Widgets Magazine
03
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്ത്രിമാര്‍ രാജ്ഭവനില്‍...സര്‍ക്കാരിന്റെ ഓണം ഘോഷയാത്രക്ക് ഔദ്യോഗികമായി ഗവര്‍ണറെ ക്ഷണിക്കാന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ രാജ്ഭവനിലെത്തി.. ഓണം വാരാഘോഷം സമാപന ദിവസത്തെ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ഗവര്‍ണര്‍ നിര്‍വഹിക്കും


അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം....റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി, ജലാലാബാദിന് 34 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം


രാജ്യതലസ്ഥാനത്ത് കനത്തമഴ..യമുന നദിയിൽ ജലനിരപ്പ് ഉയർന്നതോടെ പ്രളയഭീഷണി.. തയ്യാറെടുപ്പുകൾ ഭരണകൂടം പൂർത്തിയാക്കി.. അതിർത്തിയിൽ വലിയ ഗതാഗതക്കുരുക്കിനും കാരണമായിട്ടുണ്ട്..


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...


രണ്ട് യുവതികള്‍ ഗർഭച്ഛിദ്രത്തിന് വിധേയരായി..ബെംഗളൂരുവില്‍ നിന്നാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന വിവരം..ഇതുമായി ബന്ധപ്പെട്ട് നേരിട്ട് ആരും പരാതി നല്‍കിയിട്ടില്ല...

പണം പണിയെടുക്കും; 10 ലക്ഷത്തിന് 10 ഇരട്ടി; ഒറ്റത്തവണ അടവിൽ 1കോടിയുടെ ആനുകൂല്യം; ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ പുതുതായി അവതരിപ്പിച്ച പദ്ധതി ധന്‍ വര്‍ഷ പോളിസിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം

06 DECEMBER 2022 03:34 PM IST
മലയാളി വാര്‍ത്ത

പണത്തിന് വേണ്ടി പണിയെടുത്തിടത്ത് നിന്നു പണം നമുക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ് ജീവിതം സാമ്പത്തികമായി മെച്ചപ്പെടുന്നത്. ഇതിന് ആവശ്യം നിക്ഷേപങ്ങളാണ്. വർഷങ്ങളോളം നിക്ഷേപിച്ചിട്ടും വലിയ ആദായം ലഭിക്കുന്നില്ലെന്നതാണ് ചിലരുടെ പരാതി. ഇവിടെയാണ് നിക്ഷേപത്തിന്റെ തിരഞ്ഞെടുപ്പ് ശ്രദ്ധിക്കേണ്ടത്.

നിങ്ങള്‍ ഒരു യാത്ര ചെയ്യാന്‍ ആലോചിക്കുമ്പോള്‍, ഏത് രീതിയില്‍ യാത്ര ചെയ്യണമെന്ന് എങ്ങനെയാണ് തീരുമാനിക്കുന്നത്? യാത്ര ചെയ്യേണ്ടത് നടന്നാണോ ഓട്ടോ റിക്ഷയിലാണോ ട്രെയിനിലാണോ അല്ലെങ്കില്‍ വിമാനത്തിലാണോ എന്നൊക്കെ തീരുമാനിക്കുന്നത് നിങ്ങള്‍ ചെന്നെത്തേണ്ട ഇടത്തെയും നിങ്ങളുടെ ബജറ്റിനെയും യാത്രയ്ക്ക് ലഭ്യമായ സമയത്തെയും ആശ്രയിച്ചിരിക്കുന്നു.

നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുമ്പോഴും ഇതേ തത്വമാണ് പാലിക്കേണ്ടത്. വ്യത്യസ്ത യാത്രാ ആവശ്യങ്ങള്‍ക്ക് വ്യത്യസ്ത ഗതാഗത മാര്‍ഗങ്ങള്‍ ഉള്ളതു പോലെ, വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ പല സ്കീമുകള്‍ (അല്ലെങ്കില്‍ സ്കീമുകളുടെ സംയുക്തങ്ങള്‍) ഉണ്ട്.

