2000ത്തിന്റെ നോട്ട് കൈയ്യിലുണ്ടോ ? ഉടന്‍ മാറ്റിയെടുക്കാം..... രാജ്യത്ത് 2000 രൂപയുടെ നോട്ടുകളുടെ വിതരണം റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചു... സെപ്തംബര്‍ 30 വരെ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനും മാറ്റിയെടുക്കാനും സാധിക്കും, പരമാവധി 10 നോട്ടുകള്‍ ഒരു സമയം മാറ്റിയെടുക്കാം

2016 നവംബര്‍ എട്ടിന് മോദി സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയതിനു പിന്നാലെയാണ് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് അവതരിപ്പിച്ചത്. ഈ നോട്ടുകളുടെ അച്ചടി 2018-19 ല്‍ അവസാനിപ്പിച്ചു. നോട്ടുകളിലേറെയും 2017മാര്‍ച്ചിന് മുമ്പ് അച്ചടിച്ചവയാണ്. അവയുടെ ആയുസ്സ് പൂര്‍ത്തിയായെന്നും വെടിപ്പുളള നോട്ടുകള്‍ സംബന്ധിച്ച നയപ്രകാരമാണ് തീരുമാനമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
മേയ് 23 മുതല്‍ നോട്ടുകള്‍ മാറ്റിയെടുക്കാനോ ബാങ്കുകളില്‍ നിക്ഷേപിക്കാനോ സാധിക്കും, 2000 നോട്ട് പിന്‍വലിക്കുന്നതോടെ രാജ്യത്ത് പ്രചാരണത്തിലുള്ള ഏറ്റവും മൂല്യമുള്ള കറന്‍സി 500 രൂപയുടേതാകും.
രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാവുകയും കറന്‍സി ഉപയോഗം ഗണ്യമായി കുറയുകയും ചെയ്തെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
ഒറ്റത്തവണ 20,000 മാറ്റാം .അക്കൗണ്ടില്‍ പരിധിയില്ല . നോട്ട് മാറ്റിയെടുക്കാന്‍ 23മുതല്‍ നാലര മാസം. എല്ലാ ബാങ്കിലും റിസര്‍വ് ബാങ്കിന്റെ 19 റീജിയണല്‍ ഓഫീസുകളിലും മാറ്റാവുന്നതാണ്. കെ.വൈ.സി നിബന്ധനകള്‍ ബാധകം
" fr
https://www.facebook.com/Malayalivartha