Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...


പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..


കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട്..മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി, നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്..


അധ്യാപികമാര്‍ ഉള്‍പ്പെടെ പിടിയിലായ എം.ഡി.എം.എ പണമിടപാട്.. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചിട്ടുള്ളത്..

യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി... യുപിഐ പ്ലാറ്റ്‌ഫോമുകള്‍ വഴി അഞ്ച് ലക്ഷം വരെ അയയ്ക്കാം; എല്ലാത്തരം പണമിടപാടുകള്‍ക്കും ഈ ഉയര്‍ന്ന പരിധി ബാധകമായിരിക്കില്ല

09 DECEMBER 2023 08:03 AM IST
മലയാളി വാര്‍ത്ത

യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി... യുപിഐ പ്ലാറ്റ്‌ഫോമുകള്‍ വഴി അഞ്ച് ലക്ഷം വരെ അയയ്ക്കാം; എല്ലാത്തരം പണമിടപാടുകള്‍ക്കും ഈ ഉയര്‍ന്ന പരിധി ബാധകമായിരിക്കില്ല. രാജ്യത്തെ ബാങ്കിങ് രംഗത്ത് യുപിഐ പണമിടപാട് പരിധിയും ഇമാന്‍ഡേറ്റും സംബന്ധിച്ച നിര്‍ണായകമായ രണ്ട് മാറ്റങ്ങളാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്നലെ അറിയിച്ചിത് .

ഇതിന് പുറമെ നിശ്ചിത ഇടവേളകളില്‍ ആവര്‍ത്തിക്കുന്ന പണമിടപാടുകള്‍ക്കായി നല്‍കുന്ന ഇമാന്‍ഡേറ്റുകളുടെ പരിധിയും ഉയര്‍ത്തി. നിലവില്‍ ഒരു ദിവസം ഒരു ലക്ഷം രൂപയാണ് യുപിഐ പ്ലാറ്റ്‌ഫോമുകള്‍ വഴി പരമാവധി അയക്കാന്‍ സാധിക്കുന്നത്. ഇത് അഞ്ച് ലക്ഷം വരെയാക്കി വര്‍ദ്ധിപ്പിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.


എന്നാല്‍ ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മാത്രമുള്ള പണമിടപാടുകള്‍ക്ക് മാത്രമേ ഈ ഉയര്‍ന്ന പരിധി ഉപയോഗിക്കാനായി സാധിക്കൂ എന്നും ഇന്നലത്തെ അറിയിപ്പില്‍ പറയുന്നുണ്ട്.

വിദ്യാഭ്യാസ, ആരോഗ്യ രംഗത്ത് ഉയര്‍ന്ന പണമിടപാടുകള്‍ വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ യുപിഐ പരിധി ഉയര്‍ത്തിയ തീരുമാനം ഉപഭോക്താക്കള്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ആര്‍ബിഐ ഗവര്‍ണര്‍ . യുപിഐ ഇടപാടുകള്‍ക്ക് പുറമെ നിശ്ചിത ഇടവേളകളില്‍ ആവര്‍ത്തിച്ചുവരുന്ന റിക്കറിങ് പേയ്‌മെന്റുകള്‍ക്കുള്ള ഇമാന്‍ഡേറ്റുകള്‍ക്കുള്ള പരിധിയും റിസര്‍വ് ബാങ്ക് ഉയര്‍ത്തി്. നേരത്തെ 15,000 രൂപയ്ക്ക് മുകളിലുള്ള ഇമാന്‍ഡേറ്റുകള്‍ക്ക് രണ്ടാം ഘട്ട അനുമതി കൂടി ആവശ്യമായിരുന്നെങ്കില്‍ ഈ പരിധി ഒരു ലക്ഷം രൂപ വരെയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്.


എന്നാല്‍ ഇതും എല്ലാത്തരം ഇടപാടുകള്‍ക്കും സാധ്യമല്ല. മ്യൂചല്‍ ഫണ്ട് പണമിടപാടുകള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങളുടെ പണമിടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡുകളിലെ തിരിച്ചടവ് എന്നിവയ്ക്ക് മാത്രമേ ഉയര്‍ത്തിയ പരിധിയുടെ ആനുകൂല്യം ലഭ്യമാകൂ. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് നഗരമധ്യത്തിൽ വാക്കുതർക്കത്തിനൊടുവിൽ കൊലപാതകം....  (8 minutes ago)

കുൽഗാമിൽ ഭീകരാക്രമണത്തിൽ ഒരു മരണം... ഭീകരർക്കായി സൈന്യത്തിൻ്റെ തെരച്ചിൽ തുടരുന്നു...  (16 minutes ago)

പൊൻമുടിയിൽ മണ്ണിടിച്ചിൽ... ഇക്കോ ടൂറിസം കേന്ദ്രം അടച്ചു  (43 minutes ago)

കൊൽക്കത്തയിലും ഡൽഹിയിലും 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 200 രൂപയിലധികം കുറവ്...  (1 hour ago)

31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു...  (1 hour ago)

ധനനേട്ടവും തൊഴിൽ മാറ്റങ്ങളും: ഈ ആഴ്ചയിലെ വാരഫല പ്രവചനങ്ങൾ!  (2 hours ago)

ജയിൽമേധാവി എസ്. ശ്രീജിത്തിന് ഡി.ജി.പിയായി സ്ഥാനക്കയറ്റം നൽകി...  (2 hours ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... വിചാരണ  ഇന്ന് തുടങ്ങും, 2 സാക്ഷികൾ ഇന്ന് ആഗസ്റ്റ് 1 ന് ഹാജരാകണം, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്ത  (2 hours ago)

കുടുംബത്തിലും ജോലിയിലും ജാഗ്രതാ നിർദ്ദേശം: ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർമാർ...  (3 hours ago)

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...  (3 hours ago)

ഓണത്തിന് നാട്ടിലെത്താൻ പറ്റില്ല ? പ്രവാസികൾ ആശങ്കയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു ... നിരക്ക് റോക്കറ്റ് പോലെ മുകളിലേയ്ക്ക്  (3 hours ago)

ഒന്ന് പോ സാറേ...! ജീന്‍സും ടോപ്പുമിട്ട് പോലീസുകാരോട് കുശലം പറഞ്ഞ് ദേ ആരെന്ന് കണ്ടോ  (3 hours ago)

മാവൂര്‍ റോഡില്‍ തര്‍ക്കത്തിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു  (9 hours ago)

തിരുവനന്തപുരത്ത് 4 പുതിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചു  (9 hours ago)

Malayali Vartha Recommends