ആദായത്തിനൊപ്പം സുരക്ഷിതത്വം കൂടി പരിഗണിക്കുന്നൊരാൾക്ക് തിരഞ്ഞെടുക്കാവുന്നൊരു പദ്ധതിയാണ് ഇവിടെ പറയുന്നത് . പണത്തിന് ഇരട്ടിയിലധികം ആനുകൂല്യവും ലൈഫ് ഇൻഷൂറൻസ് പരിരക്ഷ കൂടി ലഭിക്കുന്ന പദ്ധതിയാണ് ലൈഫ് ഇൻഷൂറൻസ് കോർപ്പറേഷന്റെ ധൻ വർഷ. പദ്ധതി പ്രകാരം വ്യത്യസ്ത കാലാവധിയിൽ ഓരോരുത്തർക്കും അനുയോജ്യമായ പദ്ധതി തീരുമാനിക്കാം.

ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ പുതുതായി അവതരിപ്പിച്ച പദ്ധതിയാണ് ധന്‍ വര്‍ഷ പോളിസി. നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇന്‍ഷൂഫറന്‍സ് പ്ലാനാണ് ഇത്. നോൺ ലിങ്ക്ഡ് പോളിസിയായതിനാൽ ഓഹരി വിപണിയുടെ റിസ്കിള്ള എന്നതും വല്യ നേട്ടമാണ് . ലൈഫ് ഇന്‍ഷൂറന്‍സിനൊപ്പം സമ്പാദ്യത്തിന്റെ ഗുണങ്ങളും ലഭിക്കും എന്ന പ്രത്യേകതയുമുണ്ട് .

പോളിസി കാലായളവിലുണ്ടാകുന്ന പോളിസിയുടമയുടെ മരണത്തിന് കുടുംബത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതിനപ്പം കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗ്യാരണ്ടീഡ് ലംപ്‌സ്ം തുക ലഭിക്കുകയും ചെയ്യും. ഓഫ്‍ലൈനായി എൽഐസി ഓഫീസ് വഴിയോ ഏജന്റുമാർ മുഖേനയോ മാത്രമെ ഈ പോളിസിയിൽ ചേരാൻ സാധിക്കുകയുള്ളൂ.

പോളിസിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ

* പോളിസി ടേം അനുസരിച്ചാണ് എൽഐസി ധൻ വർഷ പോളിസിയിൽ ചേരുന്നതിനുള്ള പ്രായ പരിധി നിശ്ചയിച്ചിട്ടുള്ളത്.

* 3 വയസ് പൂര്‍ത്തിയായാൽ 15 വര്‍ഷ പോളിസിയില്‍ ചേരാന്‍ സാധിക്കും. 8 വയസ് പൂർത്തിയായവർക്കാണ് 10 വർഷ പോളിസിയിൽ ചേരാൻ സാധിക്കുക. 18 വയസ് പൂര്‍ത്തിയായാലാണ് ആനുകൂല്യം ലഭിക്കുക.

* ഓപ്ഷന്‍ ഒന്ന് പ്രകാരം പോളിസിയില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 70 വയസാണ്. ഓപ്ഷന്‍ രണ്ടില്‍ ചേരാനുള്ള ഉയര്‍ന്ന പ്രായ പരിധി 50 വയസാണ്.

* പോളിസിയുടെ ബേസിക് സം അഷ്വേഡ് 1.25 ലക്ഷം രൂപയാണ്. പരമാവധി അഷ്വേഡ് തുകയ്ക്ക് പരിധിയില്ല. പോളിസി ആരംഭിച്ച് മൂന്ന് മാസത്തിന് ശേഷം പദ്ധതിയില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കും.

രണ്ട് തരം ഓപ്ഷനുകൾ

എൽഐസി ധൻ വർഷ പോളിസിയിൽ രണ്ട് ഓപ്ഷനുകളില്‍ എൽഐസി ധൻ വർഷ പോളിസി തിരഞ്ഞെടുക്കാം. ആദ്യത്തെ ഓപ്ഷന്‍ പ്രകാരം തിരഞ്ഞെടുത്തവർക്ക് സംഅഷ്വേഡ് തുകയുടെ 1.25 ഇരട്ടി ഡെത്ത് ബെനിഫിറ്റും ഗ്യാരണ്ടീഡ് അഡിഷന്‍ ബോണസും ലഭിക്കും. 10 ലക്ഷത്തിന്റെ പോളിസി വാങ്ങിയവർക്ക് 12.50 ലക്ഷത്തിന്റെ മരണാനുകൂല്യം ലഭിക്കും.

