Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെട്രോള്‍ പമ്പുകളില്‍ ഒരു ശതമാനം ഇളവ്, എയര്‍പോര്‍ട്ടുകളില്‍ ലോഞ്ച് ആക്‌സസ്; ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറെടുത്ത് ഫെഡറല്‍ ബാങ്ക്

05 SEPTEMBER 2021 11:40 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയിൽ നേട്ടം.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന രേഖപ്പെടുത്തി, സെന്‍സെക്‌സ് 600ലധികം പോയിന്റ് മുന്നേറി

പലിശനിരക്കിൽ മാറ്റം വരുത്താതെ ആർബിഐ വായ്പനയം.... ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്, റിപ്പോനിരക്ക് 5.25 ശതമാനത്തിൽ തുടരും

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ രണ്ടു ദിവസം ദേശീയപണിമുടക്കി​ന് ​ ​ആ​ഹ്വാ​നം​ ​ചെ​യ്ത് എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍...

ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് സേവനങ്ങള്‍ ആരംഭിക്കുന്നു എന്ന് വിവരം. ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് ആഗോളതലത്തില്‍ മുന്‍നിരയിലുള്ള വിസയുമായി ചേര്‍ന്നാണ് സേവനങ്ങള്‍. മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണ് ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നത്. നിരവധി ഓഫറുകളും ആനുകൂല്യങ്ങളും ഉള്‍ക്കൊള്ളുന്ന ക്രെഡിറ്റ് കാര്‍ഡുകള്‍ തുടക്കത്തില്‍ ബാങ്കിന്റെ നിലവിലെ ഇടപാടുകാര്‍ക്കു മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഉയര്‍ന്ന തുക നിക്ഷേപമായുള്ള ഇടപാടുകാര്‍ക്ക് സെലെസ്റ്റ എന്ന ക്രെഡിറ്റ് കാര്‍ഡാണ് അവതരിപ്പിച്ചിരിക്കുന്നത്. കുടുംബാവശ്യങ്ങള്‍ നിറവേറ്റുന്നതിന് ഇംപീരിയോ എന്നകാര്‍ഡും, യുവജനങ്ങള്‍ക്കും തുടക്കക്കാരായ പ്രൊഫഷനലുകള്‍ക്കുമുള്ള സിഗ്‌നെറ്റ് എന്ന കാര്‍ഡുമാണ് അവതരിപ്പിക്കുന്നത്. മൂന്ന് തരം ക്രെഡിറ്റ് കാര്‍ഡുകളാണ് തുടക്കത്തില്‍ ഫെഡറല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ബാങ്കിങ് രംഗത്തെ മികച്ച സൗകര്യങ്ങള്‍ ഇടപാടുകാരിലെത്തുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ഏറ്റവും കുറഞ്ഞ പലിശനിരക്കിലാണ് കാര്‍ഡുകള്‍ ലഭ്യമാക്കിയിരിക്കുന്നത്. 0.49 ശതമാനം തൊട്ടാണ് പ്രതിമാസ പലിശനിരക്ക് ആരംഭിക്കുന്നത്. വാര്‍ഷിക നിരക്ക് 5.88 ശതമാനത്തില്‍ തുടങ്ങുന്നു.

ഇതു കൂടാതെ ആമസോണ്‍ ഗിഫ്റ്റ് വൗചറുകള്‍, ആകര്‍ഷകമായ റിവാര്‍ഡ് പോയിന്റുകള്‍, ഐനോക്‌സില്‍ ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫര്‍, കോംപ്ലിമെന്ററി മെംബര്‍ഷിപ്പ് പദ്ധതികള്‍, റസ്റ്റോറന്റ് ബില്ലുകളില്‍ ചുരുങ്ങിയത് 15 ശമാതനം വരെ ഇളവ് തുടങ്ങിയ ഓഫറുകളുമുണ്ട്. ഇന്ത്യയിലൂടനീളം പെട്രോള്‍ പമ്പുകളില്‍ ഒരു ശതമാനം ഇന്ധന സര്‍ചാര്‍ജ് ഇളവ് ലഭിക്കും, എയര്‍പോര്‍ട്ടുകളിലെ ലോഞ്ച് ആക്‌സസ് തുടങ്ങിയ ആനുകൂല്യങ്ങളും ക്രെഡിറ്റ് കാര്‍ഡുകളില്‍ ലഭിക്കും.

എളുപ്പത്തില്‍ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുന്നതിന് 'ഡിജിറ്റല്‍ ഫസ്റ്റ്' സൗകര്യവും ബാങ്ക് ഒരുക്കിയിട്ടുണ്ട്. ഇതുപ്രകാരം, അപേക്ഷ അംഗീകരിച്ചു കഴിഞ്ഞാലുടന്‍ കാര്‍ഡ് കിട്ടുന്നതിനു മുന്‍പായി തന്നെ മൊബൈല്‍ ബാങ്കിങ് ആപ്പായ ഫെഡ്‌മൊബൈല്‍ വഴി കാര്‍ഡ് ഉപയോഗിച്ചു തുടങ്ങാം.

നാഷനല്‍ പേമെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് റുപേ ക്രെഡിറ്റ് കാര്‍ഡുകളും ബാങ്ക് താമസിക്കാതെ അവതരിപ്പിക്കും. ക്രെഡിറ്റ് കാര്‍ഡ് പൂര്‍ണ്ണമായും ഡിജിറ്റലാണെന്നും വിസയുമായുള്ള പങ്കാളിത്തത്തിലൂടെയാണ് ഇതു സാധ്യമാക്കാന്‍ കഴിഞ്ഞത് എന്നതില്‍ സന്തുഷ്ടരാണെന്നും ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നു;ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം  (18 minutes ago)

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15ആയി... ഏഴുപേരെ കാണാതായി, മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്കും 10000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി  (19 minutes ago)

ഭർത്താവുമായി പിണങ്ങിയപ്പോൾ കാമുകനായി ആശ്രയം; വീണ്ടും ഭർത്താവുമായി അടുത്തപ്പോൾ കാമുകൻ ശല്യമായി; അതിക്രൂരമായി കാമുകനെ കൊലപ്പെടുത്തി ദമ്പതികൾ  (27 minutes ago)

രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി  (35 minutes ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം  (36 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (43 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം; ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്  (51 minutes ago)

നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക വികസന പാക്കേജ് ; മികച്ച സ്ഥാപനങ്ങളിൽ പഠന സൗകര്യം ഒരുക്കും; ഇതിന്റെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കുമെന്നും മന്ത്രി കെ.എ തുളസി  (53 minutes ago)

ശാസ്ത്രഞരുടെ മുന്നറിയിപ്പ്.  (56 minutes ago)

  കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു...  (58 minutes ago)

കോട്ടയം തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകന് സഹായമായി മന്ത്രി ബിന്ദു കൃഷ്ണ; പശുക്കൾക്ക് ഉള്ള നഷ്ടപരിഹാരം ഉൾപ്പടെ വേഗത്തിൽ ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കും  (1 hour ago)

ഗ്ലോസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല... ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ നാലാം സ്ഥാനം  (1 hour ago)

അസമിന്റെയും റെയിൽവേസിന്റെയും മുൻ താരം ശുഭദീപ് ഘോഷിനെ ഇന്ത്യയുടെ ഫീൽഡിങ് കോച്ചായി നിയമിച്ചു...  (1 hour ago)

ഓണ സീസൺ അടുത്തതോടെ ഏത്തപ്പഴത്തിന്റെ വിലയിൽ വർദ്ധനവ്  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന  (1 hour ago)

Malayali Vartha Recommends