Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ഇനി ചില്ലറ നിക്ഷേപകര്‍ക്കു നേരിട്ടു വാങ്ങാം.., റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീട്ടെയില്‍ ഡയറക്ട് സ്‌കീം അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

13 NOVEMBER 2021 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്

ടെക്നോപാര്‍ക്ക് സിഇഒ ആയി സച്ചിന്‍ കുമാര്‍ യാദവ് ചുമതലയേറ്റു...

ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും.... ഉപഭോക്താക്കളുടെ ബുദ്ധിമുട്ടുകൾ ലക്ഷൂകരിക്കുന്നതിനായി ഇന്ന് ബാങ്കുകൾക്ക് പ്രവൃത്തിദിനമാക്കി കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി

അഞ്ചുദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും... വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ ആഹ്വാനം ചെയ്ത രണ്ടാം ഘട്ട ത്രിദിന പണിമുടക്ക് തിങ്കളാഴ്ച മുതല്‍

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ചില്ലറ നിക്ഷേപകര്‍ക്ക് നേരിട്ടുവാങ്ങാന്‍ അവസരമൊരുക്കുന്ന, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീട്ടെയില്‍ ഡയറക്ട് സ്‌കീം പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. പുതിയ സംവിധാനം കടപ്പത്ര വിപണിയിലേക്കുള്ള സാധാരണക്കാരുടെ വരവ് എളുപ്പമാക്കുമെന്നു മോദി പറഞ്ഞു. ഇതുവരെ ചില്ലറ നിക്ഷേപകര്‍ക്കു മ്യൂച്ചല്‍ഫണ്ടുകളിലൂടെയും മറ്റും മാത്രമേ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്നുള്ളു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുടെ കടപ്പത്രങ്ങള്‍ പുതിയ സംവിധാനത്തിലൂടെ വാങ്ങാന്‍ അവസരമുണ്ടാകും. ട്രഷറി ബില്ലുകള്‍, ഡേറ്റഡ് സെക്യൂരിറ്റീസ്, സോവറിന്‍ ഗോള്‍ഡ് ബോണ്ട്, സ്റ്റേറ്റ് ഡെവലപ്‌മെന്റ് ലോണുകള്‍ തുടങ്ങിയ പുതിയ സംവിധാനത്തിലൂടെ ലഭ്യമാണ്. ആര്‍ബിഐയുടെ പ്രത്യേക പോര്‍ട്ടല്‍വഴി റീട്ടെയ്ല്‍ ഡയറക്ട് ഗില്‍റ്റ്(ആര്‍ഡിജി) അക്കൗണ്ടുകള്‍ തുറന്നാണു ചില്ലറ നിക്ഷേപകര്‍ സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വാങ്ങേണ്ടത്.

ഇന്ത്യയിലെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്, സാധുതയുള്ള തരിച്ചറിയല്‍ രേഖ, ഇ മെയില്‍ ഐഡി, രജിസ്റ്റേര്‍ഡ് മൊബൈല്‍ നന്പര്‍ തുടങ്ങിയവയുള്ളവര്‍ക്ക് ആര്‍ബിഐയുടെ ആര്‍ഡിജി അക്കൗണ്ട് തുടങ്ങാവുന്നതാണ്. ഒരു നിക്ഷേപകനു മറ്റൊരാള്‍ക്ക് കടപ്പത്രം സമ്മാനിക്കാന്‍ സംവിധാനമുണ്ട്. നോമിനികളെ ചേര്‍ക്കാനും സാധിക്കും. വാങ്ങിയ ബോണ്ടുകള്‍ സെക്കന്‍ഡറി വിപണിയില്‍ മറിച്ചുവില്‍ക്കുന്നതിനും പുതിയ സംവിധാനത്തിലൂടെ കഴിയും.

ഏറ്റവും സുരക്ഷിത നിക്ഷേപമാര്‍ഗമായി കരുതുന്ന സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ സ്വന്തമാക്കാനുള്ള നടപടിക്രമങ്ങള്‍ ലളിതമാക്കുകവഴി വലിയ വരുമാന സമാഹരണമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഒരു രാജ്യം ഒറ്റ ഓംബുഡ്‌സ്മാന്‍ എന്ന പ്രഖ്യാപിത ലക്ഷ്യത്തിനായുള്ള ഏകീകൃത ഓംബുഡ്‌സ്മാന്‍ സംവിധാനവും പ്രധാനമന്ത്രി അവതരിപ്പിച്ചു. 1995ല്‍ ആരംഭിച്ച ബാങ്കിംഗ് ഓംബുഡ്‌സ്മാന്‍ സംവിധാനവും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുവേണ്ടി 2018 ല്‍ ആരംഭിച്ച എന്‍ബിഎഫ്‌സി ഓംബുഡ്‌സ്മാന്‍ സംവിധാനവും 2019 ല്‍ ആരംഭിച്ച ഡിജിറ്റല്‍ ഇടപാട് ഓംബുഡ്‌സ്മാന്‍ സംവിധാനവും സംയോജിപ്പിച്ചുകൊണ്ടുള്ള ക്രമീകരണമാണിത്.

