Widgets Magazine
03
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സഹകരണ സംഘങ്ങള്‍ ബാങ്കുകള്‍ അല്ല; നിക്ഷേപം സ്വീകരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍ബിഐ

23 NOVEMBER 2021 11:44 AM IST
മലയാളി വാര്‍ത്ത

More Stories...

ഓഹരി വിപണിയിൽ നേട്ടം.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന രേഖപ്പെടുത്തി, സെന്‍സെക്‌സ് 600ലധികം പോയിന്റ് മുന്നേറി

പലിശനിരക്കിൽ മാറ്റം വരുത്താതെ ആർബിഐ വായ്പനയം.... ഗവർണർ സഞ്ജയ് മൽഹോത്രയാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത്, റിപ്പോനിരക്ക് 5.25 ശതമാനത്തിൽ തുടരും

  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാർ നടത്താനിരുന്ന രാജ്യവ്യാപക പണിമുടക്ക് മാറ്റിവെച്ചു

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ രണ്ടു ദിവസം ദേശീയപണിമുടക്കി​ന് ​ ​ആ​ഹ്വാ​നം​ ​ചെ​യ്ത് എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍...

സഹകരണ സംഘങ്ങള്‍ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍) ബാങ്കുകളല്ലെന്ന് റിസര്‍വ് ബാങ്ക്. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ ഏഴു പ്രകാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക. നിക്ഷേപം സ്വീകരിക്കുന്നതില്‍ ആര്‍ബിഐ നിയന്ത്രണം ഏര്‍പ്പെടുത്തി. സൊസൈറ്റി അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000-ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നതാണ് ആര്‍ബിഐയുടെ നിലപാട്.

ഉപഭോക്താക്കള്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപത്തിന് നിലവില്‍ അഞ്ചുലക്ഷം രൂപ ഇന്‍ഷുറന്‍സുണ്ട്. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷനാണ് (ഡി.ഐ.സി.ജി.സി) ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നത്. ഇത് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപത്തിന് ബാധകമല്ല.

ബാങ്ക് എന്ന് ഉപയോഗിക്കരുത്

ബാങ്കിങ് നിയന്ത്രണ നിയമത്തിലെ ഭേദഗതി അനുസരിച്ചാണ് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ്. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍, എന്നിങ്ങനെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. 2020 സെപ്റ്റംബര്‍ 29-ന് ഈ നിയമം നിലവില്‍വന്നെങ്കിലും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ്.

നിക്ഷേപം സ്വീകരിക്കുന്നതിന് നിയന്ത്രണം

സഹകരണ സംഘങ്ങളിലെ നോമിനല്‍, അസോസിയേറ്റ് അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്നും വോട്ടവകാശമുള്ളവരെ മാത്രമേ അംഗങ്ങളായി കണക്കാക്കാനാകൂവെന്നും ആര്‍ബിഐ ഉത്തരവില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഭൂരിപക്ഷം അംഗങ്ങളും നോമിനല്‍, അസോസിയേറ്റ് അംഗങ്ങളാണ്. 1000 കോടിക്കു മുകളില്‍ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകളിലടക്കം ആയിരത്തില്‍ താഴെ അംഗങ്ങള്‍ക്കേ വോട്ടവകാശമുള്ളൂ. കേരളത്തിലെ സഹകരണ നിയമം അനുസരിച്ച് നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെയും അംഗങ്ങളായി തന്നെയാണ് നിര്‍വചിച്ചിട്ടുള്ളത്. വോട്ടവകാശം അടക്കമുള്ള ചിലതില്‍ മാത്രമാണ് നിയന്ത്രണമുള്ളത്.

അംഗങ്ങളില്‍ നിര്‍വചനമില്ല

സഹകരണം സംസ്ഥാന വിഷയമായതിനാല്‍ ബാങ്കിങ് നിയന്ത്രണ നിയമത്തില്‍ സഹകരണ സംഘങ്ങളുടെ അംഗങ്ങളെക്കുറിച്ച് നിര്‍വചനമില്ല. ഇത് നിലനില്‍ക്കേയാണ് നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെ സഹകരണ സംഘങ്ങളുടെ അംഗങ്ങളായി പരിഗണിക്കാനാവില്ലെന്ന ഉത്തരവിറക്കുന്നത്. റിസര്‍വ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ 'ബാങ്ക്' എന്നു പേരിനൊപ്പം ചേര്‍ക്കുകയും ബാങ്കിങ് നടത്തുന്നതായും വിവരം ലഭിച്ചതായാണ് ആരോപണം. അതിനാല്‍, സഹകരണ സംഘങ്ങളില്‍ നിക്ഷേപം നടത്തുന്നവര്‍, അവയ്ക്ക് റിസര്‍വ് ബാങ്കിന്റെ അംഗീകാരമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും റിസര്‍വ് ബാങ്ക് പരസ്യപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേപ്പാറ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിക്കുന്നു;ഡാമുകളുടെ സമീപ പ്രദേശങ്ങളിലും നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണം  (18 minutes ago)

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15ആയി... ഏഴുപേരെ കാണാതായി, മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കും ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് പോകുന്നവർക്കും 10000 രൂപ അനുവദിച്ചതായി മുഖ്യമന്ത്രി  (19 minutes ago)

ഭർത്താവുമായി പിണങ്ങിയപ്പോൾ കാമുകനായി ആശ്രയം; വീണ്ടും ഭർത്താവുമായി അടുത്തപ്പോൾ കാമുകൻ ശല്യമായി; അതിക്രൂരമായി കാമുകനെ കൊലപ്പെടുത്തി ദമ്പതികൾ  (27 minutes ago)

രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച് കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി  (35 minutes ago)

കേരളം - കർണാടകം - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക്; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം  (36 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (43 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 9 പ്രതികൾക്ക് ജാമ്യം; ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്  (51 minutes ago)

നിലമ്പൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക വികസന പാക്കേജ് ; മികച്ച സ്ഥാപനങ്ങളിൽ പഠന സൗകര്യം ഒരുക്കും; ഇതിന്റെ മുഴുവൻ ചിലവും സർക്കാർ തന്നെ വഹിക്കുമെന്നും മന്ത്രി കെ.എ തുളസി  (53 minutes ago)

ശാസ്ത്രഞരുടെ മുന്നറിയിപ്പ്.  (56 minutes ago)

  കശുവണ്ടി അഴിമതിക്കേസില്‍ ഒന്നാം പ്രതിയും കോര്‍പ്പറേഷന്‍ മുന്‍ എംഡിയുമായ കെ എ രതീഷ് രാജിവെച്ചു...  (58 minutes ago)

കോട്ടയം തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകന് സഹായമായി മന്ത്രി ബിന്ദു കൃഷ്ണ; പശുക്കൾക്ക് ഉള്ള നഷ്ടപരിഹാരം ഉൾപ്പടെ വേഗത്തിൽ ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കും  (1 hour ago)

ഗ്ലോസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന് തിരശ്ശീല... ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ നാലാം സ്ഥാനം  (1 hour ago)

അസമിന്റെയും റെയിൽവേസിന്റെയും മുൻ താരം ശുഭദീപ് ഘോഷിനെ ഇന്ത്യയുടെ ഫീൽഡിങ് കോച്ചായി നിയമിച്ചു...  (1 hour ago)

ഓണ സീസൺ അടുത്തതോടെ ഏത്തപ്പഴത്തിന്റെ വിലയിൽ വർദ്ധനവ്  (1 hour ago)

ഓഹരി വിപണിയിൽ നേട്ടം.... ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധന  (1 hour ago)

Malayali Vartha Recommends