Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് പ്രതിസന്ധിക്കിടയിലും നിക്ഷേപവും വായ്പയും വര്‍ദ്ധിപ്പിച്ച് കേരള ബാങ്ക്; 5 മാസത്തിനിടയില്‍ കേരള ബാങ്ക് കാര്‍ഷിക വായ്പ 2648 കോടി; നിഷ്‌ക്രിയ ആസ്തിയില്‍ 387.95 കോടിയുടെ കുറവ്; കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.06 ലക്ഷം കോടിയുടെ ബിസിനസ്

15 SEPTEMBER 2021 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയിൽ നേട്ടം.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന രേഖപ്പെടുത്തി, സെന്‍സെക്‌സ് 600ലധികം പോയിന്റ് മുന്നേറി

പലിശനിരക്കിൽ മാറ്റം വരുത്താതെ ആർബിഐ വായ്പനയം.... ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്, റിപ്പോനിരക്ക് 5.25 ശതമാനത്തിൽ തുടരും

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ രണ്ടു ദിവസം ദേശീയപണിമുടക്കി​ന് ​ ​ആ​ഹ്വാ​നം​ ​ചെ​യ്ത് എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍...

കോവിഡ് പ്രതിസന്ധിക്കിടയിലും നിക്ഷേപവും വായ്പയും വര്‍ദ്ധിപ്പിച്ച് കേരള ബാങ്ക്. മാത്രമല്ല ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള നാല് മാസത്തിനുള്ളില്‍ 2648 കോടി രൂപ കൃഷിക്ക് വായ്പയായി നല്‍കി. കാര്‍ഷിക മേഖല ശക്തവും വ്യാപകമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൂടുതല്‍ വായ്പ നല്‍കുന്നത്.

മുന്‍ വര്‍ഷത്തേക്കാള്‍ 5658 കോടി രൂപയാണ് ആകെ നിക്ഷേപത്തിലെ വര്‍ദ്ധന. സഹകരണ മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ നടത്തിയ പുരോഗതി റിപ്പോര്‍ട്ട് അവലോകനത്തിലാണ് ബാങ്കിന്റെ സാമ്പത്തിക സ്ഥിതി വിലയിരുത്തിയത്. നിഷ്‌ക്രിയ ആസ്തിയില്‍ 387.95 കോടിയുടെ കുറവുണ്ടായി. വായ്പകളുടെ 14.7 ശതമാനമാണ് നിഷ്‌ക്രിയ ആസ്തി. ഇക്കാലയളവില്‍ 1,06,397 കോടിയുടെ ബിസിനസാണ് ബാങ്ക് നടത്തിയത്.

ബാങ്കിന്റെ അറ്റാദായം 61.96 കോടി രൂപയായി ഉയര്‍ന്നു. ഈ വര്‍ഷം മാര്‍ച്ച് 31 വരെ 5295 കോടി രൂപ കാര്‍ഷിക വായ്പയായി നല്‍കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ 507 കോടി രൂപ അധികമാണ്. നേരത്തെ ത്രിതല സംവിധാനം വഴി 7 ശതമാനം നിരക്കില്‍ നല്‍കിയിരുന്ന കാര്‍ഷിക വായ്പ ഇപ്പോള്‍ ആറ് ശതമാനത്തിനും താഴെ നിരക്കിലാണ് നല്‍കുന്നത്.

ത്രിതല സംവിധാനം നിലവിലുണ്ടായിരുന്ന സമയത്ത് എല്ലാ ജില്ലകള്‍ക്കും ലഭ്യമല്ലാതിരുന്ന ദീര്‍ഘകാല പുനര്‍ വായ്പാ സൗകര്യം ( എല്‍ടിആര്‍സിഎഫ് - ലോങ് ടേം റീ ഫിനാന്‍സ് ഫെസിലിറ്റി ) എല്ലാ ജില്ലകള്‍ക്കും ലഭ്യമാക്കുകയും 754 കോടി വിതരണം ചെയ്യുകയുമുണ്ടായി.

കോവിഡ് സാഹചര്യത്തിലും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് ലിക്വിഡിറ്റി ഫണ്ടായി 2000 കോടി രൂപ അനുവദിച്ചു. വിവിധ മേഖലകളിലുള്ള ജനവിഭാഗങ്ങള്‍ക്ക് പ്രത്യേക വായ്പാ പദ്ധതികളും ബാങ്ക് ആവിഷ്‌കരിച്ചു. ഭക്ഷ്യ സംസ്‌കരണ സൂക്ഷ്മ വ്യവസായ മേഖലയില്‍ 60 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കും. 35 ശതമാനമോ പത്ത് ലക്ഷം രൂപ വരെയോ സബ്‌സിഡിയും ലഭ്യമാക്കും.

