Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അനുയോജ്യമായ ഇന്‍ഷുറന്‍സ് പോളിസികള്‍ അന്വേഷിച്ച് ഇന്‍ഷുറന്‍സ് കമ്പനി ശാഖകളോ വെബ്സൈറ്റുകളോ കയറിയിറങ്ങേണ്ട; നേരിട്ട് ഇന്‍ഷുറന്‍സുകള്‍ നല്‍കാനൊരുങ്ങി ഫോണ്‍ പേ

31 AUGUST 2021 12:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയിൽ നേട്ടം.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന രേഖപ്പെടുത്തി, സെന്‍സെക്‌സ് 600ലധികം പോയിന്റ് മുന്നേറി

പലിശനിരക്കിൽ മാറ്റം വരുത്താതെ ആർബിഐ വായ്പനയം.... ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്, റിപ്പോനിരക്ക് 5.25 ശതമാനത്തിൽ തുടരും

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ രണ്ടു ദിവസം ദേശീയപണിമുടക്കി​ന് ​ ​ആ​ഹ്വാ​നം​ ​ചെ​യ്ത് എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍...

നിരവധി പേര്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേമെന്റ് ആപ്പാണ് ഫോണ്‍പേ. ഇപ്പോഴിതാ ഫോണ്‍ പേ വഴി ഇനി ഉപയോക്താക്കള്‍ക്ക് ഇടനിലക്കാരില്ലാതെ തന്നെ ഇന്‍ഷുറന്‍സുകള്‍ വാങ്ങാം. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ(ഐ.ആര്‍.ഡി.എ.ഐ) ഫോണ്‍പേയ്ക്കു ഇന്‍ഷുറന്‍സ് ബ്രോക്കിങ് ലൈസന്‍സ് അനുവദിച്ചു. ആരോഗ്യ- ജനറല്‍ ഇന്‍ഷുറന്‍സുകളാകും ഫോണ്‍ പേ വിതരണം ചെയ്യുക.

2020ല്‍ കോര്‍പ്പറേറ്റ് ഇന്‍ഷുറന്‍സ് ലൈസന്‍സുമായി ഫോണ്‍പേ ഇന്‍ഷുറന്‍സ് മേഖലയില്‍ രംഗപ്രവേശം ചെയ്തിരുന്നു. ഓരോ വിഭാഗത്തിലേയും മൂന്നു ഇന്‍ഷുറന്‍സ് കമ്പനികളുമായി മാത്രമായിരുന്നു ഫോണ്‍ പേയ്ക്കു ഇടപാടുകള്‍ സാധിക്കുമായിരുന്നുള്ളു. ഡയറക്ട് ബ്രോക്കിങ് ലൈസന്‍സ് ലഭിച്ചതോടെ ഉപയോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ഇന്‍ഷുറന്‍സുകള്‍ വാഗ്ദാനം ചെയ്യാന്‍ കമ്പനിക്കാക്കും. ഇതോടെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനാകുമെന്നാണു വിലയിരുത്തല്‍.

നിലവില്‍ ഇന്ത്യയില്‍ 30 കോടി ഉപയോക്താക്കളാണ് ഫോണ്‍പേയ്ക്കുള്ളത്. ഡയറക്ട് ലൈസന്‍സ് വഴി ഉപയോക്താക്കളുടെ ആവശ്യാനുസരങ്ങള്‍ക്കനുസരിച്ചുള്ള ഇന്‍ഷുറന്‍സുകള്‍ ഫോണ്‍പേ നല്‍കും. അനുയോജ്യമായ ഇന്‍ഷുറന്‍സ് പോളിസികള്‍ അന്വേഷിച്ച് ഉപയോക്താക്കള്‍ ഇന്‍ഷുറന്‍സ് കമ്പനി ശാഖകളോ വെബ്സൈറ്റുകളോ കയറിയിറങ്ങേണ്ടതില്ലെന്നു സാരം. നിങ്ങുടെ ആവശ്യങ്ങള്‍ നല്‍കി ഞൊടിയിടയില്‍ ഏറ്റവും കുറഞ്ഞ പ്രീമിയത്തില്‍ പോളിസികള്‍ തെരഞ്ഞെടുക്കാം.