50 കോടി രൂപയോ അതില്‍ കൂടുതലോ നിക്ഷേപമുള്ള, ഷെഡ്യൂള്‍ ചെയ്യാത്ത പ്രാഥമിക സഹകരണ ബാങ്കുകളും ഇതില്‍ ഉള്‍പ്പെടുന്നു. ബാങ്കുകളിലോ ധനകാര്യ സ്ഥാപനങ്ങളിലോ നല്കിയ പരാതിയില്‍ 30 ദിവസമായിട്ടും പരിഹാരം ലഭിക്കാത്ത സാഹചര്യങ്ങളില്‍ സമീപിക്കാവുന്ന അപ്പീല്‍ സംവിധാനമായാണ് പുതിയ ഓംബുഡ്‌സ്മാന്‍ പ്രവര്‍ത്തിക്കുക. ബാങ്കുകളും മറ്റും നല്കിയ പരിഹാര നടപടിയില്‍ സംതൃപ്തരല്ലെങ്കിലും പുതിയ സംവിധാനത്തെ ആശ്രയിക്കാം.

ഉപഭോക്തൃ വിദ്യാഭ്യാസച്ചുമതലയുള്ള ആര്‍ബിഐ എക്‌സിക്യൂട്ടീവ് ഡയറക്ടരായിരിക്കും പുതിയ സംവിധാനത്തിലെ അപ്പീല്‍ അധികാരി. ഒറ്റ ഇ-മെയിലൂടെയോ, ഒറ്റ വിലാസത്തിലൂടെയോ അല്ലെങ്കില്‍ ഒറ്റ പോര്‍ട്ടലിലൂടെയോ പരാതി നല്കാനാവും. നല്കിയ പരാതിയിലുള്ള നടപടിക്രമങ്ങളുടെ പുരോഗതി അറിയുന്നതിനും സംവിധാനമുണ്ടാകും. 14448 എന്ന ടോള്‍ ഫീ നന്പരില്‍ വിശദാംശങ്ങള്‍ അറിയാം. പരാതിക്കുള്ള വെബസൈറ്റ്: cms.rbi.org.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസൂത്രണ ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യ നിര്‍ണയ ഫലം പ്രഖ്യാപിച്ചു  (57 minutes ago)

ബസ് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി അപകടം  (2 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു: പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

കളമശേരിയില്‍ സ്പായില്‍ ജോലിക്കെത്തിയ യുവതിക്കു നേരെ ലൈംഗികാതിക്രമം  (3 hours ago)

നാനാ പടേക്കറുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്  (4 hours ago)

സംസ്ഥാനത്തെ സ്കൂൾ കുട്ടികളെ പട്ടിണിക്കിടുന്ന തീർത്തും മനുഷ്യത്വരഹിതവും പ്രതിഷേധാർഹവുമായ ഭരണനയമാണ് ഇപ്പോൾ നടക്കുന്നത്; ക്ഷേമ-ആശ്വാസ പദ്ധതികളോട് പുറംതിരിഞ്ഞുനിൽക്കുന്ന സർക്കാർ സ്കൂൾ കുട്ടികളുടെ ഉച്ചഭക്  (4 hours ago)

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി കേരള പൊലീസിന് പ്രത്യേക പരിശീലനം നൽകുന്ന ‘തൂഫാൻ മെന്റർ–അമൃത’ പരിശീലന പരിപാടി; ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു  (4 hours ago)

ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി മല്ലികാ സുകുമാരന്‍  (4 hours ago)

മുതിർന്ന കർഷകരെ ആദരിക്കുകയും അവർക്ക് അർഹമായ പരിഗണന നൽകുകയും ചെയ്യേണ്ടതിന് പകരം പ്രായത്തിന്റെ പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയായ നടപടിയല്ല; കർഷകർക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവരുന്ന സാഹചര്യം ഒര  (4 hours ago)

പഠനസമ്മർദ്ദം, പരീക്ഷാഭയം, ഉത്കണ്ഠ, ഒറ്റപ്പെടൽ തുടങ്ങിയ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികളെ നേരത്തെ തിരിച്ചറിഞ്ഞ് ആവശ്യമായ കൗൺസലിംഗും മാനസികാരോഗ്യ പിന്തുണയും തുടർപരിചരണവും ലഭ്യമാക്കും;'' സന്തോ  (4 hours ago)

കള്ളക്കടൽ പ്രതിഭാസം; ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക  (4 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13214 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 12246  (5 hours ago)

പ്രാഥമിക അന്വേഷണം നടത്താതെ തന്നെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന ഹരജിക്കാരന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും വാദം കോടതി ഭാഗികമായി ശരിവെച്ചു ; പിണറായി വിജയനെയും മരുമകന്‍ മുഹമ്മദ് റിയാസിന  (5 hours ago)

'എടാ ഗോപാലിന്റെ മോൻ ഗോകുലേ'; പോലീസ് നിയമം പാലിച്ചാൽ ഞങ്ങൾ അനുസരിക്കുമെന്നും പോലീസ് ഖദർ ധരിച്ചാൽ ഞങ്ങൾ നേരിടും; കന്റോണ്‍മെന്റ് എസ്‌ഐ ഗോകുല്‍ ഗോപനെതിരെ ആഞ്ഞടിച്ച് സിപിഐഎം നേതാവ്‌ എം വി ജയരാജൻ  (5 hours ago)

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി  (5 hours ago)

Malayali Vartha Recommends