സാധാരണ തൊഴിലാളികള്‍, കര്‍ഷകര്‍, തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ എന്നിവര്‍ക്ക് ഇടത്തരം ചെറുകിട സൂക്ഷ്മ വ്യവസായങ്ങൾക്ക് ദീര്‍ഘകാല വ്യവസ്ഥകളില്‍ വായ്പ അനുവദിക്കുന്നുണ്ട്.

താഴ്ന്ന വരുമാനക്കാര്‍ക്ക് മാത്രമുള്ള ഭവന വായ്പ, നബാര്‍ഡ് നിര്‍ദ്ദേശിക്കുന്ന വായ്പ, ഒരു പ്രദേശത്തിന്റെ സമഗ്ര വികസനത്തിനുള്ള വായ്പ എന്നിങ്ങനെ വിവിധ വായ്പകള്‍ ലളിതമായ വ്യവസ്ഥകളില്‍ കേരള ബാങ്ക് അനുവദിക്കുന്നു.

കര്‍ശകരുടെ സ്വയം സംരഭങ്ങള്‍ക്കും അവര്‍ രൂപം നല്‍കിയ കമ്പനികള്‍ക്കും എല്ലാവിധ സഹകരണങ്ങളും ആനുകൂല്യങ്ങളും വായ്പകളും കേരള ബാങ്ക് സ്‌പെഷ്യല്‍ സെല്‍ വഴി നല്‍കുന്നു. സേവിങ്‌സ് ബാങ്ക്, കറണ്ട് അക്കൗണ്ടുകള്‍ എന്നിവ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കാനും അവലോകന യോഗത്തില്‍ തീരുമാനിച്ചു.

ഏഴാം ക്ലാസ് മുതലുള്ള കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താന്‍ സഞ്ചയിക മാതൃകയില്‍ വിദ്യാനിധി പദ്ധതി നടപ്പിലാക്കുന്നു. പത്താം ക്ലാസ് പൂര്‍ത്തിയാക്കുമ്പോള്‍ നിക്ഷേപ തുകയും ബാങ്കിന്റെ വിഹിതവും ഉപഹാരവും ചേര്‍ത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിക്കുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവായി നടക്കുകയാണ്.

ബാങ്കിന്റെ ഡിജിറ്റലൈസേഷന്‍ മൂന്നു മാസത്തിനകം പൂര്‍ത്തിയാകും. ഇതോടെ ന്യൂ ജനറേഷന്‍, ദേശസാല്‍കൃത ബാങ്കുകള്‍ ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ കേരള ബാങ്കിനു നല്‍കാനാകുമെന്നും അവലോകന യോഗം വിലയിരുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നു;ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം  (17 minutes ago)

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15ആയി... ഏഴുപേരെ കാണാതായി, മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്കും 10000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി  (18 minutes ago)

ഭർത്താവുമായി പിണങ്ങിയപ്പോൾ കാമുകനായി ആശ്രയം; വീണ്ടും ഭർത്താവുമായി അടുത്തപ്പോൾ കാമുകൻ ശല്യമായി; അതിക്രൂരമായി കാമുകനെ കൊലപ്പെടുത്തി ദമ്പതികൾ  (26 minutes ago)

രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി  (34 minutes ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം  (35 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (42 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം; ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്  (50 minutes ago)

നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക വികസന പാക്കേജ് ; മികച്ച സ്ഥാപനങ്ങളിൽ പഠന സൗകര്യം ഒരുക്കും; ഇതിന്റെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കുമെന്നും മന്ത്രി കെ.എ തുളസി  (52 minutes ago)

ശാസ്ത്രഞരുടെ മുന്നറിയിപ്പ്.  (55 minutes ago)

  കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു...  (57 minutes ago)

കോട്ടയം തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകന് സഹായമായി മന്ത്രി ബിന്ദു കൃഷ്ണ; പശുക്കൾക്ക് ഉള്ള നഷ്ടപരിഹാരം ഉൾപ്പടെ വേഗത്തിൽ ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കും  (59 minutes ago)

ഗ്ലോസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല... ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ നാലാം സ്ഥാനം  (1 hour ago)

അസമിന്റെയും റെയിൽവേസിന്റെയും മുൻ താരം ശുഭദീപ് ഘോഷിനെ ഇന്ത്യയുടെ ഫീൽഡിങ് കോച്ചായി നിയമിച്ചു...  (1 hour ago)

ഓണ സീസൺ അടുത്തതോടെ ഏത്തപ്പഴത്തിന്റെ വിലയിൽ വർദ്ധനവ്  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന  (1 hour ago)

Malayali Vartha Recommends