Widgets Magazine
03
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രിമാര്‍ രാജ്ഭവനില്‍...സര്‍ക്കാരിന്റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ഗവര്‍ണറെ ക്ഷണിക്കാന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ രാജ്ഭവനിലെത്തി.. ഓണം വാരാഘോഷം സമാപന ദിവസത്തെ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിക്കും


അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം....റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി, ജലാലാബാദിന് 34 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം


രാജ്യതലസ്ഥാനത്ത് കനത്തമഴ..യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി.. തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി.. അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്..


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...

ബാങ്ക് അക്കൗണ്ടുകളിൽ അവകാശികളെ കാത്തിരിക്കുന്നത് 82,025 കോടി രൂപ ...ബാങ്കുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലും അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് കോടികൾ ...

09 JULY 2021 04:36 PM IST
മലയാളി വാര്‍ത്ത

ബാങ്ക് അക്കൗണ്ടുകളിൽ അവകാശികളെ കാത്തിരിക്കുന്നത്  82,025 കോടി രൂപ ...ബാങ്കുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലും  അവകാശികളില്ലാതെ കെട്ടിക്കിടക്കുന്നത് കോടികൾ ... 

 

അവകാശികള്‍ എത്താതെ ബാങ്ക് അക്കൗണ്ടുകളില്‍ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ് ... അവകാശികൾ ആരെന്നറിയാത്ത ഈ ബാങ്ക് അകൗണ്ടുകൾ ണ്ടുകൾ പലപ്പോഴും പല തട്ടിപ്പുകാരും ഉപയോഗപ്പെടുത്താറും ഉണ്ട്. എന്തായാലും എണ്ണിയാല്‍ തീരാത്തത്ര പണമാണ് ലോകത്തിലെ ബാങ്കുകളില്‍ ഇങ്ങനെ കിടക്കുന്നത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.

 

 

 

ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്തമൊന്നും അല്ല. രാജ്യത്ത് ബാങ്കുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലും എല്ലാം ഇത്തരത്തില്‍ ഒരുപാട് പണം കെട്ടിക്കിടക്കുന്നുണ്ട്. ഓരോ വര്‍ഷവും ഇങ്ങനെ അവകാശികളില്ലാതെ വരുന്ന പണം ബാങ്കുകളിൽ കുന്നുകൂടുകയാണ്

 രാജ്യത്തെ വിവിധ ധനകാര്യ ഏജന്‍സികളിലായി അവകാശികള്‍ ഇല്ലാതെ ഏകദേശം 82,025 കോടി രൂപയോളം ഉണ്ടെന്നാണ് കണക്കുകള്‍. ഇത് ബാങ്ക് അക്കൗണ്ടുകളിലെ മാത്രം പണമല്ല, പിഎഫ്, മ്യൂച്വല്‍ ഫണ്ട്, ലൈഫ് ഇന്‍ഷുറന്‍സ് തുടങ്ങിയവയില്‍ എല്ലാം കൂടിയുള്ള കണക്കാണ്.

 

 

രാജ്യത്തെ ബാങ്കുകളില്‍ മാത്രം 18,381 കോടി രൂപയാണ് ഇത്തരത്തില്‍ ഉടമകള്‍ എത്താതെ കിടക്കുന്നത്. നിഷ്‌ക്രിയ ബാങ്ക് അക്കൗണ്ടുകളാണ് ഇവ. മിക്കപ്പോഴും അക്കൗണ്ട് ഉടമയുടെ മരണത്തെ തുടര്‍ന്നാണ് ഇവ നിഷ്‌ക്രിയമാകുന്നത്. ബന്ധുക്കള്‍ക്ക് ചിലപ്പോള്‍ നിക്ഷേപങ്ങളെ കുറിച്ച് അറിവും ഉണ്ടാവില്ല. ഇത്തരം അക്കൗണ്ടുകളിലുള്ള പണം ബാങ്കുകളിൽ തന്നെ കിടക്കുന്നു

 

രണ്ട് വര്‍ഷത്തിലധികം ഇടപാടുകള്‍ നടക്കാത്ത സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളും നിഷ്‌ക്രിയ അക്കൗണ്ടുകളുടെ പരിധിയില്‍ വരും. അങ്ങനെ 4.75 കോടി സേവിങ്‌സ് ബാങ്ക്‌സ് അക്കൗണ്ടുകളാണ് രാജ്യത്തുള്ളത്. ഈ അക്കൗണ്ടുകളില്‍ ആയി 12,000 കോടി രൂപയോളം ഇപ്പോഴുണ്ട്.