കോവിഡും തുടര്‍ന്നുണ്ടായ നിയന്ത്രണങ്ങളും രാജ്യത്തെ ഡിജിറ്റല്‍ പേമെന്റ് മേഖലയ്ക്കു വലിയ ഉണര്‍വേകിയിരുന്നു. രാജ്യത്ത് നിയന്ത്രങ്ങള്‍ കടുത്തതോടെ ഡിജിറ്റല്‍ മേഖലയില്‍നിന്നു അകന്നുനിന്നിരുന്ന ഭൂരിഭാഗം പേരും പുതിയ പേമെന്റ് മാര്‍ഗങ്ങള്‍ സ്വീകരിച്ചു തുടങ്ങി. യു.പി.ഐ. ഇടപാടുകളില്‍ അടുത്തിടെ രേഖപ്പെടുത്തിയ വന്‍ വര്‍ധനയും ഇതാണു സൂചിപ്പിക്കുന്നത്.

ഡിജിറ്റല്‍ പേമെന്റ് മാര്‍ഗങ്ങളില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള ആപ്പുകളാണ് ഗൂഗിള്‍ പേയും ഫോണ്‍ പേയും. ഓണ്‍ലൈന്‍ ഇ- കൊമേഴ്സ് വമ്പനായ ഫ്ളിപ്കാര്‍ട്ടാണ് ഫോണ്‍പേയ്ക്കു പിന്നിലുള്ളത്. ക്യാഷ്ബാക്ക് അടക്കമുള്ള ഓഫറുകളാണ് ഉപയോക്താക്കളെയും മറ്റും ഫോണ്‍പേ പോലുള്ള ആപ്പുകളിലേക്ക് ആകര്‍ഷിക്കുന്നത്.

ബാങ്ക് ആപ്പുകളെ അപേക്ഷിച്ച് ഇടപാടുകള്‍ സുഗമാമണെന്നതും ഇത്തരം ആപ്പുകളുടെ പ്രചാരം വര്‍ധിപ്പിക്കുന്നുണ്ട്. ഇത്തരം ആപ്പുകള്‍ വഴി പണം കൈമാറുമ്പോള്‍ ഐ.എം.പി.എസ്. ചാര്‍ജുകളടക്കം ഒഴിവാകുന്നുവെന്നതും ശ്രദ്ധേയമാണ്. 2018ല്‍ സ്വിച്ചിങ് പ്ലാറ്റ്ഫോം, ഫോണ്‍ പേ അവതരിപ്പിച്ചിരുന്നു. ഫോണ്‍ പേ ആപ്പ് വഴി തന്നെ നിലവില്‍ ഉപയോക്താക്കള്‍ക്ക് ഒല, സ്വിഗി, മിന്ത്ര, ഐ.ആര്‍.സി.ടി.സി, ഗോബിബോ, റെഡ് ബസ് തുടങ്ങി ഒട്ടനവധി ആപ്ലിക്കേഷനുകളിലേക്ക് എത്തിപ്പെടാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നു;ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം  (17 minutes ago)

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15ആയി... ഏഴുപേരെ കാണാതായി, മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്കും 10000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി  (18 minutes ago)

ഭർത്താവുമായി പിണങ്ങിയപ്പോൾ കാമുകനായി ആശ്രയം; വീണ്ടും ഭർത്താവുമായി അടുത്തപ്പോൾ കാമുകൻ ശല്യമായി; അതിക്രൂരമായി കാമുകനെ കൊലപ്പെടുത്തി ദമ്പതികൾ  (26 minutes ago)

രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി  (34 minutes ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം  (35 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (42 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം; ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്  (50 minutes ago)

നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക വികസന പാക്കേജ് ; മികച്ച സ്ഥാപനങ്ങളിൽ പഠന സൗകര്യം ഒരുക്കും; ഇതിന്റെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കുമെന്നും മന്ത്രി കെ.എ തുളസി  (52 minutes ago)

ശാസ്ത്രഞരുടെ മുന്നറിയിപ്പ്.  (55 minutes ago)

  കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു...  (57 minutes ago)

കോട്ടയം തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകന് സഹായമായി മന്ത്രി ബിന്ദു കൃഷ്ണ; പശുക്കൾക്ക് ഉള്ള നഷ്ടപരിഹാരം ഉൾപ്പടെ വേഗത്തിൽ ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കും  (59 minutes ago)

ഗ്ലോസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല... ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ നാലാം സ്ഥാനം  (1 hour ago)

അസമിന്റെയും റെയിൽവേസിന്റെയും മുൻ താരം ശുഭദീപ് ഘോഷിനെ ഇന്ത്യയുടെ ഫീൽഡിങ് കോച്ചായി നിയമിച്ചു...  (1 hour ago)

ഓണ സീസൺ അടുത്തതോടെ ഏത്തപ്പഴത്തിന്റെ വിലയിൽ വർദ്ധനവ്  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന  (1 hour ago)

Malayali Vartha Recommends