിശ്ശിക വരുത്താത്ത കമ്പനികള്‍ക്ക് വായ്പകള്‍ പുനഃക്രമീകരിക്കുന്നതിന് അവസരം നല്‍കാനാണ് ആര്‍.ബി.ഐ. അനുമതി നല്‍കിയിട്ടുള്ളത്. ഈ നിബന്ധനയില്‍ കൂടുതല്‍ ഇളവുകള്‍ വേണമെന്ന് പി.എന്‍.ബി. മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ എസ്.എസ്. മല്ലികാര്‍ജുന്‍ റാവു പറഞ്ഞു. രാജ്യത്തെ എം.എസ്.എം.ഇ. കള്‍ പണലഭ്യതയുടെ കാര്യത്തില്‍ കടുത്തപ്രതിസന്ധി നേരിടുന്നുണ്ട്. നിലവിലെ നിബന്ധനപ്രകാരം 25 കോടി രൂപവരെ വായ്പയുള്ള എം.എസ്.എം.ഇ.കള്‍ക്ക് 90 ദിവസംവരെ കുടിശ്ശികവന്നാലും വായ്പ പുനഃക്രമീകരിക്കാം. എന്നാല്‍, 25 കോടിക്കുമുകളില്‍ ബാധ്യതയുള്ളവയ്ക്ക് 30 ദിവസത്തെ നിബന്ധനബാധകമാണ്. പണലഭ്യതയില്‍ പ്രതിസന്ധിനേരിടുന്ന ഇവയുടെ വായ്പാ അക്കൗണ്ടുകള്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ട് നിരീക്ഷിച്ചു വരുന്നതാണ്.

വായ്പാ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ നടത്തിയ പ്രാഥമിക വിലയിരുത്തലില്‍ 30 ദിവസം മുതല്‍ 90 ദിവസംവരെ കുടിശ്ശികവരാറുള്ള 5.7 ലക്ഷം കോടി രൂപയുടെ വായ്പകള്‍ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. പലപ്പോഴും വായ്പകള്‍ നിഷ്‌ക്രിയ ആസ്തിയാകുന്നതിന് തൊട്ടുമുമ്പ് പണം അടച്ചാണ് ഇവര്‍ മുന്നോട്ടുപോകുന്നത്. റിസര്‍വ് ബാങ്കിന്റെ കുടിശ്ശികയുമായി ബന്ധപ്പെട്ട നിബന്ധനയില്‍പ്പെട്ട് ഇവര്‍ക്ക് വായ്പാ പുനഃക്രമീകരണത്തിനുള്ള അവസരം ഇല്ലാതാകും. ഇങ്ങനെ വന്നാല്‍ അവ വൈകാതെ നിഷ്‌ക്രിയ ആസ്തിയാകുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഇത്തരം സംരംഭങ്ങളെക്കൂടി മുന്‍ഗണനാടിസ്ഥാനത്തില്‍ പദ്ധതിയുടെ ഭാഗമായി കൊണ്ടുവരുന്നതിന് ഇളവുവേണമെന്നാണ് മല്ലികാര്‍ജുന്‍ ആവശ്യപ്പെടുന്നത്.

ശമ്പളം കുറച്ചതുമൂലമോ പണലഭ്യതക്കുറവുമൂലമോ പ്രതിസന്ധിയിലായവര്‍ക്ക് പ്രതിമാസ തിരിച്ചടവുതുക കുറച്ച് കാലാവധികൂട്ടാന്‍ ബാങ്കുകള്‍ അനുമതി നല്‍കുകയാണ് വായ്പ പുനക്രമീകരണം ചെയ്യുക. 2020 മാര്‍ച്ച് ഒന്നുവരെ വായ്പ കൃത്യമായി അടച്ചവര്‍ക്കുമാത്രമെ ഇത്തരത്തില്‍ പുനക്രമീകരിക്കാനാകൂ. ഇതില്‍ ഇപ്പോള്‍ കമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കണെന്നാണ് ബാങ്കുകള്‍ പറയുന്നത്. പക്ഷേ അതേ സമയം സാധാരണക്കാരായ വ്യക്തികള്‍ എടുത്ത വായ്പയെ സംബന്ധിച്ച് ബാങ്കുകള്‍ ഇളവുകള്‍ ആവശ്യപ്പെടുന്നുമില്ലെന്നതും ശ്രദ്ധേയമാണ്. കിട്ടാക്കടം വര്‍ധിക്കുമ്പോഴും ബാങ്കുകള്‍ക്ക് ഇപ്പോഴും താല്‍പര്യം വന്‍കിട കമ്പനികളെ സംരക്ഷിക്കുന്ന നിലപാടുകള്‍ എടുക്കാനാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തു വയസ്സുകരന്‍ കോഴിക്കോട മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍....  (11 minutes ago)

ചൈനീസ് സൈനിക പരേഡ് ഷോ കാണിക്കുന്നു  (23 minutes ago)

.ലിറ്ററിന് നാല് മുതല്‍ അഞ്ച് രൂപ വരെ വര്‍ധിപ്പിക്കാന്‍ സാധ്യത  (25 minutes ago)

'ഗുവാം കില്ലർ' യുഎസ് നാവികസേനയുടെ പേടിസ്വപ്നം  (42 minutes ago)

മേല്‍ശാന്തിയുടെ വകയാണ് ഉത്രാട സദ്യ...  (50 minutes ago)

അംഗീകാരം ഫ്രാൻസ് പിൻവലിക്കൂ  (1 hour ago)

..സെന്‍സെക്സ് 600ലധികം പോയിന്റ് മുന്നേറി 81,000ന് മുകളില്‍...  (1 hour ago)

മണ്ണിടിച്ചിലില്‍ ഒമ്പത് മരണം  (1 hour ago)

കൊല്ലം ഓച്ചിറ വലിയകുളങ്ങരയില്‍ അപകടം....ജീപ്പ് പൂര്‍ണമായും തകര്‍ന്ന നിലയില്‍...  (1 hour ago)

കിം ജോങ് ഉന്നിന്റെ ഡിഎന്‍എ വൃത്തിയാക്കി  (2 hours ago)

171-ാമത് ജയന്തിയാഘോഷത്തിന് ശിവഗിരിയും വര്‍ക്കലയും  (2 hours ago)

കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്ലേഴ്സിനെതിരെ മത്സരത്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ആറ് വിക്കറ്റ് ജയം  (2 hours ago)

ബൈക്കപകടത്തില്‍ ഒരു മരണം...  (2 hours ago)

സ്ഥിരം ജീവനക്കാര്‍ക്ക് 2025 ലെ ഉത്സവബത്തയായി 7,000 രൂപ വീതവും താല്‍ക്കാലിക ജീവനക്കാര്‍ക്ക് പരമാവധി 3,500 രൂപയും  (3 hours ago)

അയ്യപ്പന്റെ മറിമായങ്ങള്‍... ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്ന എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് കോണ്‍ഗ്രസിനേറ്റ അടി; തെരഞ്ഞെടുപ്പ് തൊട്ട് മുമ്പില്‍  (3 hours ago)

Malayali Vartha Recommends