വലിയ ലാഭ സാധ്യതയുള്ള നിക്ഷേപമാണ് മ്യൂച്വല്‍ ഫണ്ടുകളിലേത്. പലരും വലിയ തുക ഇത്തരത്തില്‍ നിക്ഷേപിച്ചിട്ടും ഉണ്ടാകും. എന്നാല്‍ മരണശേഷം ഇത് ക്ലെയിം ചെയ്യപ്പെടാതെ പോകാറുണ്ട് ? 17,880 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ ഇപ്പോള്‍ ഉടമകളില്ലാതെ കിടക്കുന്നത്.

 

 

 

ബന്ധുക്കള്‍ അറിയാതെ എടുത്ത ഇന്‍ഷുറന്‍സ് പോളിസികളാണ് മിക്കപ്പോഴും ഇങ്ങനെ ക്ലെയിം ചെയ്യപ്പെടാതെ പോകുന്നത്. ചിലപ്പോള്‍ ബന്ധുക്കള്‍ മറന്നുപോകുന്ന സംഭവങ്ങളും ഉണ്ട്. 15,167 കോടി രൂപയാണ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഇത്തരത്തിലുള്ളത്.


പ്രൊവിഡന്റ് ഫണ്ടിലാണ് ഇത്തരത്തില്‍ ഉടമകള്‍ എത്താത്ത ഏറ്റവും അധികം പണം കിടക്കുന്നത്. ഇത് മാത്രം 26,497 കോടി രൂപ വരും. ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് കൃത്യമായ വിവരമുണ്ടാകും ജീവനക്കാരുടെ പിഎഫ് നിക്ഷേപങ്ങളെ കുറിച്ച് എന്നതിനാൽ പിഎഫ് നിക്ഷേപങ്ങള്‍ എങ്ങനെ അറിയാതെ പോകുന്നു എന്നത് അത്ഭുതമാണ് .. എങ്കിലും പലപ്പോഴും എന്തെങ്കിലും ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം തിരിച്ചെടുക്കാൻ പറ്റാതെ വരുന്നതും സാധാരണയാണ് .

 


കമ്പനികളുടെ ലാഭവിഹിതം കൈപ്പറ്റാത്ത വകയിലും കോടിക്കണക്കിനു രൂപ കെട്ടിക്കിടക്കുന്നുണ്ട് . ചിലര്‍ നിക്ഷേപത്തെ കുറിച്ച് തന്നെ മറന്നുപോയതായിരിക്കും. ചിലര്‍ മരണപ്പെട്ടതാകും. എന്തായാലും അത്തരത്തില്‍ കൈപ്പറ്റാത്ത ലാഭവിഹിതം 4,100 കോടി രൂപയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ച്......  (12 minutes ago)

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം...  (20 minutes ago)

ഇന്നത്തെ ഫലം ഇങ്ങനെ...  (25 minutes ago)

അന്തിമ വോട്ടര്‍പട്ടിക തയ്യാറായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍....  (47 minutes ago)

ഓണക്കോടിയും സമ്മാനിച്ചാണ് മന്ത്രിമാര്‍ രാജ്ഭവനില്‍ നിന്ന് മടങ്ങിയത്.  (1 hour ago)

റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ കാണാതായി  (8 hours ago)

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം  (8 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമായേക്കും  (8 hours ago)

'മലപ്പുറം' പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമന്‍മാരാണ് കോണ്‍ഗ്രസെന്ന് വെള്ളാപ്പള്ളി  (8 hours ago)

ടിക് ടോക് താരത്തെയും കുടുംബത്തെയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തി  (9 hours ago)

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു  (9 hours ago)

ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം  (9 hours ago)

ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക്  (9 hours ago)

'ലോക'യിലെ സംഭാഷണത്തില്‍ മാറ്റംവരുത്തുമെന്ന് നിര്‍മാതാക്കള്‍  (9 hours ago)

Malayali Vartha Recommends