രണ്ടാമത്തെ ഓപ്ഷന്‍ പ്രകാരം പ്രീമിയത്തിന്റെ 10 മടങ്ങ് മരണാനുകൂല്യവും ഗ്യാരണ്ടീഡ് അഡിഷനും ലഭിക്കും. ഒറ്റത്തവണ പ്രീമിയം അടയ്ക്കണം. 10 ലക്ഷത്തിന്റെ പോളിസി വാങ്ങിയൊരാൾ പോളിസി കാലയളവിൽ മരണപ്പെടുകയാണെങ്കിൽ 1 കോടി രൂപ കുടുംബത്തിന് ലഭിക്കും.

പോളിസി ഓപ്ഷൻ അനുസരിച്ചും കാലാവധി അനുസരിച്ചും ബോണസ് തുക വ്യത്യാസപ്പെടും. ഓപ്ഷൻ ഒന്ന് പ്രകാരം 10 വര്‍ഷത്തേക്ക് 7 ലക്ഷത്തിന് മുകളിൽ സം അഷ്വേഡുള്ള പോളിസി വാങ്ങുന്നൊരൾക്ക് 1000 രൂപയ്ക്ക് 70 രൂപ പ്രതിവര്‍ഷം ബോണസ് ലഭിക്കും. 15 വര്‍ഷത്തേക്ക് ആണെങ്കില്‍ 75 രൂപയും ലഭിക്കും. ഓപ്ഷന്‍ രണ്ടില്‍ ഇത് യഥാക്രമം 35 രൂപ, 40 രൂപ എന്നിങ്ങനെയാണ്ഉത്സവാഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച പ്ലാന്‍ 2023 മാര്‍ച്ച് 31 വരെ മാത്രമാകും ലഭ്യമാകുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ഇന്ന് ഡല്‍ഹിയില്‍ തുടക്കം...  (8 minutes ago)

ഇന്നത്തെ ഫലം ഇങ്ങനെ...  (13 minutes ago)

അന്തിമ വോട്ടര്‍പട്ടിക തയ്യാറായെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍....  (35 minutes ago)

ഓണക്കോടിയും സമ്മാനിച്ചാണ് മന്ത്രിമാര്‍ രാജ്ഭവനില്‍ നിന്ന് മടങ്ങിയത്.  (53 minutes ago)

റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി  (1 hour ago)

പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട ഭാര്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ കാണാതായി  (8 hours ago)

അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്പം  (8 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമായേക്കും  (8 hours ago)

'മലപ്പുറം' പറയുന്നത് ഏറ്റുപാടുന്ന കുഞ്ഞിരാമന്‍മാരാണ് കോണ്‍ഗ്രസെന്ന് വെള്ളാപ്പള്ളി  (8 hours ago)

ടിക് ടോക് താരത്തെയും കുടുംബത്തെയും കൊലപ്പെട്ട നിലയില്‍ കണ്ടെത്തി  (8 hours ago)

ബംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു  (9 hours ago)

ഓണാഘോഷ പരിപാടിക്കിടെ ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം  (9 hours ago)

ഈ സര്‍ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചത് 4 മെഡിക്കല്‍ കോളേജുകള്‍ക്ക്  (9 hours ago)

'ലോക'യിലെ സംഭാഷണത്തില്‍ മാറ്റംവരുത്തുമെന്ന് നിര്‍മാതാക്കള്‍  (9 hours ago)

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു; 5 വര്‍ഷം കൊണ്ട് നല്‍കിയത് 7708 കോടിയുടെ സൗജന്യ ചികിത്സ  (11 hours ago)

Malayali Vartha Recommends